അമ്മയായ ശേഷവും ഒരു മാറ്റവും ഇല്ല താരത്തിന്റെ സിമ്പിൾ ലുക്ക് ഏറ്റെടുത്ത് ആരാധകർ

Read Time:4 Minute, 45 Second

അമ്മയായ ശേഷവും ഒരു മാറ്റവും ഇല്ല താരത്തിന്റെ സിമ്പിൾ ലുക്ക് ഏറ്റെടുത്ത് ആരാധകർ

സൂപ്പർ ഹിറ്റ് ചിത്രം നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് ഭാമ. നാട്ടിൻ പുറത്തുകാരി സുന്ദരി എന്ന ഇമേജായിരുന്നു താരത്തിന് മലയാളത്തിൽ. പിന്നീട് മലയാളത്തിൽ നിന്നും അന്യഭാഷാ ചിത്രങ്ങളിൽ ഗ്ലാമർ വേഷങ്ങളിലും താരം തിളങ്ങി. എങ്കിലും മലയാളികൾക്ക് ഭാമയെ നാട്ടിൻപുറത്തുകാരി സുന്ദരിയായി കാണാനായിരുന്നു ഇഷ്ടം. ഏറെ നാൾ കാത്തിരുന്നെത്തിയ താരത്തിന്റെ വിവാഹവും ആരാധകർ ആഘോഷമാക്കിയിരുന്നു.

അടുത്തിടെയാണ് താരം അമ്മയായ വാർത്ത പുറത്ത് വന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ കൂടി ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഭാമ തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങൾ താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തതും. വളരെ സിമ്പിൾ സാരിയിൽ സിമ്പിൾ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. നിറയെ കമന്റുകളാണ് താരത്തിന്റെ ചിത്രങ്ങൾക്ക് വരുന്നതും.

താരത്തിന് ഒരു പെൺ കുഞ്ഞാണ് പിറന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരി 30 നായിയുന്നു ഭാമയും അരുണും വിവാഹിതരാകുന്നത്. കഴിഞ്ഞ വർഷം നടന്ന താര വിവാഹങ്ങളിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ വച്ച് നടന്ന ഭാമയുടെ വിവാഹം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ വിവാഹത്തിന് പിന്നാലെ ദുബായിൽ ബിസിനസുകാരനായ അരുൺ നാട്ടിൽ സെറ്റിലാകുകയും ചെയ്തു. ഇരുവരുടെയും വിവാഹത്തിലേക്ക് എത്തിച്ചത് ഭാമയുടെ സഹോദരിയുടെ ഭർത്താവും അരുണും തമ്മിലുള്ള വളരെ അടുത്ത സൗഹൃദമായിയുന്നു. കുടുംബ സുഹൃത്തും ദുബായിയിൽ ബിസിനസുകാരനുമാണ് ഭാമയുടെ ഭർത്താവ് അരുൺ ജഗദീശ്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നില്ല, വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു.

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെ മലയാളത്തിൽ സജീവമായ ഭാമ അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടിട്ടുണ്ട്. കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും സജീവമായിരുന്നു. 2016ലെ മറുപടി എന്ന സിനിമയിലാണ് ഭാമ ഒടുവിൽ അഭിനയിച്ചത്. സിനിമകളിൽ സജീവമല്ലെങ്കിലും സ്‌റ്റേജ് ഷോകളിലും സോഷ്യൽമീഡിയയിലുമെല്ലാം ഏറെ സജീവമാണ് ഭാമ. പുത്തൻ ചിത്രങ്ങളും വിശേഷവും വീഡിയോയുമൊക്കെ ഇൻസ്റ്റയിലൂടെ ഭാമ പങ്കുവയ്ക്കാറുമുണ്ട്. അടുത്തിടെ സ്വന്തം പേരിൽ യൂട്യൂബ് ചാനലും താരം ആരംഭിച്ചിരുന്നു.

2007ൽ ലോഹിതദാസ് സംവിധാനം ചെയ്ത ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയരംഗത്തേക്ക് എത്തുന്നത്. രണ്ടാമത്തെ ചിത്രം വിനയൻ സംവിധാനം ചെയ്ത ‘ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ’ ആയിരുന്നു. പിന്നീട് സൈക്കിൾ, ഇവർ വിവാഹിതരായാൽ, ജനപ്രിയൻ, സെവൻസ് തുടങ്ങി നിരവധി സിനിമകളിൽ ഭാമ നായികയായിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post ട്രെയിനുകളുടെ പിന്നിൽ ക്രോസ് മാർക്ക് രേഖപെടുത്തിരിക്കുന്നതിന്റെ കാരണമെന്താണ് ?
Next post കുടുംബത്തെ പോറ്റാൻ ഓട്ടോ ഓടിച്ചിരുന്നു; തന്റെ പഴയ കാലത്തെ കുറിച്ച് നടൻ കൃഷ്ണകുമാർ മനസ്സ് തുറക്കുന്നു