തൃശൂരിലെ യുവാവ് വിസിറ്റിങ്ങിലെത്തിയ ഭാര്യയെ കൊണ്ട് ദുബായിൽ പൊറുതിമുട്ടി! സംഭവം ഇങ്ങനെയാണ്

Read Time:4 Minute, 45 Second

തൃശൂരിലെ യുവാവ് വിസിറ്റിങ്ങിലെത്തിയ ഭാര്യയെ കൊണ്ട് ദുബായിൽ പൊറുതിമുട്ടി! സംഭവം ഇങ്ങനെയാണ്

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയതു വിസിറ്റിങ് വിസയിൽ ദുബായിൽ എത്തിയ ഭാര്യ തിരികെ പോകാത്തതിനെ തുടർന്ന്, കുരുക്കിലായ യുവാവിന്റെ കഥയാണ്. വിസിറ്റിങ് വിസയിൽ ദുബായിൽ എത്തിയ ഭാര്യ തിരികെ പോകാൻ സമ്മതിക്കുന്നില്ല എന്നും, കൂടാതെ തിരയ്ക്ക് പോകേണ്ട കാര്യം പറയുമ്പോൾ തന്നെ ഭീഷ ണിപെടുത്തുക ആണെന്ന പരാതിയുമായി മലയാളി ഭർത്താവ് ദുബായ് കോ ടതിയെ സമീപിക്കുക ആയിരുന്നു.

ത്രിശൂർ ജില്ല സ്വദേശിയായ യുവാവാണ് കോ ടതിയുടെ സഹായം തേടി മുന്നോട്ടു വന്നത്. ഇ കഴിഞ്ഞ മാർച്ച് മാസം 3 നു ആണ് യുവതി മൂന്നു മാസത്തെ വിസിറ്റിംഗ് വിസക്ക് ദുബായിയിൽ എത്തിയത്. വിസയുടെ കാലാവധി തീരുവാൻ ദിവസങ്ങൾ ബാക്കി നിൽക്കവേ ആണ് യുവതി തന്റെ നിലപാട് വ്യക്തമാക്കി മുന്നോട്ടു എത്തിയത്. താൻ ഇനി തിരിച്ചു പോകുവാൻ ഉദ്ദേശിക്കുന്നില്ല എന്നും ശിഷ്ടകാലം ദുബായിൽ തന്നെ തുടരാനാണ് ഉദ്ദേശം എന്നും യുവതി ഇതിനോടകം തന്നെ വ്യകത്മാക്കി.

കോ വിഡ് കാലം കഴിഞ്ഞാൽ താൻ വേണ്ടത് പോലെ ചെയ്തു കൊള്ളാം എന്നും തത്കാലം തിരികെ പോകണം എന്നും ഭർത്താവ് തന്നെ കൊണ്ട് ആവും വിധം പറഞ്ഞു നോക്കി എങ്കിലും യുവതി ഭർത്താവിന്റെ ആവശ്യത്തിന് മുമ്പിൽ തയ്യാറായില്ല. ഇത് കൂടാതെ യുവതി ഭീ ഷണി മുഴക്കിയ സാഹചര്യത്തിലാണ് ഭർത്താവ് കോടതിയുടെ സഹായം തേടിയത്.

നാട്ടിലെ വീട് വാടകക്ക് കൊടുത്തും, കുട്ടികളുടെ സ്കൂൾ T C സംഘടിപ്പിച്ചും സകലമാന മുന്നൊരുക്കങ്ങളോടും കൂടി തന്നെയാണ് യുവതി ദുബായിൽ എത്തിയതെന്ന കാര്യം പോലും യുവാവ് ഇപ്പോൾ തന്നെ അറിയുന്നത്. ആരൊക്കെ എന്തുതന്നെ പറഞ്ഞാലും തന്റെ തീരുമാനത്തിൽ യാതൊരു മാറ്റവും ഉണ്ടാകില്ല എന്ന് യുവതി കോ ടതിയെ ബോധിപ്പിച്ചു. കൂടാതെ തനിക്കു ദുബായിൽ പൗരത്വം നൽകണമെന്നും യുവതി കോ ടതിയിൽ വാദിച്ചു.

തൻ അറബി റ്റീച്ചറുടെ മോൾ ആണെന്നും ചെറുപ്പം മുതലേ അറബി തന്റെ ഇഷ്ട്ട വിഷയം ആണെന്നും കൂടാതെ അത്യാവശ്യം അറബി ഭാഷ എഴുതുവാനും വായിക്കുവാനും അറിയാമെന്നും ആണ് പൗരത്വം അനുവദിക്കുവാനായി യുവതിയുടെ അടിസ്ഥാന വാദങ്ങൾ. സ്ഥിതി ഗതികൾ സസൂക്ഷ്മം വീക്ഷിച്ച കോ ടതി വിധി പറയൽ വരുന്ന ഞായറാഴ്ചക്കു മാറ്റി വെച്ചു.

ഇത്തരത്തിലുള്ള ഒരു വിചിത്രമായ കേ സ് ദുബായ് കോ ടതിയുടെ ചരിത്രത്തിൽ ആദ്യമാണെന്നും കോ ടതി വ്യകത്മാക്കി. അതേ സമയം തനിക്കു നീതി ലഭിക്കണമെന്ന് കോ ടതി വരാന്തയിലൂടെ അലറി ഒറിയ യുവതിയെ ദുബായ് പോ ലീസ് സഹായത്തോടെ അനുനയിപ്പിച്ചു ഭർത്താവിന്റെ കൂടെ താമസ സ്ഥലത്തേക്ക് പറഞ്ഞു അയച്ചു എന്നാണ് ലഭിക്കുന്ന സൂചനകൾ.

കോ ടതി വിധി എന്താകും എന്ന ആശങ്കയോടെ ഭർത്താവും ആകാംഷയോടെ ദുബായ് മലയാളികളും കാത്തിരിപ്പാണ്. വാട്സാപ്പ് വഴിയാണ് വഴിയാണ് ഇത് ഏറെ പ്രചരിക്കുന്നുണ്ടെങ്കിലും ഫേസ്ബുക്കിൽ ഷെയർ ചെയ്യുന്നവരും കുറവല്ല. എന്നാൽ ഇത്തരം ഒരു സംഭവം വ്യാജമാണെന്നും ഉള്ള സൂചനകളാണ് കൂടുതലും എത്തുന്നത്. ദുബായിലെയോ കേരളത്തിലെയോ ഒരു മാധ്യമവും ഇ സംഭവം ഇതുവരെയും റിപ്പോർട് ചെയ്യാത്തത് കാരണം ഇ വാർത്ത വ്യാജ വാർത്ത ആകാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *

Previous post 50 പേരൊന്നും പറ്റില്ല, കല്യാണം അടിപൊളിയാക്കണം; അതിന് കണ്ടെത്തിയ മാർഗ്ഗം കണ്ട് ഞെട്ടി സർക്കാർ
Next post കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാഞ്ഞതിനെ തുടർന്ന് തിരച്ചിൽ നടത്തിയ നാട്ടുകാർ കണ്ട കാഴ്ച