തന്റെ വിവാഹ ജീവിതം നീണ്ടു നിന്നത് വെറും 2 മാസ കാലം, പ്രിയ നടി തെസ്നി ഖാന്റെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ

Read Time:6 Minute, 3 Second

തന്റെ വിവാഹ ജീവിതം നീണ്ടു നിന്നത് വെറും 2 മാസ കാലം, പ്രിയ നടി തെസ്നി ഖാന്റെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളി സിനിമ മിനി സ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ച നിരവധി താരങ്ങൾ നമ്മുടെ മലയാള സിനിമ ശാഖയിൽ ഉണ്ട് .. അത്തരത്തിൽ മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് തെസ്‌നി ഖാൻ .. കലാഭവനിലൂടെ കലാ രംഗത്തേക്ക് എത്തിയ തെസ്നി ഖാൻ ഒരു കാലത്ത് സ്റ്റേജ് ഷോകളിലൂടെയും കോമഡി സ്കിറ്റുകളിലൂടെയും തിളങ്ങി നിന്ന താരമായിരുന്നു .

മിമിക്രി വേദികളിൽ നിന്നും പിന്നീട് അഭിനയലോകത്തേക്ക് എത്തിയ താരം നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിൽ പ്രേക്ഷക ശ്രദ്ധ നേടി . 1988 മുതൽ മലയാള സിനിമാലോകത്ത് സജീവമാണെങ്കിലും വളരെ ചെറിയ വേഷങ്ങൾ ആയിരുന്നു താരത്തിന് ലഭിച്ചത് .

ജയസൂര്യ അനൂപ് മേനോൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്യൂട്ടിഫുൾ , ട്രിവാൻഡ്രം ലോഡ്ജ് എന്നി ചിത്രങ്ങളിലെ അഭിനയം താരത്തിന് ഏറെ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു . ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ തെസ്നി ഖാൻ ഇപ്പോഴിതാ തന്റെ വിവാഹജീവിതം പരാജയമായതിനെക്കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് .

അമൃത ടീവി യിൽ സംപ്രേഷണം ചെയ്യുന്ന ” പറയാം നേടാം ” എന്ന പരിപാടിയിലായിരുന്നു വിവാഹ ജീവിതത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. അവതാരകനായ എംജി ശ്രീകുമാർ വിവാഹ ജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത് . തെസ്നി ഖാന്റെ വാക്കുകളിലേക്ക് :- ജീവിതത്തിൽ എല്ലാവർക്കും ഒരു അബദ്ധം എങ്കിലും പറ്റാറുണ്ടല്ലോ , അത്തരത്തിൽ തനിക്ക് പറ്റിയ ഒരബദ്ധം ആയിരുന്നു വിവാഹം .

 

ജീവിതത്തിൽ സംഭവിച്ചത് പോലൊരു അബദ്ധം എനിക്ക് ജീവിതത്തിൽ സംഭവിച്ചിട്ടില്ല , ഏറെ കരുതലോടെയും ശ്രദ്ധയോടും ജീവിക്കുന്ന ഒരാളാണ് ഞാൻ പക്ഷെ വിവാഹ ജീവിതത്തിൽ എല്ലാ കണക്ക് കൂട്ടലും തനിക്കു തെറ്റി . പതിനഞ്ചു വർഷങ്ങൾക്ക് മുൻപായിരുന്നു എന്റെ വിവാഹം , വളരെ സിമ്പിൾ ആയിട്ടുള്ള ഒരു വിവാഹം കൂടിയായിരുന്നു അത് .. പക്ഷെ എന്റെ വിവാഹ ജീവിതം വെറും 2 മാസങ്ങൾ മാത്രമായിരുന്നു നീണ്ടു നിന്നത് .. വിവാഹം കഴിയുമ്പോൾ ഒരു പെണ്ണ് ആഗ്രഹിക്കുന്ന സംരക്ഷണവും കരുതലും ഒന്നും തനിക്ക് ലഭിക്കില്ല എന്ന തിരിച്ചറിവാണ് തനിക്കുണ്ടായത് .

ഒരു കുടുംബം ആയിക്കഴിഞ്ഞാൽ സിനിമ വേണ്ട എന്നുള്ള തീരുമാനമായിരുന്നു എന്റേത് , പക്ഷെ ഞാൻ അഭിനയലോകത്തുനിന്നും വിട്ടു നിന്നാൽ എന്റെ അച്ഛനെയും അമ്മയെയും എങ്ങനെ സംരക്ഷിക്കും എന്ന ചോദ്യമാണ് കലാരംഗത്തേക്ക് വീണ്ടും കടന്നു വരാൻ കാരണം .. പിന്നീട് പുള്ളിയുടെ സുഹൃത്തുക്കൾ തന്നെ കലാരംഗത്തേക്ക് ക്ഷണിക്കുക ആയിരുന്നു, ഇപ്പോൾ ഞാൻ ഏറെ സന്തോഷവതിയാണ് . ഏറ്റവും വലിയ ആഗ്രഹം സ്വന്തമായി ഒരു ഫ്ലാറ്റ് മേടിക്കണം എന്നായിരുന്നു , അത് സാധിച്ചു , അമ്മയെയും അച്ഛനെയും സന്തോഷമായി നോക്കണം .. മരണം വരെ അച്ഛനെ നോക്കി , ഇനി അമ്മയെ നോക്കണം എന്നും തെസ്നി വ്യക്തമാക്കി ..

1988 ൽ പുറത്തിറങ്ങിയ ഡെയ്‌സി എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത് , ചെറിയ ചെറിയ വേഷങ്ങളിൽ തിളങ്ങിയ തെസ്നി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു . ജയസൂര്യ അനൂപ് മേനോൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ കന്യക എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

സിനിമാലോകത്ത് സജീവ സാന്നിധ്യമായ തെസ്നി ഖാൻ ഇതിനോടകം തന്നെ 150 ൽ അധികം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് .. ബിഗ് സ്ക്രീനിനു പുറമെ മിനി സ്ക്രീനിലും താരം സജീവമായിരുന്നു .. എന്റെ അൽഫോൻസാമ്മ , ഓട്ടോഗ്രാഫ് , എന്റെ മനസപുത്രി തുടങ്ങി 30 ൽ അധികം സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട് . ടെലിവിഷൻ സീരിയലുകളിൽ അഭിനേത്രി മാത്രമല്ല അവതാരകയായും തെസ്നി ഖാൻ മിന്നി തിളങ്ങിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രിയ നടൻ വിജിലേഷ് വിജിലേഷ് വിവാഹിതനായി; വധു ഫേസ്ബുക്കിലൂടെ കണ്ടെത്തിയ സ്വാതി .. വിവാഹ വീഡിയോ കാണാംനായി , ആശംസകളോടെ ആരാധകർ ..വിവാഹ വീഡിയോ കാണാം
Next post ക്രിസ്ത്യാനി ആയ ജോസ്വിൻ സോണി ബഷീർ ബഷിയുടെ ഭാര്യ സുഹാന ബഷീ ആയ കഥ ഇങ്ങനെ