സിങ്കപ്പെൺകൾ,നാട്ടിൻ കൺകൾ; കബഡി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ നടി റോജ കളത്തിലിറങ്ങി; വീഡിയോ വൈറൽ

Read Time:2 Minute, 18 Second

സിങ്കപ്പെൺകൾ,നാട്ടിൻ കൺകൾ; കബഡി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ നടി റോജ കളത്തിലിറങ്ങി; വീഡിയോ വൈറൽ

അഭിനയവും പൊതുപ്രവർത്തനവും മാത്രമല്ല തനിക്കു വഴങ്ങുന്നത് എന്നും, കബഡിയിലും ഒരു കൈ നോക്കാമെന്നു തെളിയിക്കുകയാണ് നടി റോജ. ചിറ്റൂരിലെ അന്തർ ജില്ലാ കബഡി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുവാൻ എത്തിയപ്പോഴാണ് കബഡി പ്രേമികൾക്ക് രസം പകർന്ന നിമിഷങ്ങൾ ഉണ്ടായത്. കബഡി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ നടി റോജ കളത്തിലിറങ്ങി കബഡി കളിച്ചു. കാണികൾക്ക് കൗതുകകരമായ കാഴ്ച ഇപ്പോൾ സോഷ്യൽമീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. കളിക്കളത്തെ ആവേശത്തിലാഴ്ത്തി കയ്യടി നേടുന്ന നടി റോജയുടെ വിഡിയോ ഇപ്പോൾ വൈറലാണ്.

ചിറ്റൂരിലെ അന്തർ ജില്ലാ കബഡി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനാണ് റോജ എത്തിയത്. റെനിഗുണ്ടയും തിലുവലങ്ങാടും തമ്മിലായിരുന്നു മത്സരം. സംഘാടകർ മത്സരം കാണാൻ റോജയോട് അഭ്യർത്ഥിച്ചു. കുട്ടിക്കാലത്ത് കബഡി കളിച്ചിരുന്നു എന്ന് റോജ ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.

കബഡിയിലുള്ള മുൻപരിചയം വ്യക്തമാക്കിയതോടെ റോജ കൂടി മത്സരത്തിൽ പങ്കെടുക്കാൻ സംഘാടകർ ആവശ്യപ്പെട്ടു. റെനിഗുണ്ട ടീമിനു വേണ്ടിയാണ് ആദ്യം റോജ കളത്തിൽ ഇറങ്ങിയത്. അടുത്ത റൗണ്ടിൽ എതിരാളികൾക്കു വേണ്ടിയും റോജ ഇറങ്ങി. നടിയും എംഎൽഎയുമായ റോജയ്ക്ക് നിരവധി ആരാധകരാണുള്ളത്. മലയാളം ഉൾപ്പെടെയുള്ള തെന്ന്യന്ത്യൻ ചിത്രങ്ങളിൽ റോജ വേഷമിട്ടിട്ടുണ്ട്. വീസൽ അടിച്ചും ആർപ്പു വിളികളുമായിട്ടാണ് നദി റോജയെ കബഡി ആരാധകൻ കളിക്കളത്തിലേക്ക് വരവേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കീറിയ ജീൻസ് ഇട്ടുകൊണ്ട് നടക്കാൻ മാത്രം അത്രക്ക് ദാരിദ്രം ആണോ ഇവിടെ
Next post ജീവിതത്തിൽ നേടിയത് എല്ലാം നഷ്ടപ്പെട്ടു എന്നു തോന്നുമ്പോൾ ഇദ്ദേഹത്തെക്കുറിച്ച് തീർച്ചയായും അറിയണം.