ബംഗാളിലും ആസ്സാമിലും കുടുങ്ങി മലയാളി ബസ് ഡ്രൈവർമാർ, ദുരിത ജീവിതം

Read Time:5 Minute, 1 Second

ബംഗാളിലും ആസ്സാമിലും കുടുങ്ങി മലയാളി ബസ് ഡ്രൈവർമാർ, ദുരിത ജീവിതം

40 ദിവസമായി ബംഗാളിലും ആസ്സാമിലും കുടുങ്ങി കിടക്കുന്ന മലയാളി ബസ് ഡ്രൈവർമാർക്ക് ആശങ്ക കൂട്ടി മ രണം എത്തി. അസം ബംഗാൾ അതിർത്തിയിൽ കേരളത്തിൽ നിന്നും പോയ ഒരു ബസ് ജീവനക്കാരൻ കുഴഞ്ഞു വീണു മ രിച്ചതോടു കൂടിയാണ് ഇത്. കടുത്ത ആശങ്കയിലാണ് കഴിയുന്നത് എന്ന് ബാൽഷിദപൂർ ജില്ലയിലെ ടോങ്കൽ പട്ടണത്തിൽ ക്യാമ്പ് ചെയ്യുന്ന കൊച്ചി സ്വദേശി സംഗീത കുമാർ, കൊല്ലം സ്വദേശി ഷെഫീഖ് എന്നിവർ പറഞ്ഞു.

കേരളത്തിൽ നിന്നും ഇതര സംസ്‌ഥാന തൊഴിലാളികളുമായി പോയ ബസ്സുകളാണ് പാർക്ക് ചെയ്തിരിക്കുന്നത്. ബസ്സുകളുടെ മടക്ക യാത്ര അനിശ്ചിതത്വവും തുടരുകയാണ്. ഏകദേശം നാനൂറു ബസുകളിലായി ആയിരത്തിലേറെ ജീവനക്കാരാണ് ദുരിതം ഇവിടെ നേരിടുന്നത്. ബസ്സുകളും വെറുതെ കിടന്നു നശിക്കുന്നു. ഏറെയും പെരുമ്പാവൂരിൽ നിന്ന് നിയമ സഭ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യിപ്പിക്കാനായി അതിഥി തൊഴിലാളികളുമായി ആസ്സാമിലേക്കും ബംഗാളിലേക്കും പോയ ബസ്സുകളാണ് ലോക്ക് ഡൌൺ കാരണം വിവിധ സ്ഥലങ്ങളിലായി കുടുങ്ങി കിടക്കുന്നതു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബസ്സുകൾ ഇതിലുണ്ട്. ഏജന്റുമാർ മുഖേനയാണ് തൊഴിലാളികളെ എത്തിച്ചത്. വോട്ട് ചെയ്യിച്ചു തിരികെ കൊണ്ട് വരുവാനായിരുന്നു പരിപാടി. എന്നാൽ ലോക്ക് ഡൌൺ വന്നതോടെ ഒരു ഭാഗത്തേക്കുള്ള പ്രതിഫലം മാത്രം നൽകി ഏജന്റുമാർ മുങ്ങി. ഇപ്പോൾ ഫോണിൽ മാത്രമാണ് ഇവരുമായുള്ള സമ്പർക്കം. ലോക്ക് ഡൌൺ കഴിയാതെ തിരിച്ചു വരവ് സാധ്യമാകാത്ത സ്ഥിതിയുമാണ്.

തൊഴിലാളികൾ കോ വിട് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരികെ വരുവാൻ തയ്യാറാകുന്നില്ല. ഇ സ്ഥിതിയിൽ യാത്രകകർ ഇല്ലാതെ ആയിരക്കണക്കിന് കിലോമീറ്റർ യാത്ര ചെത്ത് എത്തുന്നത് വൻ സാമ്പത്തിക നഷ്ടവും പ്രതിസന്ധിയും ഉണ്ടാക്കും. ഇന്ധനം നിറക്കാൻ തന്നെ അര ലക്ഷത്തോളം രൂപ വേണം. ടോൾ മാത്രം കുറഞ്ഞത് ഏകദേശം പന്ത്രണ്ടായിരം രൂപയോളം വരും. ഇതിനു പുറമെ ഓരോ ചെക്ക് പോസ്റ്റിലും പോ ലീസ് പരിശോധന സ്ഥലത്തും കൂടി പണം നൽകേണ്ടാതായി വരും.

അതെസമയം ഇന്നലെ അസം അതിർത്തിയിൽ കുടുങ്ങിയ സ്വകാര്യ ബസ് ഡ്രൈവർ കുഴഞ്ഞു വീണ് മ രിച്ചു. തൃശൂർ സ്വദേശിയായ ബസ് ഡ്രൈവർ നജീബ് ആണ് മ രിച്ചത്. 48 വയസായിരുന്നു. അസം – പശ്‌ചിമബംഗാൾ അതിർത്തിയായ അലിപൂരിൽ വച്ചാണ് മ രണം സംഭവിച്ചത് എന്ന് റിപ്പോർട്ടുകൾ . അതിഥി തൊഴിലാളികളുമായി കേരളത്തിൽ നിന്നും പോയ ജയ്‌ഗുരു എന്ന ബസിന്റെ ഡ്രൈവറാണ് മ രിച്ച നജീബ്.

ഏജന്റുമാർ കബളിപ്പിച്ചതിനെ തുടർന്ന് ഏകദേശം 400 ഓളം ബസുകളാണ് അസം, പശ്‌ചിമബംഗാൾ അതിർത്തികളിൽ ഇതോടകം കുടുങ്ങി കിടക്കുന്നത്. തുടർന്ന് ഇവ ഉടൻ തന്നെ സംസ്‌ഥാനം വിടണമെന്ന ആവശ്യം അസം സർക്കാർ കഴിഞ്ഞ ദിവസം തന്നെ ഉന്നയിച്ചിരുന്നു. 10 ദിവസത്തെ സമയം നൽകിയ സർക്കാർ, അല്ലാത്ത പക്ഷം ബസ് സറണ്ടർ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് ലഭിക്കുന്ന സൂചനകൾ.

എന്നാൽ ഡീസൽ നിറക്കുവാനോ , ഭക്ഷണം കഴിക്കാനോ പോലും തങ്ങളുടെ കയ്യിൽ പണമില്ലെന്നാണ് തൊഴിലാളികൾ വ്യക്‌തമാക്കുന്നത്. കൂടാതെ അടിന്തരമായി സർക്കാരും ഗതാഗത വകുപ്പും ഇക്കാര്യത്തിൽ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. കണ്ണൂർ, കോഴിക്കോട്, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്നുള്ള ബസുകളാണ് അസം അതിർത്തികളിൽ കുടുങ്ങി കിടക്കുന്നവയിൽ കൂടുതലും.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രശസ്ത മലയാള സീരിയൽ നടി വിടവാങ്ങി, ഞെട്ടിത്തരിച്ച് സീരിയൽ ലോകം
Next post ഐ സി യു വില ബെഡ് കിട്ടിയത് 2 ദിവസത്തിന് ശേഷം : ഉള്ളിൽ ഒരുപാടു വേദനകൾ ഒളിപ്പിച്ചു ചിരിച്ച നടി മഞ്ജുവിന്റെ മരണത്തിൽ വേദനയോടെ നടൻ കിഷോർ സത്യ