പ്രിയ നടൻ വിജിലേഷ് വിജിലേഷ് വിവാഹിതനായി; വധു ഫേസ്ബുക്കിലൂടെ കണ്ടെത്തിയ സ്വാതി .. വിവാഹ വീഡിയോ കാണാംനായി , ആശംസകളോടെ ആരാധകർ ..വിവാഹ വീഡിയോ കാണാം

Read Time:6 Minute, 2 Second

മലയാളി പ്രിയ നടൻ വിജിലേഷ് വിവാഹിതനായി , ആശംസകളോടെ ആരാധകർ ..വിവാഹ വീഡിയോ കാണാം

വ്യത്യസ്തമായ കുറച്ചു വേഷങ്ങളിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട നടനായി മാറിയ യുവ നടനാണ് വിജിലേഷ് .. ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് തിളങ്ങിയത് എങ്കിലും വിജിലേഷ് ഏറെ ആരധകരുടെ ശ്രദ്ധ നേടിയെടുത്ത താരം കൂടിയാണ് .. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ ലോകത്തേക്ക് ഹരിശ്രീ കുറിച്ചത്.

പെങ്ങളുടെ പൂവാലന്മാരെ തുരത്താൻ കാരാട്ട പഠിക്കാൻ എത്തുന്ന നിഷ്കു ആയിട്ടുള്ള വിജിലേഷ് എന്ന കഥാപാത്രത്തെയായിരുന്നു താരം മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ അവതരിപ്പിച്ചത് . പിന്നീട് നിരവധി ചിത്രങ്ങളിൽ വേഷമിട്ട താരം വില്ലൻ കഥാപാത്രത്തിലും തിളങ്ങിയിട്ടുണ്ട് .. ഫഹദ് ഫാസിൽ നായകനായി എത്തിയ വരത്തൻ എന്ന ചിത്രത്തിലെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആരധകരുടെ പ്രിയ നടൻ വിജിലേഷിന്റെ വിവാഹ വിഡിയോകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് . കോഴിക്കോട് സ്വദേശിയായ സ്വാതിയാണ് വിജിലേഷിന്റെ വധു .

നേരത്തെ വധുവിനെ തേടിയുള്ള താരത്തിന്റെ ഫേസ് ബുക്ക് കുറിപ്പ് വൈറലായി മാറിയിരുന്നു . ജീവിതത്തിൽ ഒരു കൂട്ടുവേണം എന്ന തോന്നൽ പതിവിലും ശക്തിയായി എന്നും , ആരെങ്കിലും ജീവിതത്തിലേക്ക് വന്നു ചേരും എന്ന പ്രതീക്ഷയിലാണ് എന്നായിരുന്നു വിജിലേഷ് ഫേസ്ബുക്കിൽ അന്ന് കുറിച്ചത് . ആ അന്വേഷണമായിരുന്നു വിജിലേഷിനെ സ്വാതിയിൽ കൊണ്ടെത്തിച്ചത് .

തന്റെ വധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് വിവാഹ നിശ്ചയം കഴിഞ്ഞെന്നും തിയതി ഉടൻ അറിയിക്കുമെന്നും വെളിപ്പെടുത്തി താരം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു . പിന്നീട് വിവാഹ തിയതി ആരധകരുമായി പങ്കുവെക്കുകയും ചെയ്തു . ഇപ്പോഴിതാ വിജിലേഷിന്റെ വിവാഹ വിഡിയോകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് .. വിവാഹ വീഡിയോ പുറത്തുവന്നതോടെ നിരവധി ആളുകളാണ് താരത്തിന് വിവാഹ മംഗളാശംസകൾ നേർന്ന് രംഗത്ത് വരുന്നത് ..

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത് , പിന്നീട് ഗപ്പി , അലമാര , തീവണ്ടി , വരത്തൻ , ഹാപ്പി സർദാർ , കപ്പേള , തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു , ചെറിയ വേഷങ്ങൾ പോലും മികച്ച അഭിനയം കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംപിടിക്കുന്ന തരത്തിലുള്ളവയായിരുന്നു , വരത്തൻ എന്ന ചിത്രത്തിലെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. നിരവധി ചിത്രങ്ങളുമായി താരം തിരക്കിലാണ് , സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഇടയ്ക്കിടെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട് .

 

ചെറിയ ചെറിയ കഥാപാത്രങ്ങളിൽ ആണ് തിളങ്ങുന്നത് എങ്കിലും ജീവിതത്തിൽ താനൊരു ഹീറോ ആണെന്ന് താരം തെളിയിക്കുകയും ചെയ്തിരുന്നു . പോളോ ജി ടി എന്ന തന്റെ സ്വപ്‍ന വാഹനം സ്വന്തമാക്കിയ ചിത്രം തരാം മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു . പ്രോത്സാഹനം നല്കിയവർക്കും , കൂടെ നിന്നവർക്കും നന്ദി രേഖപ്പെടുത്തിയിരുന്നു പുത്തൻ വാഹനത്തിന്റെ ചിത്രം വിജിലേഷ് അന്ന് ഫേസ്ബുക്കിൽ പങ്കുവെച്ചത് .. എന്തായാലും താരത്തിന്റെ വിവാഹ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട് , നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ നേർന്ന് വീഡിയോക്ക് താഴെ വന്നിരിക്കുന്നത്.

വിജിലേഷിൻറെ സ്വാതിയുടേയും വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് സുഹൃത്തുക്കൾ സോഷ്യൽമീഡിയയിലൂടെ ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്. വിവാഹ മംഗളാശംസകളുമായി ആരാധകരും എത്തിയിട്ടുമുണ്ട്. അടുത്തിടെ സേവ് ദി ഡേറ്റ് ചിത്രങ്ങളും താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. മഹേഷിൻറെ പ്രതികാരത്തിലെ ചെറിയ വേഷത്തിലൂടെ സിനിമാലോകത്ത് ശ്രദ്ധേയനായ വിജിലേഷിന് ഇപ്പോൾ കൈ നിറയെ സിനിമകളാണ്. പീസ് എന്ന ജോജു ജോർജ്ജ് ചിത്രമാണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post അമ്മയെന്നെ ഗർഭത്തിൽ പേറി ആ നടയിൽ നിന്നിട്ടുണ്ടാവണം; ഇനിയും മുറിയാത്തൊരു പൊക്കിൾക്കൊടിയറ്റത്ത് അവിടെയൊരമ്മ കാത്തിരിപ്പു ണ്ട്; കുറിപ്പ് പങ്കുവച്ച് അശ്വതി ശ്രീകാന്ത്
Next post തന്റെ വിവാഹ ജീവിതം നീണ്ടു നിന്നത് വെറും 2 മാസ കാലം, പ്രിയ നടി തെസ്നി ഖാന്റെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ