വിശ്രമം ഇല്ലാതെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ടു… മുല്ലയായി തിളങ്ങിയ വിജെ ചിത്രയുടെ ജീവിതം

Read Time:4 Minute, 22 Second

വിശ്രമം ഇല്ലാതെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ടു… മുല്ലയായി തിളങ്ങിയ വി ജെ ചിത്രയുടെ ജീവിതം

വേറെ ഏതു ഭാഷയെക്കാളും തമിഴിൽ സീരിയൽ – സിനിമ അഭിനേതാക്കൾക്ക് കിട്ടുന്ന സ്വീകാര്യത എന്നും മുന്നിൽ തന്നെ ആണ്. തമിഴ് പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതിയുണ്ടായിരുന്ന സീരിയൽ നടിയാണ് വി.ജെ ചിത്ര. തമിഴിൽ വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത നടിയാണ് വി ജെ ചിത്ര. മുല്ല എന്ന കഥാപാത്രമാണ് വി ജെ ചിത്ര ചെയ്‍തത്.

കോൾസ് എന്ന സിനിമയിലും വി ജെ ചിത്ര അഭിനയിച്ചു. നടിക്ക് പുറമെ ഡൽഹി ഗണേഷ്, നിഴൽകൾ രവി, ആർ. സുന്ദർരാജൻ, ദേവദർശിനി, മീശൈ രാജേന്ദ്രൻ എന്നിവരാണ് അഭിനേതാക്കൾ. വി ജെ ചിത്ര അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരുന്നു. കോൾ സെന്ററിൽ ജോലി ചെയ്യുന്ന പെൺകുട്ടിയായിട്ടാണ് വി ജെ ചിത്ര അഭിനയിച്ചത്. ജെ ശബരീഷ് ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. 1992 മെയിൽ ചെന്നൈയിൽ ജനിച്ച നടി വളരെ കഷ്ടപ്പെട്ടാണ് സീരിയലിൽ മറ്റും കയറിപറ്റിയത്. നിരവധി ചാനലിൽ ആങ്കറായി വന്നു പിന്നീട് സീരിയലിലേക്ക് കടക്കുക ആയിരുന്നു.

ജീവിതത്തിൽ കഠിനധ്വാനം ചെയ്തിട്ടാണ് നടി ഇതിനോടകം ശ്രദ്ധേയമായത്. പലയിടത്തും പല സമയത്തും കൂടുതൽ നേരം ജോലി ചെയ്താണ് ചിത്രയുടെ കുടുംബത്തെ താരം നോക്കിയത്. നിരവധി താരങ്ങളുമായി സംസാരിക്കാൻ ഒക്കെ അവസരം ലഭിച്ച താരത്തിന് ഒരുപാട് സൗഹൃദം കാത്തു സൂക്ഷിക്കാൻ കഴിഞ്ഞു. തമിഴ് സീരിയൽ താരവും അവതാരികയുമായ വി ജെ ചിത്രയുടെ മരണത്തിൽ പുതിയ നിഗമനത്തിൽ ആണ് . കഴിഞ്ഞ വർഷം ഡിസംബർ 9 നു ആണ് ചിത്രയെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

മിനി സ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് 29 വയസ്സുകാരി ചിത്ര മരണത്തിന് കീഴടങ്ങിയതും. തമിഴിൽ റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന പാണ്ഡ്യൻ സ്റ്റോർസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനടിയിൽ ആയിരുന്നു ചിത്രയുടെ മരണം സംഭവിക്കുന്നത്. ചിത്രയുടെ മരണത്തിൽ ദുരൂഹത ഇല്ലെന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു എങ്കിലും മരണത്തിൽ ദുരൂഹത ആരോപിച്ചുകൊണ്ട് ചിത്രയുടെ വീട്ടുകാർ എത്തുക ആയിരുന്നു.

കുറച്ച് മാസങ്ങൾക്ക് മുൻപായിരുന്നു ചിത്രയും ഹേമന്ദും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. ചെന്നെെയിൽ കോട്ടൂർപുരത്താണ് ചിത്രയുടെ കുടുംബാം​ഗങ്ങൾ താമസിക്കുന്നത്. പാണ്ഡ്യൻ സ്റ്റോർസ് സീരിയലിലെ മുല്ല എന്ന കഥാപാത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം സിനിമകളുടെ ഓഡിയോ ലോഞ്ച് ചടങ്ങുകളിലും ടെലിവിഷൻ ഷോകളിലും അവതാരകയായി എത്തിയിട്ടുണ്ട്. മാസങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹനിശ്ചയം. അടുത്ത വർഷ ത്തേക്കാണ് ബന്ധുക്കൾ വിവാഹം നിശ്ചയിച്ചതെങ്കിലും ബന്ധുക്കൾ അറിയാതെ ഇരുവരും രജിസ്റ്റർ വിവാഹം നടത്തിയിരുന്നതായി പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post കുടുംബത്തെ പോറ്റാൻ ഓട്ടോ ഓടിച്ചിരുന്നു; തന്റെ പഴയ കാലത്തെ കുറിച്ച് നടൻ കൃഷ്ണകുമാർ മനസ്സ് തുറക്കുന്നു
Next post വനിതകൾക്ക് സ്ഥിര ജോലി കേരള സർക്കാർ തസ്തികളിലേക്കു ഇപ്പോൾ തന്നെ അപേക്ഷിക്കാം.