ക്ഷീര വികസന വകുപ്പിൽ തൊഴിൽ അവസരം

Read Time:4 Minute, 45 Second

ക്ഷീര വികസന വകുപ്പിൽ തൊഴിൽ അവസരം

കേരളത്തിൽ സർക്കാർ ജോലി ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്കു വേണ്ടി കേരള P S C പുതിയ തസ്തികയിലേക്ക് തൊഴിലിനായി അപേക്ഷ ക്ഷണിച്ചു കൊണ്ട് വിഞ്ജാപനം ഇറക്കിട്ടുണ്ട്. 15 മാർച്ച് 2021 ഗസ്സറ്റഡിലാണ് പുതിയതായി തൊഴിലിന് അപേക്ഷ ക്ഷണിച്ചത്. ഇത് പ്രകാരം ഡയറി എക്സ്റ്റൻഷൻ ഓഫിസർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 21 ഏപ്രിൽ 2021 വരെ ഇ തസ്തികയിലേക്ക് ഓൺലൈൻ ആയിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നു.

കേരള P S C ആണ് കേരളത്തിൽ സർക്കാർ ജോലി ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്കു വേണ്ടി 15 മാർച്ച് 2021 തിയ്യതിയില്ലേ ഗസ്സറ്റഡിൽ പുതിയ തൊഴിലിന് റിക്രൂട്ടിട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടിപ്പിച്ചത്. ഇ തസ്തിയിലേക്കു അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഓർത്തിരിക്കേണ്ടതാണ്, 21 ഏപ്രിൽ 2021 വരെയാണ്. എല്ലാവരും തന്നെ ഇ തിയ്യതിക്ക്‌ മുൻപ് തന്നെ അപേക്ഷിക്കണം. ഓൺലൈൻ ആയി അപേക്ഷിക്കുന്നവർക്കായുള്ള വെബ് സൈറ്റ് ലിങ്ക് –
Dairy Extension Officer Recruitment 2021 – Apply Online For 6 Dairy Extension Officer Vacancies

Dairy Extension Officer Notification: https://thozhilveedhi.com/dairy-extension-officer-recruitment-2021/

യോഗ്യത അനുസരിച്ചു അപേക്ഷിക്കുവാൻ സാധിക്കുന്നവർ എത്രയും വേഗം അപേക്ഷിക്കുക, ഒപ്പം നിങ്ങളുടെ സുഹൃത്തുകൾക്ക് വേണ്ടി ഇ പോസ്റ്റ് ഷെയർ ചെയ്യുവാൻ ശ്രദ്ധിക്കുക.

15 മാർച്ച് 2021 തിയ്യതി പുറത്തിറങ്ങിയ ഇ ഗസറ്റഡ് പ്രകാരം കാറ്റഗറി നമ്പർ 8 / 2021 ലാണ് ഈയൊരു വിഞ്ജാപനം പുറപ്പെടിപ്പിച്ചിരിക്കുന്നത്. ഡയറി ഡെവലൊപ്മെന്റ് ഡിപ്പാർട്ടമെന്റ് ലേക്ക്, . ഡയറി എക്സ്റ്റൻഷൻ ഓഫിസർ തസ്തികയിലേക്കുള്ള ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏകദേശം 39500 രൂപ തുടക്കത്തിൽ ശമ്പളം ഉണ്ടാകും. 83000 വരെയാണ് ശമ്പള സ്കെയിൽ കൊടുത്തിരിക്കുന്നത്. ഇ വിഞ്ജാപന പ്രകാരം ഇപ്പോൾ പുറപ്പെടുപ്പിച്ചിരിക്കുന്നതു 6 ഒഴിവുകളാണ്. എന്നാൽ ഒഴിവുകൾ കുറവാണെങ്കിലും റാങ്ക് ലിസ്റ്റ് തയ്യാറാക്കിയേക്കും. അതിനു മൂന്ന് വർഷത്തെ കാലാവധിക്കുള്ളിൽ വരുന്ന ഒഴിവുകളിലേക്ക്‌ എല്ലാം അ റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും നിയമനം ഉണ്ടായിരിക്കുക.

ഇ തസ്തികയിലേക്കുള്ള പ്രായ പരിധി 20 മുതൽ 37 വയസ്സ് വരെയുള്ള പൊതു വിഭാഗത്തിന് അഥവാ 02 ജനുവരി 1984 നും 01 ജനുവരി 2021 നു ഇടയിൽ ജനിച്ചവർക്കായിരിക്കും അപേക്ഷിക്കുവാൻ കഴിയുക. OBC കാർക്ക് 3 വയസ്സിന്റെയും SC / ST കാർക്ക് 5 വയസ്സിന്റെയും മറ്റുള്ള പിന്നോക്ക വിഭാഗക്കാർക്കായി സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രായ പരിധിയിലുള്ള ഇളവ് ലഭിക്കുന്നതായിരിക്കും.

ഇ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത BSC ഡയറി സയൻസ് അല്ലെങ്കിൽ Btech ഡയറി സയൻസ് ആൻഡ് ടെക്നോളജി അല്ലെങ്കിൽ തത്തുല്യമായ മറ്റു യോഗ്യതകളാണ്. അംഗീകൃത സർവ്വകലാശാലയിൽ നിന്നെടുത്ത BSC അല്ലെങ്കിൽ Btech ബിരുദം വേണം അപേക്ഷിക്കുവാൻ.

അവസാന തിയ്യതിക്ക്‌ കാത്തു നിൽക്കാതെ മേല്പറഞ്ഞ യോഗ്യത ഉള്ളവർ എത്രയും വേഗം അപേക്ഷ സമർപ്പിക്കുവാൻ ശ്രദ്ധിക്കുക. ഒപ്പം മറ്റുള്ളവരുടെ അറിവിലേക്കായി ഇ പോസ്റ്റ് പരമാവധി ഷെയർ ചെയ്യുക.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post പതിനെട്ട് കാരി ആയതിന്റെ സൗന്ദര്യ രഹസ്യം പുറത്തു പറഞ്ഞു നടി മഞ്ജു വാരിയർ
Next post ” ഇതാണ് എന്റെ പൊന്നുമുത്ത് ” , പിറന്നാൾ ദിനത്തിൽ തന്റെ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടൻ നീരജ് മാധവ്