
ജീവിതത്തിൽ നേടിയത് എല്ലാം നഷ്ടപ്പെട്ടു എന്നു തോന്നുമ്പോൾ ഇദ്ദേഹത്തെക്കുറിച്ച് തീർച്ചയായും അറിയണം.
ജീവിതത്തിൽ നേടിയത് എല്ലാം നഷ്ടപ്പെട്ടു എന്നു തോന്നുമ്പോൾ ഇദ്ദേഹത്തെക്കുറിച്ച് തീർച്ചയായും അറിയണം.
ഈ വ്യക്തിയെ നമുക്കെല്ലാവർക്കും വളരെ പരിചയമുള്ള മുഖമാണ് പലപ്പോഴും പലയിടത്തും കണ്ടിട്ടുണ്ട്. അതെ പലരുടെ മനസിലും ഇപ്പോൾ വന്നു കാണും എവിടെവച്ചാണ് ഇദ്ദേഹത്തെ കണ്ടിട്ടുള്ളത് എന്ന്. അത് ഇദ്ദേഹമാണ് കെ എഫ് സി യുടെ സ്ഥാപകൻ, സ്വന്തം പ്രയത്നംകൊണ്ട് ജീവിതം വെട്ടിപ്പിടിച്ച കെ എഫ് സി യുടെ സ്ഥാപകൻ, ഇദ്ദേഹത്തെ കുറിച്ച് ഇടയ്ക്കൊന്നു വായിക്കുന്നതും കേൾക്കുന്നതും നമ്മുടെ അല്പമൊന്ന് ആവേശം കൊള്ളിക്കും നമ്മുടെ ജീവിതത്തിൽ മുന്നേറാൻ സഹായിക്കും. ജീവിതത്തിൽ പലപ്പോഴും നിരാശനായി പാതി വഴി മുട്ടി നിൽക്കുമ്പോൾ ഈ കഥ വായിച്ചാൽ ഈ കഥ ഒന്ന് കേട്ടാൽ നമുക്ക് പിന്നീടുള്ള ജീവിതത്തിൽ ലഭിക്കുന്ന ഊർജ്ജം വളരെ വലുതാണ്.
ആറാമത്തെ വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ടു പതിനാറാമത്തെ വയസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന വ്യക്തി, 17 വയസ്സാകുമ്പോഴേക്കും നാല് ജോലികൾ ലഭിക്കുകയും ആ നാല് ജോലികളും നഷ്ടപ്പെട്ട വ്യക്തി, പതിനെട്ടാമത്തെ വയസ്സിൽ വിവാഹം കഴിക്കുന്നു . 18മുതൽ 22 വയസ്സുവരെ റെയിൽവേയിൽ ജോലി നോക്കുന്നു, ആ ജോലിയിൽ പരാജിതനായി പടിയിറങ്ങിയ വ്യക്തി പിന്നീട് പട്ടാളത്തിൽ ചേർന്നു.
അവിടെ നിന്ന് പുറത്താക്കപ്പെട്ടു. പിന്നീടദ്ദേഹം വെറുതെയിരുന്നില്ല നിയമപഠനത്തിനായി ശ്രമിച്ചു പക്ഷേ അഡ്മിഷൻ ലഭിച്ചില്ല. പിന്നെ ഒരു ഇൻഷുറൻസ് കമ്പനിയിൽ സെയിൽസ്മാനായി ജോലി നോക്കി അതിൽ അദ്ദേഹം പരാജിതനായി. പത്തൊമ്പതാമത്തെ വയസ്സിൽ അച്ഛനായി. ഇരുപതാമത്തെ വയസ്സിൽ ഭാര്യ ഉപേക്ഷിച്ചു പോയി. ഭാര്യയോ ഒപ്പം വളരെ സ്നേഹിക്കുന്ന മകളെയും നഷ്ടമായി പിന്നീട് ഒരു ചെറിയ ഒരു കോഫി ഷോപ്പിൽ പാചകക്കാരനായും പാത്രം കഴുകുന്ന ജോലി ഓഫീസ് ചെയ്ത് ജീവിച്ചു.
കെ.എഫ്.സി എന്ന ബ്രാൻഡിന് പിന്നിലെ കഥ ചേർത്തുവായിക്കേണ്ടത് ഒരു 6 വയസ്സുകാരൻറെ സ്വപ്നത്തിനൊപ്പമാണ്. ‘കേണൽ സാൻടെർസ്’ എന്ന അപരനാമത്തിൽ അറിയപ്പെട്ട ഹാർലണ്ട് സാൻടെർസ് 1890 ൽ ഇൻട്യാനയിൽ ജനിച്ചു. പിതാവ് മരിക്കുമ്പോൾ ഹാർലണ്ടിനു അഞ്ചു വയസ്സായിരുന്നു പ്രായം. ഫാക്ടറിയിലെ ജോലിക്കായി അമ്മ പോകുമ്പോൾ, ഇളയ രണ്ടു സഹോദരന്മാരുടെ ചുമതല കുഞ്ഞു ഹാർലണ്ടിനായിരുന്നു. 7 വയസ്സായപ്പോഴേക്കും പാചകത്തിൽ നൈപുണ്യം നേടി ഹാർലണ്ട് എല്ലാവരെയും അതിശയിപ്പിച്ചിരുന്നുവത്രേ!
ആൾജെബ്രയെ പേടിച്ചു 13-ാമത് വയസ്സിൽ പഠനം ഉപേക്ഷിച്ച ഹാർലണ്ട് ഉപജീവനത്തിന്നു പല ജോലികൾ ചെയ്തെങ്കിലും ഒന്നിലും വിജയം കണ്ടില്ല. 40 വയസ്സ് കഴിയേണ്ടി വന്നു, ഹാർലണ്ടിന് ജീവിതത്തിൽ വിജയിക്കാൻ. കെൻടക്കിയിലെ ഒരു ഗ്യാസ് സ്റ്റേഷൻ നടത്തിയ ഹാർലണ്ട്, അതിനോടു ചേർന്ന് ഫ്രൈഡ് ചിക്കൻ പാചകം ചെയ്തു നല്കാൻ തുടങ്ങി. പെട്രോൾ സ്റ്റേഷനിൽ എത്തുന്നവർക്കിടയിലും, വഴി യാത്രക്കർക്കിടയിൽ ഹാർലണ്ടിൻറെ ചിക്കൻ വിഭവം പ്രസിദ്ധമാകാൻ അധിക കാലം വേണ്ടിവന്നില്ല.
നാല് വർഷം കൊണ്ട് വിപുലമായ രീതിയിലേക്ക് ഫ്രൈഡ് ചിക്കൻ ബിസിനസ് കൊണ്ടെത്തിക്കുവാൻ ഹാർലണ്ടിന്റെ കഠിനാധ്വാനത്തിനു സാധിച്ചു. 142 പേർക്ക് ഒരേ സമയം ഇരിക്കുവാൻ കഴിയുന്ന ഹോട്ടൽ ആരംഭിച്ചിട്ടും, ഹാർലണ്ടിന്റെ ഹോട്ടലിലെ തിരക്ക് കുറഞ്ഞിരുന്നില്ല. ഓർഡർ നൽകിയിട്ട് ആളുകൾ 35 മിനിട്ടോളം കാത്തിരിക്കേണ്ടി വരുന്നു എന്ന് മനസിലാക്കിയ ഹാർലണ്ട് അതിനുള്ള പരിഹാരം തേടി. എന്നാൽ, പതിവ് രീതിയിൽ ചിക്കൻ എണ്ണയിൽ മുക്കി പൊരിക്കുന്ന രീതി ഹാർലണ്ട് ഇഷ്ടപ്പെട്ടിരുന്നില്ല. ഒടുവിൽ അതിനും പരിഹാരമായി. ഒരു പുതിയ പ്രഷർ കുക്കർ വാങ്ങി അതിനെ പ്രഷർ ഫ്രൈയർ ആയി രൂപപ്പെടുത്തിയെടുത്തു ആ പ്രശ്നം ഹാർലണ്ട് പരിഹരിച്ചു.
1940 മുതൽ 11 സസ്യങ്ങൾ അടങ്ങിയ രഹസ്യക്കൂട്ട് ഉപയോഗിച്ചാണ് ഹാർലണ്ട് സാൻടെർസ് തൻറെ സ്പെഷ്യൽ വിഭവമായ ചിക്കൻ ഫ്രൈ തയ്യാറാക്കി തുടങ്ങിയത്. എല്ലാവരുടെയും അടുക്കളയിലും ലഭ്യമായ സാധനങ്ങൾ തന്നെയാണ് താൻ ഉപയോഗിക്കുന്നതെന്ന് ഹാർലണ്ട് പറഞ്ഞെങ്കിലും മറ്റു വിശദാംശങ്ങൾ വെളിപ്പെടുത്തുവാൻ അദ്ദേഹം തയ്യാറായില്ല.
വെള്ള കോട്ടും കറുത്ത ടൈയും ധരിച്ചു പാചകം ചെയ്യുന്ന ഹാർലണ്ട് സാൻടെർസിനെ ആളുകൾ ‘കേണൽ’ എന്ന് ഇരട്ടപ്പെരിൽ വിളിക്കാൻ തുടങ്ങിയതും ഇക്കാലത്തായിരുന്നു. ഇതിനെ പ്രോത്സാഹിപ്പിച്ചും, ഹാർലണ്ട് തൻറെ പുതിയ ബിസിനസ് തന്ത്രം മെനഞ്ഞു. പേപ്പർ ബക്കറ്റിൽ ഭക്ഷണം വിളമ്പാൻ തുടങ്ങിയതോടെ, ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുവാനും, അങ്ങനെ ലാഭകരമായ കണക്കുകളോടെ, കെ.എഫ്.സി ഒരു ബ്രാൻഡ് ആയി മാറുവാനും തുടങ്ങി.
ഗ്യാസ് സ്റ്റേഷൻ ബിസിനസ് അവസാനിപ്പിച്ചുകൊണ്ട് പൂർണ്ണമായും ഹോട്ടൽ വ്യവസായത്തിലേക്ക് തിരിഞ്ഞ ഹാർലണ്ട് തൻറെ സ്പെഷ്യൽ വിഭവം മറ്റു ഹോട്ടലുകളിൽ കൂടിയും വിൽക്കുവാൻ തുടങ്ങി. ഇങ്ങനെ വിൽക്കുന്നതിന് ഒരു ചിക്കന് 5 അമേരിക്കൻ സെന്റ് ആയിരുന്നു വില. ഇതര ഔട്ട്‌ലെറ്റുകളിൽ കൂടി തൻറെ സ്പെഷ്യൽ വിഭവം ബിസിനസ് ചെയ്യുന്നത് ഹാർലണ്ടിനു ആദായകരമായിരുന്നു. 1963 ആയപ്പോഴേക്കും 600 ഔട്ട്‌ലെറ്റുകളോടു കൂടി കെ.എഫ്.സി, അമേരിക്കയിലെ ഏറ്റവും വലിയ ഭക്ഷ്യശൃംഖലയായി മാറി.