മമ്മൂക്കയുടെയും സുൽഫത്തിൻ്റേയും നാല്പത്തിരണ്ടാം ഒത്തുചേരൽ

Read Time:5 Minute, 26 Second

മമ്മൂക്കയുടെയും സുൽഫത്തിൻ്റേയും നാല്പത്തിരണ്ടാം ഒത്തുചേരൽ

 

മലയാളികളുടെ സ്വകാര്യ അഹങ്കാരവും ഇന്ത്യൻ സിനിമയിലെ മലയാളികളുടെ അഭിമാനവുമായ മെഗാ സ്റ്റാർ മമ്മുട്ടിയും ഭാര്യ സുൽഫത്തും, ഇന്ന് തങ്ങളുടെ നാല്പത്തിരണ്ടാം വർഷത്തെ ഒത്തുചേരൽ ആഘോഷിക്കുകയാണ്. ഇവരുടെ നാല്പത്തി രണ്ടാം വിവാഹ വാർഷികമാണ് ഇന്ന്. ആരാധകർക്ക് ഇ പ്രത്യേക ദിനം ആഘോഷിക്കുന്നത് ഒഴിച്ച് കൂടാനാകാത്തതാണ്. കഴിഞ്ഞ രണ്ടു ദിവസവും മമ്മുട്ടി ആരാധകർക്ക് നല്ല ദിവസങ്ങളാണ്.

ഇന്നലെ ആയിരുന്നു ദുൽഖർ സൽമാന്റെ മകൾ മറിയത്തിന്റെ നാലാം പിറന്നാൾ. ഇന്നലെ മമ്മൂട്ടി, തന്റെ രാജകുമാരിയുടെ നാലാം പിറന്നാൾ എന്ന അടികുറിപ്പോടെ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പങ്കു വെച്ചിരുന്നു. മമ്മുക്ക അങ്ങനെ ഇസ്റാഗ്രാമിൽ പോസ്റ്റ് ഇടുന്ന ആളൊന്നുമല്ല. അങ്ങനെ ഇടുമെന്നും കരുതിയില്ല. ദുൽഖറിന്റെ ഒരു ഫോട്ടോ പോലും മമ്മുട്ടി പോസ്റ്റ് ചെയ്തിട്ടില്ല. ഇതൊക്കെ കളിയാക്കിയും ആരാധകർ ഇന്നലെ രസകരമായ പോസ്റ്റ് ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ആരാധകർക്ക് ഇന്നലെ മുതൽ ഇരട്ടി മധുരമാണ്.

എന്നാൽ ഇന്ന് വിവാഹ വാർഷികവും മമ്മുട്ടി ആഘോഷിക്കുകയാണ്. താങ്ങായുടെ പ്രയാസകരമായ നിമിഷങ്ങളിൽ പരസ്പരം പിന്തുണക്കുന്നത് മുതൽ സന്തോഷത്തിന്റെ നിമിഷങ്ങൾ ഒരുമിച്ചു ആഘോഷിക്കുന്നത് വരെ മമ്മുക്കയും സുൽഫത്തും കൂടെ നിന്നു. പരസ്പരമുള്ള വളർച്ചയിലും തകർച്ചയിലും തോളോട് തോൾ ചേർന്ന് ഇരുവരും കൂടെ നിന്നു. മോളിവുഡിൽ നിന്നുള്ള ഏറ്റവും അസൂയാവഹമായ സ്റ്റാർ ദമ്പതികൾ ഇവർ തന്നെയാണെന്ന് ഉള്ളതിൽ തർക്കമില്ല.

ഇന്നത്തെ ദിവസം മമ്മുക്ക ആരാധകരെ പോലെ തന്നെ ലാലേട്ടൻ ആരാധകർക്കും സന്തോഷത്തിന്റെ ദിനമാണ്. ലാലേട്ടനും മമ്മുക്കയും കൂടുതൽ അടുപ്പം ഉള്ളവർ തന്നെയാണ്. ലാലേട്ടൻ മമ്മുക്കയെ വിളിക്കുന്നത് ഇക്കാക്ക എന്നാണ്. അതുകൊണ്ടു തന്നെയാണ് മമ്മുക്കയുടെ വിവാഹ വാർഷികം ആഘോഷിക്കുകയാണ് ലാലേട്ടൻ ആരാധകരും. 1979 ൽ മമ്മുട്ടി അത്ര ജനപ്രിയമല്ലാത്ത ഒരു സമയത്താണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. അതുകൊണ്ടു തന്നെ മമ്മുക്കയുടെ മോശം സമയത്തും സുൽഫത്ത് കൂടെ ഉണ്ടായിരുന്നു.

ഇവർക്ക് രണ്ടു മക്കളാണ്, മകൾ സുറുമിയും മകൻ മലയാള സിനിമയുടെ ഇഷ്ട്ട നായകൻ ദുൽഖർ സൽമാനും. വിജയകരമായ ഒരു കരിയർ കെട്ടി പടക്കുന്നതിനു സുൽഫത് അതേഹത്തെ എങ്ങനെ പിന്തുണച്ചു എന്നതിനെ കുറിച്ച് മമ്മുട്ടി എല്ലായ്പ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. നിരവധി അഭിമുഖങ്ങളിലും സുല്ഫത് തന്റെ ഏറ്റവും നല്ല സുഹൃത്താണ് എന്ന് മമ്മുട്ടി പരാമർശിച്ചിട്ടുണ്ട്. നാല്പത്തി രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുന്ന വേളയിൽ ആരാധകരും താരങ്ങളും ആശംസകൾ നേർന്നു കൊണ്ടിരിക്കുകയാണ്.

ഇവരുടെ ജീവിതം എല്ലാവര്ക്കും ഒരു തുറന്ന് പുസ്തകമാണ്. ഇവരെ കുറിച്ച് അറിഞ്ഞുകൂടാത്ത കാര്യങ്ങളായി മലയാളികൾക്ക് ഒന്നും തന്നെയില്ല എന്ന് തന്നെ പറയാം. കാരണം ഇ കുടുംബം എന്ത് ചെയ്താലും അത്‌ എപ്പോളും വൈറൽ വാർത്ത ആകും. ഇ വാർത്ത ലോകത്തേക്ക് മമ്മുട്ടിയും സുൽഫത്തും ഇന്ന് ഒരു പുതിയ കാൽവെപ്പും കൂടി നടത്തിരിക്കുകയാണ്. മലയാള സിനിമയിലെ ചാൻസ് ചോദിച്ചു കഷ്ട്ടപെട്ട മമ്മുട്ടി ഇന്ന് കാണുന്ന താര പരിവേഷത്തിലേക്കു എത്തി. പ്രേക്ഷകർ മമ്മുട്ടിയെ സ്നേഹിച്ചു തുടങ്ങിയതു മുഹമ്മദ് കുട്ടി മമ്മുട്ടി ആയപ്പോൾ ആണ്.

എന്നാൽ സുല്ഫത് അങ്ങനെ അല്ല. മുഹമ്മദ് കുട്ടിയെ സ്നേഹിച്ചു തുടങ്ങി മാമുട്ടിയിലുടെ വളരുക ആയിരുന്നു. അത്രമേൽ ഇരുവരും സ്നേഹിക്കുന്നു. അധികം അവാർഡ് നിശകളിൽ മമ്മുട്ടിയോടൊപ്പം സുൽഫത്തിനെ കാണാറില്ല. എന്നാൽ ചില അവാർഡ് നിശകളിൽ മമ്മുട്ടിയോടൊപ്പം ഭാര്യയെയും കണ്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളായാലും മമ്മുട്ടിയും സുൽഫത്തും തമ്മിലുള്ള ചിത്രങ്ങൾ കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post തന്റെ കാശ്‌ ഇല്ലാത്ത അവസ്ഥയും ദുരിത ജീവിതവും വെളിപ്പെടുത്തി ഉമാ നായർ ഇതെനിക്ക് താങ്ങാൻ കഴിയുന്നില്ല
Next post തൃശൂർക്കാർക്ക് നന്ദി.. ഇതൊക്കെ ഒരു പാഠമാണ്. ഫേസ് ബുക്ക് പോസ്റ്റുമായി സുരേഷ് ഗോപി