
തൃശൂർക്കാർക്ക് നന്ദി.. ഇതൊക്കെ ഒരു പാഠമാണ്. ഫേസ് ബുക്ക് പോസ്റ്റുമായി സുരേഷ് ഗോപി
തൃശൂർക്കാർക്ക് നന്ദി.. ഇതൊക്കെ ഒരു പാഠമാണ്. ഫേസ് ബുക്ക് പോസ്റ്റുമായി സുരേഷ് ഗോപി
ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ ത്രിശൂർ നിയമസഭ മണ്ഡലത്തിൽ ബി ജെ പി ടിക്കറ്റിൽ മത്സരിച്ചത് രാജ്യസഭാ എം പി യും മലയാള സിനിമയിലെ ആക്ഷൻ ഹീറോയുമായ നടൻ സുരേഷ് ഗോപി ആയിരുന്നു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ ലീഡ് ചെയ്തു ഒന്നാമത് എത്തി എങ്കിലും ഇ വട്ടത്തെ നിയമസഭ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം എത്തിയപ്പോൾ സുരേഷ് ഗോപിക്ക് മൂന്നാം സ്ഥാനവുമായി തൃപ്ത്തിപ്പെടേണ്ടതായി വന്നു.
എന്നാൽ ഇപ്പോൾ തിരഞ്ഞെടുപ്പിൽ സമ്മതിദാനം വിനിയോഗിച്ച എല്ലാവർക്കും നന്ദി പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് സുരേഷ് ഗോപി. സമ്മതിദാനം വിനിയോഗിക്കാത്തവർക്കും ഉണ്ട് നന്ദി. സുരേഷ് ഗോപിയുടെ ഫേസ് ബുക് പോസ്റ്റിനു താഴെയും നിരവധി കമന്റുകൾ ആണ് വന്നിരിക്കുന്നത്. ഫേസ് ബുക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ് –
തൃശൂരിന് എന്റെ നന്ദി! എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി! നൽകാത്തവർക്കും നന്ദി! ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്നേഹം മാത്രം!
ഇങ്ങനെയാണ് സുരേഷ് ഗോപി തന്റെ ഫേസ് ബുക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ തരക്കേടില്ലാത്ത ലീഡ് ഉണ്ടായിരുന്നു സുരേഷ് ഗോപിക്ക്. തൃശൂരിൽ താമര ഇ വട്ടം വിരിയും എന്ന പ്രതീക്ഷയും പ്രവർത്തകരുടെ ഇടയിൽ ഉണ്ടായിരുന്നു. എന്നാൽ വോട്ട് എണ്ണി കഴിഞ്ഞപ്പോൾ 40457 വോട്ടുകളുമായി മൂന്നാം സ്‌ഥാനത്തു ആയിപ്പോയി സുരേഷ് ഗോപി. നാദം സ്‌ഥാനത്തു പത്മജ വേണുഗോപാൽ എത്തിയപ്പോൾ സി പി ഐ സ്ഥാനാർഥി പി ബാലചന്ദ്രനാണ് ത്രിശൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ഇ വട്ടം വിജയിച്ചത്.
സുരേഷ് ഗോപിയുടെ ഫേസ് ബുക് പോസ്റ്റിനു താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുകൾ ആയി എത്തിയത്. എന്നാൽ സുരേഷ് ഗോപിയെ പിന്തുണച്ചു എത്തിയവരുടെ എണ്ണം താരതമേന്യ കുറവാണു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ആയിരുന്നു സുരേഷ് ഗോപിയുടെ ആ വിഖ്യാത ഡയലോഗ് ഉണ്ടായതു. തൃശൂർ ഞാൻ അങ്ങ് എടുക്കുവാ എന്നതായിരുന്നു അത്. അതിനെ ചുറ്റിപറ്റി ത്യശ്ശൂർ അവിടെ തന്നെ വച്ചേക്കുവാ എന്നതാണ് വന്നിരിക്കുന്ന കമന്റുകളിൽ പലതും.
ബി ജെ പി സ്ഥാനാർഥി ആയതു കൊണ്ട് മാത്രമാണ് സുരേഷ് ഗോപി പരാജയപ്പെട്ടത് എന്ന് ഒരു കൂട്ടർ പറയുന്നു. അതേസമയം സ്വതന്ത്രനായി മത്സരിച്ചിരുന്നുവെങ്കിൽ ഒരു പക്ഷെ സുരേഷ് ഗോപി ജയിച്ചേനെ എന്നും പലരും പറയുന്നുണ്ട്. സുരേഷ് ഗോപി പരാജയപ്പെട്ടതിനു കേരളത്തെ മുഴുവൻ കുറ്റപ്പെടുത്തുന്ന ചില കമന്റുകളും പോസ്റ്റിനു താഴെ കണ്ടിരുന്നു.
ചില കമന്റുകൾ ഇങ്ങനെയാണ്- ഒരു സ്വതന്ത്ര സ്ഥാനാർഥി ആയി മത്സരിച്ചിരുന്നെങ്കിൽ ഉറപ്പായിട്ടും കിട്ടേണ്ടിയിരുന്ന വിജയം. സുരേഷ് ഗോപി സർ എന്ന വ്യക്തിയോട് എന്നും ബഹുമാനം മാത്രം. താങ്കളുടെ നല്ലമനസിനും സഹായങ്ങൾക്കും എന്നും കേരളജനത താങ്കളോട് കടപ്പെട്ടിരിക്കും. സുരേഷ് ഗോപി എന്ന വലിയ മനുഷ്യനോട്, സമൂഹത്തിന് ഇഷ്ടപ്പെട്ട സിനിമാതാരം ആണ് താങ്കൾ ദയവുചെയ്ത് രാഷ്ട്രീയം ഉപേക്ഷിച് വീണ്ടും താങ്കളുടെ കർമ്മ മേഖലയായ സിനിമ ഫീൽഡിലേക്ക് തിരിച്ചുവരിക പഴയ പോലുള്ള ജന പിന്തുണ വീണ്ടും ഉണ്ടാകും ഇനി ഒരു തെരഞ്ഞെടുപ്പിലൂടെ നിന്ന് വീണ്ടും പരാജയത്തിന് കയ്പുനീര് അറിയാതിരിക്കുക വീണ്ടും പഴയകാല പ്രതാപത്തിലേക്ക് തിരിച്ചു വരട്ടെ
സുരേഷ്‌ഗോപി സർ, താങ്കളുടെ സ്നേഹവും സേവനവും ലഭിക്കാൻ തൃശ്ശൂർക്കാർക്ക് ഭാഗ്യമില്ല എന്നേ എനിക്ക് പറയാനുള്ളു…. ഒരിക്കൽ അവർ സത്യം മനസിലാക്കട്ടെ, ചേട്ടാ കേരളത്തിന് വേണ്ടി ഒന്നും ചെയ്യരുത്. പിന്നൊക്കം നിൽക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകൂ. ഇവിടെ എല്ലാരും പ്രബുദ്ധരാണ്. ഇനിയും അങ്ങയേ വിഷമിപ്പിക്കാൻ ഞങ്ങൾക്ക ആവില്ല, ശെരിക്കും നിങ്ങളാണ് സുരേഷേട്ടാ ജയിച്ചത്.നന്മ മനസിന് ഉടമയായ താങ്കൾ ഒരുപാട് ഹൃദയത്തിൽ എന്നേ വിജയിച്ചു കഴിഞ്ഞു.
തൃശൂർ നിങ്ങൾക്ക് വേണം പക്ഷെ തൃശൂറുകാർക്ക് ഇങ്ങളെ വേണ്ട അതാണ് സത്യം, ശ്രീ സുരേഷ് ഗോപി. താങ്കളുടെ കുടുംബമാണ് താങ്കളുടെ സമ്പത്ത്. ഇനിയെങ്കിലും താങ്കൾക് കിട്ടുന്ന പ്രതിഫലം സ്വന്തം കാര്യങ്ങൾക്കായി കരുതി വച്ചു നല്ല മാതൃക കാട്ടുക. പ്രബുദ്ധ മലയാളിക്ക്, ഞാൻ സാധാരണക്കാരെ ഒഴിവാക്കി ഈ പരാമർശം പറയുന്നു, അങ്ങയെപോലെയുള്ള കർമ നിരതമാരെയല്ല ആവശ്യം. വെറും വളിച്ച രാ ഷ്ട്രീയം പറയുന്ന മുഖംമൂടി വച്ച രാ ഷ്ട്രീയ തൊഴിലാളികളെയാണ്. അങ്ങ് ഈ പണിക്കു ഇനി പോകരുത് എന്നു ഒരു അഭ്യർഥന