
മാതൃദിനത്തിൽ അമ്പിളി ദേവി പങ്കുവെച്ച കുഞ്ഞിന്റെ വീഡിയോ വൈറൽ ആകുന്നു, വീഡിയോ കാണാം
മാതൃദിനത്തിൽ അമ്പിളി ദേവി പങ്കുവെച്ച കുഞ്ഞിന്റെ വീഡിയോ വൈറൽ ആകുന്നു, വീഡിയോ കാണാം
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അമ്പിളി ദേവി. കലോത്സവ വേദിയിൽ നിന്ന് സിനിമയിൽ എത്തിയ താരം നിരവധി ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചു കഴിഞ്ഞു. മികച്ച നർത്തകിയായ താരം ഒരു നൃത്ത സ്കൂളും സ്വന്തമായി നടത്തുന്നുണ്ടായി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ കാര്യങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്. ഇന്നലെ മാതൃദിനത്തിൽ അമ്പിളി ദേവി പങ്കു വെച്ച വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
വിവാദങ്ങൾക്കും പ്രതിസന്ധികൾക്കും ഒന്നും തന്നെ ഇല്ലാതാക്കാൻ സാധിക്കുകയില്ല എന്ന് വ്യക്തമാക്കുകയാണ് നടി അമ്പിളി ദേവി. ജീവിതത്തിൽ എന്ത് പ്രതിസന്ധി ഉണ്ടായാലും അതിൽ തളരാതെ മുന്നേറാനുള്ള ആർജ്ജവം തനിക്കുണ്ടെന്ന് കൂടിയാണ് നടിയുടെ പുതിയ പോസ്റ്റ് നൽകുന്ന സൂചന. മികച്ച നർത്തകി കൂടിയായ അമ്പിളി തന്റെ ജോലികളിലേക്ക് തിരികെ എത്തിയിട്ടുണ്ടാകും എന്ന സൂചനയാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി ലഭിക്കുന്നത്. കുരുന്നുകൾക്ക് തനിക്ക് അറിയാവുന്ന കല പകർന്നു നൽകുന്ന ദൃശ്യങ്ങൾ ആണ് ലോക നൃത്ത ദിനത്തോട് അനുബന്ധിച്ചുകൊണ്ട് അമ്പിളി കഴിഞ്ഞ ദിവസം പങ്ക് വച്ചത്.
ഒപ്പം മനോഹരമായ ഒരു ക്യാപ്‌ഷനും അമ്പിളി വീഡിയോയ്ക്ക് നൽകുകയുണ്ടായി. ‘നൃത്തം എന്നത് ആത്മാവിന്റെ മറഞ്ഞിരിക്കുന്ന ഭാഷയാണ്’, എന്നും അമ്പിളി സോഷ്യൽ മീഡിയയിൽ കുറിച്ചു. നിരവധി ആരാധകർ ആണ് അമ്പിളിക്ക് പിന്തുണ നൽകി രംഗത്ത് എത്തിയത്. ‘മുന്നോട്ടു പോവൂ ധൈര്യമായി എല്ലാവരും കൂടെ ഉണ്ട്. നന്നായിട്ടുണ്ട് ജീവിതത്തിൽ ഒരുപാട് പ്രശ്നം വരും അതിനെയെല്ലാം അതിജീവിച്ചു മുൻപോട്ട് പോകണം അതിനുള്ള ധൈര്യം ഉണ്ടാകട്ടെ. ഇനിയുള്ള ജീവിതം സന്തോഷവും, സമാധാനവും ഉള്ളത് ആവട്ടെ. രണ്ട് പൊന്നുംകുടം പോലുള്ള മക്കളില്ലേ അമ്പിളി ഒരു തിന്മയും വരില്ല ഐശ്വര്യമേ ഉണ്ടാകൂ. എന്നിങ്ങനെ നിരവധി കമന്റുകൾ ആണ് അമ്പിളിക്ക് ലഭിക്കുന്നത്.
മുൻപ് മഞ്ജു വാര്യർ ദിലീപ് വിഷയത്തിൽ വിവാഹമോചന ശേഷം കോടതിയിൽ നിന്നു കരഞ്ഞു കാറിലേക്ക് കയറുന്ന മഞ്ജു വാര്യരുടെ ചിത്രം ആരും മറന്നിട്ടുണ്ടാവില്ല. ആ തകർച്ചയിൽ നിന്ന് മഞ്ജു എന്ന കലാകാരിയുടെ ഉയർത്തെഴുന്നേൽപ്പാണ് പിന്നെ നമ്മൾ കണ്ടത്. ചോദ്യം ഇതാണ്. വിവാഹമോചിതയായ ഒരു സ്ത്രീ അവൾ ഒറ്റയ്ക്ക് ജീവിക്കുമ്പോൾ അവരോട് സമൂഹത്തിന്റെ attitude എന്താണ്? അവൾ സമൂഹത്തെ ഭയന്ന് ജീവിക്കണമോ? അതോ സമൂഹത്തിന്റെ തിട്ടൂരങ്ങൾക്കനുസരിച്ചു ജീവിക്കണമോ? സമൂഹം അനുശാസിക്കുന്ന സകല മാമൂലുകളെയും അനുസരിച്ചു കൊണ്ടാണ് വിവാഹം എന്ന സാമൂഹ്യ പ്രസ്ഥാനത്തിലേക്ക് ഒരാൾ പ്രവേശിക്കുന്നത്.
അതിൽ വ്യക്തി അനുഭവിക്കുന്ന വീർപ്പു മുട്ടലുകളെ കുറിച്ച് പിന്നെ ആ സമൂഹത്തിനു യാതൊരു ഉത്തരവാദിത്തവുമില്ല? തീർത്തും പരിചിതമല്ലാത്ത ഒരു സാഹചര്യത്തിൽ പെൺകുട്ടികൾ അനുഭവിക്കുന്ന മാനസികസംഘർഷങ്ങളെക്കുറിച്ച് ചിന്തിക്കാൻ ആരെങ്കിലും മിനക്കെടാറുണ്ടോ? അണുകുടുംബങ്ങളിലെ അരുമയിൽ നിന്ന് ഉത്തരവാദിത്തമുള്ള ഒരു ഗൃഹ നാഥയിലേക്കുള്ള പരിണാമം സംഭവിക്കുന്നത് ഒരു സുപ്രഭാതത്തിലാണ്. അതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ ഇപ്പോഴും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. ഓരോ കുടുംബങ്ങളിലും ആണിനേയും പെണ്ണിനേയും ചെറുപ്പം മുതൽ ചെറിയ ചെറിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചു ശീലിപ്പിച്ചെടുക്കേണ്ടതല്ലേ?