പതിനെട്ട് കാരി ആയതിന്റെ സൗന്ദര്യ രഹസ്യം പുറത്തു പറഞ്ഞു നടി മഞ്ജു വാരിയർ

Read Time:5 Minute, 44 Second

പതിനെട്ട് കാരി ആയതിന്റെ സൗന്ദര്യ രഹസ്യം പുറത്തു പറഞ്ഞു നടി മഞ്ജു വാരിയർ

ഇക്കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് സമൂഹ മാധ്യമങ്ങൾ നിറയെ നിറഞ്ഞു നിൽക്കുന്ന ഒരു ചിത്രമുണ്ട് കറുത്ത പാവാടയും വെള്ള ഷർട്ടും, കറുത്ത വാച്ചും വെള്ള ഷൂസും നെറ്റിയുടെ മുമ്പിലോട്ട് കുറച്ച് വെട്ടിയിട്ട മുടിയുമായി കൈ വീശി കാണിച്ച് ചിരിച്ച് കൊണ്ട് നിൽക്കുന്ന ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യറിന്റെ ചിത്രം ഒരു നാൽപത്തി രണ്ട് കാരിയുടെ വീറും വാശിക്കും മുന്നിൽ മലയാള സിനിമ തന്നെ മുട്ട് മടക്കുന്ന കാഴ്ച്ച എന്നെ അതിനെ വിശേഷിക്കാൻ കഴികയുള്ളു എന്നതാണ് സത്യം.


ചുരുങ്ങിയ മണിക്കുറുകൾ കൊണ്ടാണ് മലയാളി മനസ്സുകളിൽ മഞ്ജുവിന്റെ ഈ ചിത്രം കേറി പറ്റിയത്. തൻറെ പുതിയ ചിത്രം ചതുർമുഖത്തിന്റെ പ്രസ് മീറ്റിൽ വന്ന മഞ്ജുവിന്റെ ആ ഗെറ്റപ്പ് മതി ആ സിനിമയ്ക്ക് എത്രത്തോളം പ്രൊമോഷൻ ആണ് ലഭിച്ചത് എന്ന് മനസിലാക്കാൻ ,എന്നാൽ ചതുർമുഖം ചിത്രീകരിക്കുന്ന സമയത്ത് മഞ്ജുവാരിയരുടെ രൂപം ഇത് പോലെ അല്ലായിരുന്നു എന്ന് വ്യക്തം, മറ്റൊരു സിനിമയുടെ കഥാപാത്രത്തിന് വേണ്ടി മഞ്ജുവാരിയർ മാറ്റിയെടുത്ത ഗെറ്റപ്പ് ആണ് നമ്മൾ ഇപ്പോൾ കാണുന്നത്, ഇതിൽ നിന്ന് തന്നെ നമ്മുക്ക് മനസിലാക്കാൻ കഴിയും സിനിമയ്ക്ക് വേണ്ടിയുള്ള തൻറെ അടങ്ങാത്ത അഭിനയ മോഹം എത്ര മാത്രം ഉണ്ടെന്നു.

ഇപ്പോൾ ചതുർമുഖം സിനിമയുടെ പ്രസ്സ് മീറ്റിന് ശേഷം ഒരു ചാനലിന് നലകിയ ഇന്റർവ്യൂവിൽ താരം തന്റെ സൗന്ദര്യ രഹസ്യവും മറ്റു വിശേഷങ്ങളും പങ്ക് വെച്ചത്. മഞ്ജുവിന്റെ കൂടെ ചതുർമുഖത്തിലെ നായകൻ സണ്ണി വയനും ഉണ്ടായിരുന്നു ആ ഇന്റർവ്യൂവിൽ തന്നെ മഞ്ജു വാരിയർ വളരെ എനെർജിറ്റിക് ആയിരുന്നു. ഇതിന് മുമ്പുള്ള അഭിമുഖങ്ങളിലോ മറ്റ് പൊതു സ്ഥലങ്ങളിലോ മഞ്ജു വാര്യരെ ഇത്രക്കു എനർജിറ്റിക് ആയി കണ്ടിട്ടില്ല എന്ന് തന്നെ പറയേണ്ടി ഇരിക്കുന്നു


മഞ്ജുവിന്റെ വാക്കുകൾ ഇപ്രകാരം ആയിരുന്നു. ഈ ചിത്രത്തിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ തന്നെ സണ്ണി വെയിൻ മഞ്ജുവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആയി മാറുകയായിരുന്നു. സണ്ണി വെയിൻ നിർമിക്കുന്ന ആദ്യ ചിത്രത്തിൽ മഞ്ജു ഒരു വേഷം അഭിനയിക്കുന്നുണ്ടെന്നും താരം വ്യകത്മാക്കി. അതിന് ശേഷം അവതാരകൻ ചോദിച്ച ചോദ്യം ഇതായിരുന്നു ചതുർമുഖം ചെയുന്ന സമയത്തെ മഞ്ജു വാരിയറും ഇപ്പോൾ കാണുന്ന മഞ്ജുവാരിയറേയും കാണാൻ വളരെ വ്യത്യസ്തം അല്ലെ ? സണ്ണി വെയ്ൻ അതെ എന്ന് പറഞ്ഞപ്പോൾ ആയിരുന്നു മഞ്ജു വാര്യരോട് അടുത്തതായി സൗന്ദര്യത്തിന്റെ രഹസ്യം ചോദിച്ചത്

എന്നാൽ ഈ ചോദ്യം കേട്ടപ്പോൾ തന്നെ ചതുർമുഖത്തിൽ സുന്ദരി അല്ലാന്ന്… വളരെ തമാശയായി പറഞ്ഞുകൊണ്ട് മഞ്ജുവാരിയർ ഒന്ന് കണ്ണടച്ചു തല ആട്ടുകയായിരുന്നു ആദ്യം ചെയ്തത്. അപ്പോഴേക്കും സണ്ണി വെയ്ൻ അതിനുള്ള ഉത്തരം പറഞ്ഞ് തുടങ്ങിരുന്നു അതായത് ആക്ട്രസ് എന്ന പ്രൊഫഷനെ വളരെ പണ്ട് തനെ സീരിയസായി എടുത്തിട്ടുള ആൾ തന്നെയാണ്. വീണ്ടും വീണ്ടും അതിനെ ഓരോ കാലം കടക്കുമ്പോഴും സമയം കടക്കുമ്പോഴും വളരെ സീരിയസ് ആയിട്ട് പ്രൊഫഷണലിനെ അപ്പ്രോച് ചെയ്യുന്നതിന്റെ ഒരു തെളിവ് കൂടിയാണ് ഇത്രയും പറഞ്ഞു കൊണ്ട് ശരിയാണോ എന്ന് സണ്ണി വെയ്ൻ മഞ്ജുവിനോട് തന്നെ ചോദിക്കുകയാണ്


അതിന് ശേഷമാണ് സൗന്ദര്യ രഹസ്യത്തിന്റെ ചോദ്യത്തിന് ഉത്തരം മഞ്ജു വാരിയർ നൽകിയത് വളരെ രസകരമായിട്ടാണ്. അല്ല ഇത് ഓരോ കഥാപാത്രങ്ങളുടെ പേരുംപറഞ്ഞ് വളരെ വ്യത്യസ്‌ത ടൈപ്പിൽ ഉള്ള ലൂക്കുകൾ ഞാൻ സ്വാർത്ഥ ഇഷ്ടത്തിന് വേണ്ടി ട്രൈ ചെയ്യുകയാണ് പിന്നെ സണ്ണിയുടെ കൂടെയൊക്കെ പിടിച്ച് നിൽക്കണ്ട എന്ന് വളരെ തമാശയിൽ ആണ് മഞ്ജു വാരിയർ പറഞ്ഞ് നിർത്തിയത്. ഇപ്പോൾ മഞ്ജുവിന്റെ ഈ അഭിമുഖം വൈറലായി മാറീട്ടുണ്ട് മലയാളത്തിൽ ആദ്യ ടെക്നോ ഹൊറർ ചിത്രം കൂടിയാണ് മഞ്ജുവാര്യർ അഭിനയിച്ചിരിക്കുന്ന ചതുർമുഖം എന്ന ഈ ചിത്രം

Leave a Reply

Your email address will not be published. Required fields are marked *

Previous post വനിതകൾക്ക് സ്ഥിര ജോലി കേരള സർക്കാർ തസ്തികളിലേക്കു ഇപ്പോൾ തന്നെ അപേക്ഷിക്കാം.
Next post ക്ഷീര വികസന വകുപ്പിൽ തൊഴിൽ അവസരം