പ്രശസ്ത മലയാള സീരിയൽ നടി വിടവാങ്ങി, ഞെട്ടിത്തരിച്ച് സീരിയൽ ലോകം

Read Time:6 Minute, 13 Second

പ്രശസ്ത മലയാള സീരിയൽ നടി വിടവാങ്ങി, ഞെട്ടിത്തരിച്ച് സീരിയൽ ലോകം

 

കോ വിഡ് വ്യാപനം അതിന്റെ തീവ്രത കൈവരിക്കുമ്പോൾ നമ്മുക്ക് നഷ്ട്ടമായി കൊണ്ടിരിക്കുന്നത് നിരവധി താരങ്ങളെയാണ്. മലയാളം, തമിഴ്, ഹിന്ദി എന്നി ഭാഷകളിലടക്കം നിരവധി അതുല്യ പ്രതിഭകളാണ് കോ വിഡ്നു മുമ്പിൽ കീഴടങ്ങിരിക്കുന്നതു. എന്നാൽ ഇപ്പോൾ ഇതാ മറ്റൊരു സിനിമ സീരിയൽ താരം കൂടി കോ വിഡിന് കീഴടങ്ങിരിക്കുകയാണ്.

പ്രേക്ഷകരുടെ പ്രിയ സിനിമ -സീരിയൽ താരം മഞ്ജു സ്റ്റാൻലി ആണ് വിട പറഞ്ഞത്. അറിയപ്പെട്ട ന്ന സിനിമാ പ്രവർത്തകനും മ്യൂസിക്ക് ടീമുകളിലെ പ്രധാനിയുമായ ടെന്നിസാന്റെ സഹോദരനായ പട്ടം സ്റ്റാൻലിയുടെ മകളാണ് മഞ്ജു സ്റ്റാൻലി. നിരവധി സിനിമ സീരിയൽ പ്രവർത്തകർ ആണ് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ഇതിനോടകം സോഷ്യൽ മീഡിയ വഴി രംഗത്ത് എത്തുന്നത്.

സ്വർഗ്ഗത്തിൽ അവളുടെ യാത്ര ആരംഭിച്ചെന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജുവിന്റെ ബന്ധു സോഷ്യൽ മീഡിയ വഴി മ രണ വാർത്ത പങ്ക് വച്ചത്. സിനിമയിലും സീരിയലിലും ക്യാരക്ടർ റോളുകൾ ചെയ്തു വരികയായിരുന്ന മഞ്ജു കൊച്ചിയിലായിരുന്നു താമസം. അജിമേടയിലിന്റെ പുതിയ സിനിമയായ ഫെയർ ആൻ്റ് ലൗലിയിൽ അഭിനയിക്കുകയായിരുന്നു. ഒരു മകൾ ഉണ്ട്.

കോ വിഡ് ബാധിതയായി മ രണത്തിന് കീഴടങ്ങിയ നടിയും ഗായികയുമായ മഞ്ജുവിനു ആദരം അർപ്പിച്ചു കൊണ്ട് , ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് നടൻ കിഷോർ സത്യ. കിഷോർ സത്യയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ് …

ഇന്നലെ രാത്രി 10 മണിയോടെ സംവിധായകൻ അൻസാർ ഖാൻ വിളിച്ച് പറഞ്ഞു ‘കിഷോർ, നമ്മുടെ സീരിയലിൽ ഹൌസ് ഓണർ ആയി അഭിനയിച്ച മഞ്ജു കോ വിഡ് വന്ന് മ രിച്ചു എന്ന് ചില ഗ്രൂപ്പുകളിൽ കണ്ടു. സത്യമാണോ എന്ന് തിരക്കാൻ ചിലരോട് പറഞ്ഞിട്ടുണ്ട്. കിഷോറും നിജസ്ഥിതി ഒന്ന് അന്വേഷിച്ചോളൂ…’

കേട്ടപ്പോൾ ഉള്ളൂലഞ്ഞുവെങ്കിലും സത്യമാവില്ല എന്ന് തന്നെ കരുതി…. പക്ഷെ നേരം വെളുത്തു ഫോൺ നോക്കിയപ്പോൾ പലരും ഈ വാർത്ത പങ്കുവെച്ചിരുന്നു…. പല ഓൺലൈൻ വാർത്തലിങ്കുകളും ചിലർ വാട്സ്ആപ്പ് ചെയ്തിരുന്നു. അതിൽ ഒരെണ്ണത്തിൽ അദ്ദേഹത്തിന്റെ പിതാവിന്റെ പേർ പട്ടം സ്റ്റാൻലി എന്ന് പരാമർശിച്ചിരുന്നു. (എന്നാൽ മഞ്ജുവോ അദ്ദേഹമോ ഈ കാര്യം ഇതുവരെ എന്നോട് പറഞ്ഞിരുന്നില്ല) അദ്ദേഹത്തെ എനിക്ക് നേരിട്ട് അറിയാമായിരുന്നു എന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരാൾ ആയിരുന്നു അദ്ദേഹം.

സ്റ്റാൻലി ചേട്ടനെ വിളിക്കുമ്പോഴും ഇതൊരു വ്യാജ വാർത്ത ആവണേ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് വിളിച്ചത്. പക്ഷെ അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ നൊമ്പരത്തിന്റെ തുരുത്തിലേക്കു വലിച്ചെറിഞ്ഞു….. പെട്ടന്ന് നെഞ്ചിനൊരു ഭാരവും ശ്വാസം മുട്ടൽ പോലെ തോന്നിയപ്പോൾ മഞ്ജു ആശുപത്രിയിൽ പോയി.(അതിന് മുൻപ് മറ്റ് കോ വിഡ് ലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നു എന്നാണ് സ്റ്റാൻലി ചേട്ടൻ പറഞ്ഞത് )ചെന്നപ്പോഴേ ഓക്സിജൻ കൊടുത്തു ICU ഒഴിവില്ലായിരുന്നു. 2 ദിവസം കഴിഞ്ഞാണ് ICU ബെഡ് കിട്ടിയത്. 7-8 ദിവസങ്ങൾക്കു ശേഷം തിരിച്ചുവരവില്ലാത്ത ലോകത്തേക്ക് മഞ്ജു യാത്രയായി….

അവരുടെ വാതോരാതെയുള്ള വാർത്തമാനങ്ങളും ചിരിയുമൊന്നും ഇനി ഒരു ലൊക്കേഷനിലും ഉണ്ടാവില്ല…. ഉള്ളിൽ ഒരുപാട് വേദനകളും അസ്വസ്ഥതകളും ഒളിപ്പിച്ചു വെച്ചാണ് മഞ്ജു നമ്മെ നോക്കി ചിരിച്ചതെന്നു സ്റ്റാൻലി ചേട്ടൻ ഇന്ന് പറയുമ്പോൾ മാത്രമാണ് അറിയുന്നത്…. പ്രിയപ്പെട്ടവരേ, ഇന്നലെവരെ കോ വിഡ് നമ്മുടെ അപ്പുറത്തെ വീട്ടിൽ മാത്രമേ വരൂ എന്ന് നമ്മൾ നമ്മുടെ മനസിനെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു.

കോ വിഡ് നമ്മുടെ വീട്ടിലും എത്തിയെന്ന സത്യത്തിലെക്ക് നാം തിരിച്ചെത്തണം.. ഓക്സിജിൻ സിലിണ്ടറിന്റെയും ICU, Ventilator ബെഡ്കളുടെയും ഇല്ലായ്മ അങ്ങ് ദില്ലിയിലെയും മുംബൈയിലെയും പത്രവാർത്തകൾ മാത്രമല്ല ഇങ്ങ് കൊച്ചുകേരളത്തിലെ സത്യം കൂടെയാണെന്ന്‌ ഉൾകൊള്ളാൻ നാം തയ്യാറാവണം.

“ജീവന്റെ വിലയുള്ള ജാഗ്രത” എന്ന് പറയുന്നതിന്റെ “വില” നാം മനസിലാക്കണം…. നമ്മുടെ പ്രിയപ്പെട്ടവരേ സംരക്ഷിക്കാൻ ഇതല്ലാതെ മറ്റൊന്നും നമ്മുടെ മുൻപിൽ ഇല്ല….. പ്രിയപ്പെട്ട മഞ്ജു…. ഒരിക്കൽ കൂടെ സ്നേഹ പ്രണാമങ്ങൾ……. ഇങ്ങനെ ആയിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക് കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കുടുംബത്തെയും അമ്മയെയും നഷ്ടപ്പെട്ടതോർത്ത് തുറന്നു പറഞ്ഞ് നടൻ
Next post ബംഗാളിലും ആസ്സാമിലും കുടുങ്ങി മലയാളി ബസ് ഡ്രൈവർമാർ, ദുരിത ജീവിതം