കുടുംബത്തെ പോറ്റാൻ ഓട്ടോ ഓടിച്ചിരുന്നു; തന്റെ പഴയ കാലത്തെ കുറിച്ച് നടൻ കൃഷ്ണകുമാർ മനസ്സ് തുറക്കുന്നു

Read Time:5 Minute, 6 Second

കുടുംബത്തെ പോറ്റാൻ ഓട്ടോ ഓടിച്ചിരുന്നു; തന്റെ പഴയ കാലത്തെ കുറിച്ച് നടൻ കൃഷ്ണകുമാർ മനസ്സ് തുറക്കുന്നു

ക്യാരക്ടർ വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടൻ കൃഷ്ണകുമാർ മാതൃകാ കുടുംബജീവിതം നയിക്കുന്ന കുടുംബ നാഥനാണ്. നാലു പെൺ മക്കളാണ് താരത്തിന് ഉള്ളത്. നടി അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരാണ് കൃഷ്ണകുമാർ-സിന്ധു ദമ്പതികളുടെ മറ്റു മക്കൾ. കൃഷ്ണ കുമാറിന്റെ 4 മക്കളും സോഷ്യൽമീഡിയയിൽ സജീവമാണ്.

മൂത്ത മകൾ അഹാന സിനിമയിൽ പേരെടുത്ത നടിയായി മാറിക്കഴിഞ്ഞു. നടൻ കൃഷ്ണകുമാറിനെയും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും രാഷ്ട്രീയ ചായ്വുമൊക്കെ അടുത്തിടെ വാർത്തകളിൽ സജീവമായി ഇടം പിടിച്ചിരുന്നു. ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥിയായി ജനവിധി തേടുന്നുണ്ട് കൃഷ്ണ കുമാർ. എന്നാൽ ഇപ്പോൾ താരം തന്റെ പഴയ കല ജീവിതത്തെ കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

കൊച്ചി അമ്പലമേട്ടിലെ എഫ്.എ.സി.ടിയിൽ നിന്ന് അച്ഛൻ ഗോപാലകൃഷ്ണൻനായർ വിരമിച്ചപ്പോൾ കിട്ടിയ പണം രണ്ട് സ്വകാര്യ ബാങ്കുകളിൽ നിക്ഷേപിച്ചു. പലിശ കൂടുതൽ വാഗ്ദാനം ചെയ്തിരുന്ന ആ ബാങ്കുകൾ ഒന്ന് തമിഴ്‌നാട്ടിലും മറ്റേത് കേരളത്തിലും. പണം നിക്ഷേപിച്ച് രണ്ടാഴ്ച കഴിയും മുമ്പേ രണ്ട് ബാങ്കും പൊട്ടി. തിരുവനന്തപുരത്തായിരുന്നു അന്നും താമസിച്ചിരുന്നത്.

ജീവിക്കാൻ മാർഗമില്ലാതായപ്പോൾ അച്ഛൻ മറ്റൊരു ബാങ്കിൽ നിന്ന് വായ്പയെടുത്ത് ഒരു ഓട്ടോറിക്ഷ വാങ്ങി. അത് ഓടിച്ചായി പിന്നീടുള്ള തന്റെ ജീവിതം. ഞാനന്ന് കോളേജിൽ പഠിക്കുകയാണ്. അച്ഛനെ സഹായിക്കാൻ ഞാനുമിറങ്ങി ഓട്ടോയും കൊണ്ട്. രാത്രിയിലും ഒഴിവ് ദിവസങ്ങളിലുമെല്ലാം ഓട്ടോ ഓടിച്ചു. തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോ ഓടിക്കുമ്പോൾ അഭിമാനമായിരുന്നു ഉള്ളിൽ. ദൂരദർശനിൽ അനൗൺസറായിട്ട് പിന്നീട് ജോലി ലഭിച്ചു. പിന്നെ ന്യൂസ് റീഡറായി. സിനിമയിൽ അവസരങ്ങൾ ലഭിച്ചതോടെ അ ജോലി ഉപേക്ഷിക്കുകയായിരുന്നു.

1994 ൽ പുറത്തിറങ്ങിയ കാശ്മീരം എന്ന സുരേഷ് ഗോപി നായകനായ ചിത്രത്തിലൂടെയാണ് കൃഷ്ണകുമാർ സിനിമയിൽ എത്തുന്നത്. ചിത്രത്തിൽ ഉണ്ണി എന്ന മികച്ച കഥാപാത്രമായിരുന്നു ലഭിച്ചത്. ആദ്യത്തെ ചിത്രത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ ആ വർഷം മികച്ച ചിത്രങ്ങൾ നടനെ തേടി എത്തുകയായിരുന്നു.

സ്വഭാവ നടനായും മികച്ച വില്ലനായും കൃഷ്ണകുമാറിന് തിളങ്ങാൻ കഴിഞ്ഞിരുന്നു. സിനിമയിലേത് പോലെ മിൻ സ്ക്രീനിലും ശോഭിക്കാൻ കൃഷ്ണ കുമാറിന് കഴിഞ്ഞിരുന്നു. ഏഷ്യനെറ്റിലൂടെയാണ് നടന്റെ മിനി സ്ക്രീൻ ജീവിതം ആരംഭിച്ചത്. സ്ത്രീ ആയിരുന്നു ആദ്യത്തെ പരമ്പര. നിലവിൽ ഏഷ്യനെറ്റ് സംപ്രേക്ഷണ ചെയ്യുന്ന കൂടെവിടെ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.

കഴിഞ മാസം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന തല നഗരസഭാ ജനപ്രതിനിധി സംഗമത്തിൽ വെച്ചായിരുന്നു കൃഷ്ണകുമാറിന്റെ ബി ജെ പി ലേക്കുള്ള പാർട്ടി പ്രവേശനം. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നാണ് കൃഷ്ണകുമാർ അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത വേദിയിൽ മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ ഒ രാജഗോപാലിന്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങിയതിന് ശേഷമായിരുന്നു അംഗത്വം സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post അമ്മയായ ശേഷവും ഒരു മാറ്റവും ഇല്ല താരത്തിന്റെ സിമ്പിൾ ലുക്ക് ഏറ്റെടുത്ത് ആരാധകർ
Next post വിശ്രമം ഇല്ലാതെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ടു… മുല്ലയായി തിളങ്ങിയ വിജെ ചിത്രയുടെ ജീവിതം