കീറിയ ജീൻസ് ഇട്ടുകൊണ്ട് നടക്കാൻ മാത്രം അത്രക്ക് ദാരിദ്രം ആണോ ഇവിടെ

Read Time:4 Minute, 19 Second

കീറിയ ജീൻസ് ഇട്ടുകൊണ്ട് നടക്കാൻ മാത്രം അത്രക്ക് ദാരിദ്രം ആണോ ഇവിടെ

മലയാള സിനിമയിലും സീരിയലിലും ഒക്കെ ആയി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരങ്ങളിലൊരാളാണ് ശാലിൻ സോയ. ടെലിവിഷൻ പരിപാടികളിലൂടെ കരിയറിന് തുടക്കം കുറിച്ച ശാലിൻ അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്‌തിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഒട്ടോഗ്രാഫ് പരമ്പരയിലെ ദീപാറാണി എന്ന കഥാപാത്രമായിരുന്നു താരത്തിന്റെ കരിയറിലെ പ്രധാന വഴിത്തിരിവായി മാറിയത്. എന്നാൽ ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

നടി ശാലിൻ സോയയുടെ പുത്തൻ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ ഏറെയും. കറുപ്പ് നിറമുള്ള കാഷ്വൽ ടോപ്പിൽ മിനിമൽ മേക്കപ്പിലാണ് താരം. കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകൾ. ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടിയാണ് ശാലിൻ സോയ. മാണിക്യക്കല്ല്, കർമയോധാ, മല്ലു സിങ് എന്നിങ്ങനെ നിരവധി സിനിമകളിലഭിനയിച്ചു. ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത് മോഹൻലാൽ നായകനായ ഡ്രാമയിലാണ്. ശാലിൻ നായികയാകുന്ന ഫാന്റം റീഫ് എന്ന ഹ്രസ്വചിത്രം ഉടൻ പുറത്തിറങ്ങും.

ഷാലിൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത് സ്ക്രാച്ച് ജീൻസും, ബനിയനും ധരിച്ചു സിമ്പിൾ ആൻഡ് ബ്യൂട്ടിഫുൾ ലുക്കിലാണ്. സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ തരംഗം ആയി കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിന് നിരവധി കമന്റുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. കീറിയ ജീൻസ് ഇട്ടു കൊണ്ട് നടക്കാൻ മാത്രം അത്രക്ക് ദാരിദ്രം ആണോ, പുതിയ ജീൻസ് വാങ്ങാൻ കാശ് ഇല്ലെങ്കിൽ ഞാൻ ഒരേണ്ണം തരാം, പണ്ടൊക്കെ കീറിയത് ഇടാൻ തന്നെ നാണക്കേട് ആയിരുന്നു, ഇന്ന് അതൊക്കെ ഫാഷൻ, പട്ടികടിച്ചു ഓടിച്ചു വിട്ടപോലെ ഉണ്ട്, നരകത്തിലെ വിറക് കൊള്ളി ആണോ, അയ്യോ പാന്റ് കീറിയോ എന്നിങ്ങനെ നിരവധി കമന്റുകൾ ആണ് താരത്തിന്റെ ചിത്രങ്ങൾക്ക് ചുവടെ വരുന്നത്.

അനവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് ശാലിൻ സോയ. സോഷ്യൽ മീഡിയയിൽ സജീവമാകാറുള്ള താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട് മിക്കപ്പോഴും. 2004 ലായിരുന്നു ബാലതാരമായി ശാലിൻ സോയ അഭിനയ രംഗത്തെക്ക് കടന്ന് വന്നത്. ആദ്യം രണ്ട് സിനിമകളിൽ അഭിനയിച്ചിരുന്നെങ്കിലും ശാലിൻ ശ്രദ്ധിക്കപ്പെട്ടത് ഒരുവൻ എന്ന ചിത്രത്തിലുടെയായിരുന്നു.

ദ ഡോൺ, വാസ്തവം, സൂര്യ കിരീടം, ഒരിടത്തൊരു പുഴയുണ്ട് എന്നിവയാണ് ശാലിൻ ബാലതാരമായി അഭിനയിച്ച മറ്റ് ചിത്രങ്ങൾ. എൽസമ്മ എന്ന ആൺകുട്ടീ, സ്വപ്‌നസഞ്ചാരി, മനുഷ്യമൃഗം, മാണിക്യക്കല്ല്, മല്ലുസിംഗ്, കർമയോദ്ധ, അരികിൽ ഒരാൾ.. അങ്ങനെ നീളുന്നു സിനിമകൾ. എല്ലാം അനിയത്തി. സുഹൃത്ത് വേഷങ്ങളായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും വേഷമിട്ട താരം ഒരു സംവിധായക കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആ സിനിമയിൽ ശോഭനയുടേത് ബ്ലൗസ് ഇടാതെ ചേലമാത്രം ഉടുത്തുള്ള വേഷമായരുന്നു: പക്ഷേ ശോഭന ചയ്തത് ഇങ്ങനെ
Next post സിങ്കപ്പെൺകൾ,നാട്ടിൻ കൺകൾ; കബഡി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ നടി റോജ കളത്തിലിറങ്ങി; വീഡിയോ വൈറൽ