ജിനു കോട്ടയത്തിന്റെ മുഖം മൂടി അഴിഞ്ഞ് വീണു ,  ചിത്രങ്ങൾ പങ്കു വെച്ചു കൊണ്ട് ഭാര്യ രംഗത്തു

Read Time:6 Minute, 50 Second

ജിനു കോട്ടയത്തിന്റെ മുഖം മൂടി അഴിഞ്ഞ് വീണു ,   ചിത്രങ്ങൾ പങ്കു വെച്ചു കൊണ്ട് ഭാര്യ രംഗത്തു

മിനി സ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും പരിചതമായ മുഖമാണ് നടി തനൂജയുടേത്. തനൂജ മാത്രമല്ല അവരുടെ ഭർത്താവ് ജിനു കോട്ടയവും പ്രേക്ഷർക്ക് ഏറെ സുപരിചിതൻ ആണ്. കോമഡി സ്റ്റാര്സിലൂടെയാണ് പ്രേക്ഷകർക്ക് ഇരുവരും സുപരിചിതർ ആയത്. സ്‌മോൾ ഫാമിലി, ഉത്തരാസ്വയംവരം, ഫേസ് റ്റു ഫേസ് , ഈ തിരക്കിനിടയിൽ, ഇപ്പോഴിതാ കഴിഞ്ഞ ദിവസം തനൂജ പങ്കുവച്ചൊരു കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

ഭർത്താവ് ജിനു തന്നേയും മകളേയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയ്ക്ക് ഒപ്പം പോയെന്നായിരുന്നു തനൂജയുടെ ആരോപണം. ‘ജിനു കോട്ടയം’ എന്ന ചതിയന്റെ ഭാര്യയാണ് ഞാൻ. ഞാനും ഒരു കലാകാരിയാണ്. എന്റെ മകൾക്കും കലാവാസനയുണ്ട്. അവളേയും നിങ്ങളൊക്കെ കോമഡി സ്റ്റാഴ്‌സിലൂടെ കണ്ടു കാണും. ഇപ്പോൾ എന്നെയും, എന്റെ കുഞ്ഞു മകളേയും ഉപേക്ഷിച്ച്, ഞങ്ങളെ പെരുവഴിയിൽ തള്ളി ജിനു മറ്റൊരാളുടെ ഭാര്യയും, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരുവളേയും കൊണ്ട് ഒളിച്ചോടിയിരിക്കുകയാണ്. ഞാനും മകളും വാടക വീട്ടിൽ നിന്നും വാടക കുടിശ്ശിക വന്നത് കാരണം പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട ഗതികേടിലാണെന്നായിരുന്നു തനൂജ പറഞ്ഞത്.

എന്നാൽ പിന്നാലെ പ്രതികരണവുമായി ജിനു ലൈവിലെത്തി. തനൂജയുടെ ആരോപണങ്ങളെല്ലാം ജിനു നിഷേധിക്കുകയായിരുന്നു. ജിനുവിന്റെ വീഡിയോയ്ക്ക് പിന്നാലെ തന്റെ നിലപാട് കൂടുതൽ വ്യക്തമാക്കിക്കൊണ്ട് തനൂജ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. ജിനുവിന്റേയും ആരോപണ വിധേയായ സ്ത്രീയുടേയും ചിത്രങ്ങളും മറ്റും പങ്കുവച്ചായിരുന്നു തനൂജയുടെ മറുപടി. തനൂജയുടെ വാക്കുകളിലേക്ക്.

ഇതാണോ പവിത്രമായ ഫ്രണ്ട്സ്ഷിപ്പ്…??? ഒരു ഭാര്യയോടുള്ള വാശിയിൽ ജിനുവിനോടൊപ്പം ഒളിച്ചോടിപ്പോകാൻ ആ വീണ ഇലന്തൂർ എന്ന സ്ത്രീ വിവാഹം കഴിക്കാത്ത സ്ത്രീയല്ല… ഭർത്താവും, 10ഉം, 12ഉം വയസ്സുള്ള രണ്ട് മക്കളുടെ മാതാവും കൂടിയാണ് വീണ ഇലന്തൂർ…
അവൾക്കൊരു ഭർത്താവ് ഉണ്ട്…അവൾക്കും ഒരു കുടുംബവുമുണ്ട്… അതൊക്കെ ഉപേക്ഷിച്ച് ആ മക്കളേയും കൊണ്ട് ജിനുവിന്റെ വാശിയിൽ കൂടെ ഇറങ്ങി വരണമെങ്കിൽ വീണയ്ക്ക് ജിനുവിനോടുള്ളത് വെറും സൗഹൃദം മാത്രമാണോ…?

അവളുടെ ഭർത്താവിനെ ചതിച്ചവൾ നാളെ ജിനുവിനെയും ചതിക്കില്ലെന്ന് എന്താണുറപ്പ്…? കുഞ്ഞിന് 7 വയസ്സായപ്പോഴാണോ ഭാര്യയുടെ കുറവുകൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത്…? ഞാൻ മാത്രം സ്നേഹിച്ചത് കൊണ്ട് എന്നെ ജിനു കല്യാണം കഴിക്കണമെങ്കിൽ ഞാനൊരു കോടീശ്വരിയായിരിക്കണം,,, അല്ലെങ്കിൽ എല്ലാം തികഞ്ഞൊരു സുന്ദരിയായിരിക്കണം… ഇത് രണ്ടുമല്ലാത്തൊരാളെ സ്നേഹമില്ലാതെ പിന്നെ എന്തർത്ഥത്തിലാണ് കല്യാണം കഴിച്ചതും, ഇത്രയും വർഷങ്ങൾ ഒരുമിച്ച് ജീവിച്ചതും…?

എനിക്ക് നഷ്ടപ്പെട്ട എന്റെ ജീവിതം…എന്റെ മോളുടെ ഭാവി…എന്റെ സ്വർണ്ണാഭരണങ്ങൾ… എന്റെ ചെറിയ ചെറിയ സമ്പാദ്യങ്ങൾ… എല്ലാം നഷ്ടപ്പെടുത്തിയിട്ട് നീ എന്ന ചതിയൻ വലിയ മഹാനെപ്പോലെ സമൂഹ മാധ്യമത്തിൽ വന്നിരുന്ന് മിടുക്കനാകാൻ ശ്രമിക്കുന്നോ…? സ്വന്തം ജീവിതവും, എന്റെ ജീവിതവും, നമ്മുടെ മകളുടെ ജീവിതവും, വീണയുടെ ജീവിതവും, വീണയുടെ ഭർത്താവിന്റെ ജീവിതവും, വീണയുടെ മക്കളുടെ ഭാവിയും എല്ലാം തകർത്തത് നിന്റേയും വീണയുടേയും വെറും പ്രേമത്തിന് വേണ്ടിയാണെന്നത് നീ മറക്കരുത്…

നിന്നെ ജീവനു തുല്യം സ്നേഹിച്ചിരുന്ന ഞാനും, നമ്മുടെ മകളും ഇന്ന് തെരുവിൽ… നീ നിന്റെ കാമുകിയേയും അവളുടെ മക്കളേയും ചേർത്ത് പിടിച്ച് ഏതോ നാട്ടിൽ… നീയാണോ നല്ലൊരു ഭർത്താവ്…? നീയാണോ നല്ലൊരു പിതാവ്…?നീയാണോ നല്ലൊരു കലാകാരൻ…?മനുഷ്യനായാൽ ആദ്യം വേണ്ടത് സത്യസന്ധത… പിന്നെ വേണ്ടത് നല്ലൊരു സംസ്ക്കാരം… നിന്റെ സത്യസന്ധതയും, സംസ്ക്കാരവും നീ തന്നെ ലോകത്തോട് വിളിച്ചു പറഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്…ഇനി ഞാനായിട്ട് ഒന്നും വിശദീകരിക്കേണ്ടല്ലോ…

ഇന്ന് നിന്റെ ലൈവ് കാണും വരെ നമ്മുടെ മകളെക്കരുതി നിന്നോട് എല്ലാം ക്ഷമിച്ച് ഒരുമിച്ച് മുന്നോട്ട് ജീവിക്കാൻ ഞാൻ തയ്യാറായിരുന്നു…
എന്റെ മകൾക്കും വേണ്ട…..ഇന്ന് നിന്റെ ലൈവ് കാണും വരെ നമ്മുടെ മകളെക്കരുതി നിന്നോട് എല്ലാം ക്ഷമിച്ച് ഒരുമിച്ച് മുന്നോട്ട് ജീവിക്കാൻ ഞാൻ തയ്യാറായിരുന്നു.ഇനി നിന്നെ എനിക്കും എന്റെ മകൾക്കും വേണ്ട..നീ എന്നേക്കാൾ എല്ലാമുള്ള വീണയോടൊപ്പം ജീവിച്ചോളൂ…

നിനക്കും, വീണാ ഇലന്തൂർ എന്ന നീ വിളിച്ചോണ്ട് പോയ നിന്റെ കാമുകിയ്ക്കും നല്ലൊരു ജീവിതം ആശംസിക്കുന്നു…എന്റെ ശാപമല്ല, നമ്മുടെ മകളുടെ മനസ്സിന്റെ വേദന നിനക്ക് നാശത്തിന് വഴിയാകാതിരിക്കട്ടെ.. തനൂജ…

Leave a Reply

Your email address will not be published. Required fields are marked *

Previous post മാതൃദിനത്തിൽ അമ്പിളി ദേവി പങ്കുവെച്ച കുഞ്ഞിന്റെ വീഡിയോ വൈറൽ ആകുന്നു, വീഡിയോ കാണാം
Next post കേരളത്തിന്റെ സ്വന്തം വിപ്ലവ നായിക കെ ആർ ഗൗരിയമ്മ അന്തരിച്ചു; വിടവാങ്ങുന്നത് സംസ്ഥാനത്തെ ആദ്യ വനിതാമന്ത്രി