രണ്ടാഴ്ചയായി ആശുപത്രി കിടക്കയിൽ അനുഭവിച്ച ദുരിതങ്ങൾ, സംവിധായകൻ ആർ എസ് വിമൽ

Read Time:4 Minute, 34 Second

രണ്ടാഴ്ചയായി ആശുപത്രി കിടക്കയിൽ – അനുഭവിച്ച ദുരിതങ്ങൾ – സംവിധായകൻ ആർ എസ് വിമൽ

കൊ വിഡ് രോഗം ഭേദമായ വിവരം പങ്കു വച്ച് സംവിധായകൻ ആർ എസ് വിമൽ പങ്കു വച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. കൊ വിഡിനെ ക്കുറിച്ചുള്ള കേട്ടറിവ് ഒന്നുമല്ലെന്നും യാഥാർഥ്യം അതി ഭീ കരമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭാര്യയ്ക്കാണ് രോഗം ആദ്യം വന്നത്. തുടർന്ന് തനിക്കും. ആശുപത്രി ചികിത്സ കാലയളവിൽ തനിക്ക് പരിചരണം തന്ന എല്ലാ ആരോഗ്യപ്രവത്തകർക്കും അദ്ദേഹം നന്ദിയും അറിയിച്ചു.

കോ വിഡിനെ കുറിച്ച് കേട്ടറിഞ്ഞത് ഒന്നും അല്ലെന്നും ബോധ്യപ്പെട്ടെന്നും, ഇപ്പോൾ ലോകത്തു ഏറ്റവും അധികം വെറുക്കപ്പെടുന്നത് ഭക്ഷണം ആണെന്നും സംവിധായകൻ R S വിമൽ. കോ വിഡ് അനുഭവം വിവരിച്ചു R S വിമൽ എഴുതിയ പോസ്റ്റ് ഇതിനോടകം വൈറൽ ആയി മാറി. നിരവധി ആളുകളാണ് കോ വിഡിനെ പറ്റി നിരവധി വേദനിപ്പിക്കുന്ന കാര്യങ്ങളും അനുഭവങ്ങളും സോഷ്യൽ മീഡിയയിൽ പങ്കു വക്കുന്നത്. കഴിഞ്ഞ ദിവസം സിറിയൻ നടൻ സാജൻ സൂര്യ തന്റെ കുഞ്ഞിന് നേരിട്ട അനുഭവങ്ങൾ പങ്കു വച്ച് കൊണ്ട് എത്തിരുന്നു.

അതിനു പിന്നാലെ ആണ് സംവിധായകൻ R S വിമൽ പങ്കു വച്ച കുറിപ്പ് എത്തുന്നത്. അത് കൊണ്ട് തന്നെ ആരും കോ വിഡിനെ നിസ്സാര കാര്യമായി കാണരുത്. ‘സൂര്യപുത്ര മഹാവീർ കർണ’ ആണ് വിമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ വിക്രം ചിത്രത്തിൽനിന്ന് പിന്മാറിയെന്നും മറ്റുമുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ വിക്രം പിന്മാറിയിട്ടില്ലെന്നും അദ്ദേഹം തന്നെയാണ് ചിത്രത്തിലെ നായകനെന്നും വിമൽ വെളിപ്പെടുത്തിയിരുന്നു.

സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ…

”ഇന്ന് നെഗറ്റീവ് ആയി. കഴിഞ്ഞ രണ്ടാഴ്ച… കൊ വിഡിനെക്കുറിച്ച് കേട്ടറിഞ്ഞതൊക്ക ഒന്നുമല്ലന്ന് ബോധ്യപ്പെട്ട ദിനരാത്രങ്ങൾ. മനസുകൊണ്ടും ശരീരം കൊണ്ടും തകർന്നു പോകുന്ന അവസ്ഥ. ജീവിക്കാനുള്ള ഓട്ടത്തിൽ കരുതി വേണം ജീവിക്കാൻ എന്ന് ബോധ്യമാക്കിയ ആശുപത്രി വാസം. ഈ ഓടിയതൊക്കെ ഭക്ഷണതിന് വേണ്ടിയായിരുന്നല്ലോ. ഇപ്പോൾ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്. അതാണ് കോ വിഡ്. ഭാര്യക്കാണ് ആദ്യം വന്നത്. പിന്നീട് എനിക്കും…

നമ്മൾ എത്ര മുൻകരുതൽ എടുത്താലും പണി കിട്ടാൻ വളരെ എളുപ്പമാണ്. തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ പ്രിയ സഹോദരൻ ജോജോക്കു ഹൃദയത്തിൽ നിന്നും നന്ദി. ഒപ്പം വിനോദ്. ജിതേൻ ചികിത്സിച്ച ഡോക്ടർ.. നഴ്സിംഗ് സ്റ്റാഫ്സ് തുടങ്ങി എല്ലാർക്കും വളരെ വളരെ നന്ദി. ഈ ഹോസ്പിറ്റലിലെ ഓരോ ദിവസം കഴിയുന്തോറും കൊവിഡ് ചികിത്സ ക്കുള്ള ഫ്ലോറുകൾ കൂടിവരുന്നു. ഹോസ്പിറ്റൽ സ്റ്റാഫുകൾ നെട്ടോട്ടമൊടുന്നു. ജോജോയെ വിളിക്കുമ്പോൾ സന്തോഷത്തോടെ മാത്രം സംസാരിക്കുന്നു. ദു രന്തങ്ങളുടെ വാർത്തകൾ അറിയിക്കാതെ മനപ്പൂർവം ശ്രമിക്കുന്നു. രുചിയും ഗന്ധവും വിശപ്പും ആരോഗ്യവും തിരിച്ചുവരുന്ന കാലത്തിനുവേണ്ടി കാത്തിരിക്കുന്നുജാഗ്രത… അല്ലാതെ മറ്റൊന്നില്ല” ആർ എസ് വിമൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിവാഹത്തിന് എത്തിയ ആരോ ഒരാളിൽ നിന്നും കിട്ടിയത്, ഒടുവിൽ വേദന മാത്രം ബാക്കിയാക്കി യാത്ര
Next post മാതൃദിനത്തിൽ അമ്പിളി ദേവി പങ്കുവെച്ച കുഞ്ഞിന്റെ വീഡിയോ വൈറൽ ആകുന്നു, വീഡിയോ കാണാം