വനിതകൾക്ക് സ്ഥിര ജോലി കേരള സർക്കാർ തസ്തികളിലേക്കു ഇപ്പോൾ തന്നെ അപേക്ഷിക്കാം.

Read Time:4 Minute, 28 Second

വനിതകൾക്ക് സ്ഥിര ജോലി കേരള സർക്കാർ തസ്തികളിലേക്കു ഇപ്പോൾ തന്നെ അപേക്ഷിക്കാം.

കേരളത്തിലെ വിവിധ ജില്ലകളിലെ സർക്കാർ ഓഫീസുകളിലേക്ക് തൊഴിൽ അവസാനം വന്നിരിക്കുകയാണ്. ഏകദേശം 16500 മുതൽ 35700 വരെ ശമ്പളത്തിൽ സ്ഥിരം നിയമനം ആയിട്ടു പുതിയ തൊഴിൽ നോട്ടിഫിക്കേഷൻ കേരള P S C ആണ് വ്യത്യസ്‌തമായ വകുപ്പുകളിലേക്കു ഉള്ള ആയ തസ്തികകളിലേക്ക് വിഞ്ജാപനം പുറത്തിറക്കിരിക്കുന്നത്.

15 -03 -2021 ഇത് പുറത്തിറങ്ങിയ ഗസറ്റഡിൽ വന്ന ഇ അപേക്ഷയുടെ അവസാന തിയ്യതി 21 – 04 – 2021 അന്നെന്നു വ്യക്തായി ഓർത്തിരിക്കുക. ഇത്തരം പോസ്റ്റുകൾ മറ്റുള്ളവരുടെ അറിവിലേക്കായി പ്രത്യേകം ഷെയർ ചെയ്യണമെന്ന് ഓർമ്മിപ്പിക്കട്ടെ.

കേരള P S C യുടെ 15 -03 -2021 ഇത് പുറത്തിറങ്ങിയ ഗസറ്റഡിൽ പുറത്തിറങ്ങിയ പുതിയ നോട്ടിഫിക്കേഷൻ റിക്രൂട്ടിട്മെന്റ് ആയും കാറ്റഗറി നമ്പർ 21 / 2021 പ്രകാരം കേരള ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളിലേക്ക് ആയ തസ്തികകളിലേക്ക് ആയിട്ടാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് . 16500 മുതൽ 35700 വരെ ആണ് ഇതിലേക്കുള്ള ശമ്പള സ്കെയിൽ. ഇ തസ്തികയിലേക്കുള്ള ഒഴിവുകൾ ജില്ലാ അടിസ്ഥാനത്തിലാണ് അപേക്ഷിക്കേടത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം.

ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഒഴിവുകൾ ജില്ലാ പ്രകാരം –
തിരുവനതപുരം (രണ്ട്) പതനംതിട്ട (ഒന്ന് ) ആലപ്പുഴ (മൂന്ന്) കോട്ടയം (ഒന്ന്) ഇടുക്കി (രണ്ട്) കോഴിക്കോട് (രണ്ട്) കണ്ണൂർ (ഒന്ന് ) കാസറഗോഡ് (ഒന്ന്) എന്നിങ്ങനെയാണ്. ഇ ഒഴിവുകളിലേക്ക്‌ അപേക്ഷിക്കാനായിട്ട് യാതൊരു വിധ ഫീസും നൽകേടതില്ല. കേരള P S C യുടെ വൺ ടൈം പ്രൊഫൈൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വൺ ടൈം പ്രൊഫൈൽ ഇതുവരെയും ചെയ്യാത്തവർ തീർച്ചയായും പെട്ടന്ന് തന്നെ ചെയ്തു എടുക്കേണ്ടതാണ്.

പ്രായ പരിധി നോക്കുക ആണെങ്കിൽ, 18 മുതൽ 36 വയസു വരെയുള്ള യുവതികൾക്കാണ് ഇ പറഞ്ഞ ആയ തസ്തികയിലേക്ക് അപേക്ഷിക്കുവാൻ കഴിയുക. 02 – 01 – 1985 നും 01 – 01 – 2003 നും ഇടയിൽ ജനിച്ച യുവതികൾക്ക് മാത്രമാണ് അപേക്ഷ സമർപ്പിക്കുവാൻ കഴിയുക. അത് പോലെ തന്നെ പ്രായ പരിധിയിൽ പിന്നോക്ക വിഭാഗങ്ങൾക്ക് OBC ക്കു മൂന്ന് വയസ്സിന്റെ ഇളവും SC / ST ക്കു അഞ്ചു വയസിന്റെ ഇളവും ഉണ്ട്.

വിദ്യാഭ്യാസ യോഗ്യത പറഞ്ഞിരിക്കുന്നത്, മിനിമം ഏഴാം ക്ലാസ് പാസായിരിക്കുക അല്ലെങ്കിൽ തത്തുല്യമായ യോഗ്യത നേടിരിക്കണം. എന്നാൽ ബിരുദം പാസ്സാക്കാനും പാടില്ല അപേക്ഷിക്കുന്നവർ. കേരള സർക്കാരിന്റെ സ്ഥിരം ജോലി ലഭിക്കുവാൻ ആഗ്രഹിക്കുന്ന മുകളിൽ പറഞ്ഞ ഇ യോഗ്യത ഉള്ള യുവതികൾക്ക് ഇ അവസരം പ്രയോജനപ്പെടുത്തുവാൻ ശ്രദ്ധിക്കേണ്ടത്.

കൂടുതൽ നോട്ടിഫിക്കേഷനും ജോലികളെ കുറിച്ചുള്ള അറിവുകൾ ലഭിക്കുന്നതിനായി ഈ പേജ് ഫോളോ ചെയ്യാനും മറക്കരുത്. അതുപോലെതന്നെ ഈ വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള വിവരങ്ങൾ കൃത്യമായും പരിശോധിച്ചതിനുശേഷം മാത്രം നിങ്ങൾ അപ്ലൈ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുവാനും മറക്കരുത്.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post വിശ്രമം ഇല്ലാതെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ടു… മുല്ലയായി തിളങ്ങിയ വിജെ ചിത്രയുടെ ജീവിതം
Next post പതിനെട്ട് കാരി ആയതിന്റെ സൗന്ദര്യ രഹസ്യം പുറത്തു പറഞ്ഞു നടി മഞ്ജു വാരിയർ