വിവാഹത്തിന് എത്തിയ ആരോ ഒരാളിൽ നിന്നും കിട്ടിയത്, ഒടുവിൽ വേദന മാത്രം ബാക്കിയാക്കി യാത്ര

Read Time:6 Minute, 2 Second

വിവാഹത്തിന് എത്തിയ ആരോ ഒരാളിൽ നിന്നും കിട്ടിയത് – ഒടുവിൽ വേദന മാത്രം ബാക്കിയാക്കി യാത്ര

താലികെട്ട് ലളിതമായിരുന്നെങ്കിലും വിവാഹ സൽക്കാരം കോ വിഡ് മാനദണ്ഡങ്ങളുടെ പരിധി ലംഘിച്ചതോടെ കോ വിഡ് ബാധിതനായി ചികിത്സയിലിരിക്കെ നവവരന് അകാലവിയോഗം. തൊടിയൂർ തെങ്ങുംതറയിൽ പരേതനായ തുളസീധരന്റെയും മണിയുടെയും മകൻ സായികുമാറാണ് (ചന്തു-28) മരിച്ചത്. അഫ്ഗാനിസ്ഥാനിൽ ജോലി ചെയ്തിരുന്ന സായികുമാറിന്റെ വിവാഹം ഏപ്രിൽ അഞ്ചിനായിരുന്നു. ആൾക്കൂട്ടങ്ങൾ എത്രത്തോളം അപകടകരമാണ് എന്നതിന്റെ തെളിവാണ് കരുനാഗപ്പിള്ളിയിലെ ഇ യുവാവിന്റെ മരണം.

അടൂരിലെ S N I T കോളേജിൽ പഠിച്ചിരുന്ന കാലത്തു അതെ കോളേജിൽ പഠിച്ചിരുന്ന പെൺകുട്ടിയുമായി പ്രണയത്തിൽ ആകുകയും, വർഷങ്ങൾ നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ആ ബന്ധം വിവാഹത്തിലേക്ക് എത്തുക ആയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ വിവാഹം നടത്തം ഇരുന്നതായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം കോ വിഡ് മൂലം അഫ്ഗാനിസ്ഥാനിൽ നിന്ന് വരാൻ സാധിക്കാത്തതു കൊണ്ട് വിവാഹം നടത്തുവാൻ സാധിച്ചിരുന്നില്ല. പിന്നീട് കഴിഞ്ഞ മാസം ഏപ്രിൽ അഞ്ചിന് വിവാഹം നടത്തുവാൻ നിശ്ചയിക്കുക ആയിരുന്നു. വിവാഹ പിറ്റേന്ന് കോ വിഡ് ബാധിക്കുകയും, ചികിത്സയിൽ കഴിയുന്നതിനിടയിൽ ന്യൂമോണിയ ബാധിക്കുകയും ശേഷം മ രണം സംഭവിക്കുകയും ചെയ്തു.

കോളജ് പഠന കാലത്തുണ്ടായ പ്രണയം ഒടുവിൽ വിവാഹത്തിൽ എത്തുകയായിരുന്നു. പുനലൂർ പ്ലാത്തറയിൽ പെൺകുട്ടിയുടെ വീടിന് സമീപത്തെ ഗുരുമന്ദിരത്തിൽ വെച്ചായിരുന്നു കൊ വിഡ് മാനദണ്ഡങ്ങൾ പാലിച്ച് വളരെ ലളിതമായിട്ടാണ് വിവാഹം നടത്തിയത്. തുടർന്ന് വീടിന് സമീപത്തെ മറ്റൊരു വീട്ടിൽ വെച്ച് വിവാഹശേഷം നടത്തിയ സൽക്കാരം നടത്തി. വിവാഹത്തിന്റെ അടുത്തദിവസം തന്നെ കോ വിഡ് ലക്ഷണങ്ങളോടെ സായികുമാറിന്റെ സഹോദരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തൊട്ടുപിന്നാലെ ലക്ഷണങ്ങൾ പ്രകടമായതോടെ സായികുമാറും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. ചികിത്സയ്ക്കിടെ ന്യുമോണിയ ബാധിച്ച് ആരോഗ്യസ്ഥിതി ഗുരുതരമായി മ രിക്കുകയായിരുന്നു. ഇതിനിടെ സായികുമാറിന്റെ ഭാര്യയും അമ്മയും ബന്ധുക്കളും അടക്കം വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത പത്തോളം പേർക്കും കോ വിഡ് ബാധിച്ചിരുന്നു.

തുടർന്ന് ആരോഗ്യ പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ കോ വിഡ് മാനദണ്ഡം ലംഘിച്ചാണ് വിവാഹ സൽക്കാരം നടത്തിയതെന്ന് കണ്ടെത്തി. വിവാഹ സൽക്കാരത്തിനിടെ ഉണ്ടായ സമൂഹ വ്യാപനമാണ് രോഗികൾ കൂടാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ ജില്ലാ ഓഫീസർക്ക് കൈമാറിയത്.

തൊടിയൂർ തെങ്ങുംതറയിൽ പരേതനായ തുളസീധരന്റെയും മണിയുടെയും മകനാണ് മ രിച്ച സായികുമാർ (ചന്തു,-28). കോ വിഡ് ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിച്ചാണ്‌ മ രിച്ചത്‌. ഒരു മാസം മുമ്പ് വിവാഹപ്പിറ്റേന്നാണ് സായികുമാറിന് കോ വിഡ് സ്ഥിരീകരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏതാനും ദിവസംമുമ്പ് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാൽ, പിന്നീട്‌ ന്യൂമോണിയ ബാധിച്ചു. ഭാര്യ: പ്രസീജ. സഹോദരൻ: സെൻകുമാർ.

അതേസമയം കരുനാഗപ്പളിയിൽ രോഗ വ്യാപനം കുറയാത്ത സാഹചര്യത്തിൽ ഇ മേഖലയിൽ അധികൃതർ നീരീക്ഷണം ശക്തമാക്കി. രോഗം വ്യാപനം കുറയാത്ത സാഹചര്യത്തിൽ മേഖലയിൽ പൊ ലീസ് നിരീക്ഷണം ശക്തമാക്കി. ക്വാറന്റൈൻ ലംഘനങ്ങൾ കണ്ടെത്താനായി വനിതാ പൊ ലീസ്‌ സംഘം പഞ്ചായത്തുകളിൽ പട്രോളിങ്‌ ശക്തി പെടുത്തി . കൂടുതൽ രോഗികളുള്ള കുലശേഖരപുരം പഞ്ചായത്തിലാണ് ആദ്യ ദിവസം വനിതാ പൊ ലീസ് സംഘം നിരീക്ഷണം നടത്തുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ തഴവ, തൊടിയൂർ പഞ്ചായത്തുകളിലും നിരീക്ഷണം നടത്തും.
കുലശേഖരപുരം, തഴവ പഞ്ചായത്തുകളിൽ നിലവിൽ നിരോ ധനാജ്ഞ നിലവിലുണ്ട്. തൊടിയൂർ പഞ്ചായത്തിലെ എല്ലാ വാർഡും കണ്ടെയ്ൻമെന്റ് സോണായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രശസ്ത യുവനടൻ വിടപറഞ്ഞു; നടുങ്ങി സിനിമലോകം! ഫേസ്ബുക്കിൽ കുറിച്ചത് കണ്ട് പൊട്ടിക്കരഞ്ഞ് ആരാധകർ
Next post രണ്ടാഴ്ചയായി ആശുപത്രി കിടക്കയിൽ അനുഭവിച്ച ദുരിതങ്ങൾ, സംവിധായകൻ ആർ എസ് വിമൽ