എന്തൊക്കെ തുറക്കും, എന്തൊക്കെ അടക്കും. ലോക്ക് ഡൌൺ അറിയേണ്ടതെല്ലാം? ഒൻപതു ദിവസം സമ്പൂർണ ലോക്ക് ഡൌൺ

Read Time:4 Minute, 37 Second

എന്തൊക്കെ തുറക്കും, എന്തൊക്കെ അടക്കും. ലോക്ക് ഡൌൺ അറിയേണ്ടതെല്ലാം? ഒൻപതു ദിവസം സമ്പൂർണ ലോക്ക് ഡൌൺ

കേരളത്തിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മറ്റന്നാൾ മുതലാണ് ലോക്ക് ഡൗൺ. ഒൻപത് ദിവസം സംസ്ഥാനം അടച്ചിടും. മെയ് എട്ടിന് ആറ് മണി മുതൽ മെയ് 16 വരെയായിരിക്കും ലോക്ക് ഡൗൺ. സംസ്ഥാനത്തെ കൊവിഡ് കണക്കുകൾ കൂടി വരുന്നതിനിടെയാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങിയാൽ കേസെടുക്കും. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് അനുമതി.

മെയ് 8 മുതൽ 16 വരെ , ഇനി 9 ദിവസത്തേക്ക് സംസ്ഥാനത്തു സമ്പൂർണ്ണ ലോക്ഡൗൺ. കോ വിഡ് മഹാമാരിയുടെ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ഇതിനിടയിൽ കഴിഞ്ഞ കുറച്ചു ദിവസമായി കേരളത്തിൽ കർശന നിയന്ത്രണമായിരുന്നു. കോ വിഡ് 19 രണ്ടാം തരംഗം രൂക്ഷമായ പശ്ചാതലത്തിൽ ആണിത് എന്നാൽ കർശന നിയന്ത്രണത്തിന് ഇടയിലും സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനാൽ സംസ്ഥാനത്തു സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ കേരളം സർക്കാർ.

സംസ്ഥാനത്തു സർക്കാർ ഓഫീസുകൾ പൂർണമായും അടച്ചിടും, ബാങ്ക് ഇൻഷുറൻസ് സ്ഥാപനങ്ങൾ രാവിലെ പത്തു മുതൽ ഉച്ചക്ക് ഒരു മണി വരെ തുറന്നു പ്രവർത്തിക്കും. പ്രൈവറ്റ് സെക്യൂരിറ്റി സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാം. പെട്രോൾ പമ്പുകളും വർക് ഷോപ്പുകളും തുറക്കാം. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ആറു മുതൽ വൈകീട്ട് ഏഴര വരെ തുറക്കാം. ബേക്കറിയും തുറക്കാം. എന്നാൽ ഹോം ഡെലിവറി മാത്രമേ പറ്റുള്ളൂ. ചെറിയ നിർമ്മാണ പ്രവർത്തനം അനുവദിക്കും. പൊതു ഗതാഗതം പൂർണ്ണമായും ഒഴിവാക്കി. അന്തർ ജില്ലാ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണം.

 

അനാവശ്യമായി പുറത്തു ഇറങ്ങുന്നവർക്കെതിരെ കേ സ് എടുക്കും. പുറത്തു ഇറങ്ങുന്നവർ സത്യവാങ്മൂലം കരുതണം. വിമാന സർവീസും ട്രെയിൻ സർവീസും ഉണ്ടായിരിക്കുന്നതാണ്. അവശ്യ സർവീസിനുള്ള ഓഫിസ് മാത്രം പ്രവർത്തിക്കും. ആശുപത്രികളിലേക്കും വാക്സിനേഷന് പോകുന്നതിനും തടസ്സമില്ല. എയർപോർട്ട് റെയിൽവേ സ്റ്റേഷൻ യാത്രക്ക് തടസമില്ല. വിവാഹ ചടങ്ങുകളിൽ പരമാവധി 30 പേരെ പങ്കെടുപ്പിക്കാം. മരണാന്തര ചടങ്ങുകളിൽ പരമാവധി 20 പേര് മാത്രം.

ആരാധന ആലയങ്ങളിൽ ആരെയും പ്രവേശിപ്പിക്കുവാൻ പാടില്ല. ചരക്കു നീക്കം തടയില്ല. എല്ലാവിധ കൂട്ടായ്മകൾക്കും നിരോധനം ഏർപ്പെടുത്തിരിക്കുകയാണ്. രോഗ വ്യാപനം കൈവിട്ട അവസ്ഥായിലാണ് ഒടുവിൽ സംസ്ഥാനം ലോക്ക് ഡൗണിലേക്ക് പോകുന്നത്.
മുഖ്യ മന്ത്രിയുടെ ഓഫീസ് ആണ് ഇ കാര്യം അറിയിച്ചത്. രോഗ വ്യാപനം പെട്ടന്ന് തന്നെ നിയന്ത്രണ വിധേയം ആക്കാൻ വേണ്ടിയാണു ഈ നീക്കം. സംസ്ഥാനത്തു കോവിഡ് പ്രതിദിന കണക്ക് ഇന്നലെയും ഇന്നും 40000 കടന്നിരുന്നു സംസ്ഥാനത്തു അതീവ ഗുരുതര സാഹചര്യം എന്നും നിയന്ത്രങ്ങൾ കൂടുതൽ ഏർപ്പെടുത്തേണ്ടി വരും എന്നും ഇന്നലെ മുഖ്യ മന്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂർ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂർ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസർഗോഡ് 1056, വയനാട് 890 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post തൃശൂർക്കാർക്ക് നന്ദി.. ഇതൊക്കെ ഒരു പാഠമാണ്. ഫേസ് ബുക്ക് പോസ്റ്റുമായി സുരേഷ് ഗോപി
Next post വാക്‌സിൻ സ്വീകരിച്ചെന്ന പോസ്റ്റ് ഇട്ട യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് മുഖ്യമന്ത്രി പിണറായി തന്നെ പണി കൊടുത്തു