
ആ സിനിമയിൽ ശോഭനയുടേത് ബ്ലൗസ് ഇടാതെ ചേലമാത്രം ഉടുത്തുള്ള വേഷമായരുന്നു: പക്ഷേ ശോഭന ചയ്തത് ഇങ്ങനെ
ആ സിനിമയിൽ ശോഭനയുടേത് ബ്ലൗസ് ഇടാതെ ചേലമാത്രം ഉടുത്തുള്ള വേഷമായരുന്നു: പക്ഷേ ശോഭന ചയ്തത് ഇങ്ങനെ
വർഷങ്ങളായി തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് നടി ശോഭന. തെന്നിന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുള്ള ശോഭന മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കെ നിരവധി അവാർഡുകൾ ആണ് നേടിയിരിക്കുന്നത്.
മികച്ച നിരവധി മലയാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം നടിയെന്ന നിലയിൽ മാത്രമല്ല, മികച്ച ഒരു നർത്തകിയുമാണെന്ന് പല തവണ തെളിയിച്ചിട്ടുണ്ട്. ശോഭനയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഒരുപക്ഷെ ശോഭന എന്ന ഒരു നടി ഇല്ലായിരുന്നുവെങ്കിൽ മണിച്ചിത്രത്താഴ് എന്ന ചിത്രം ഉണ്ടാകില്ലായിരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഗംഗ ആദ്യമായി വിലക്കപ്പെട്ട തെക്കിനിയിൽ കയറുന്നത് മുതൽ ശോഭനയുടെ സൂക്ഷ്മമായ അഭിനയമുഹൂർത്തങ്ങൾ സിനിമ രേഖപ്പെടുതുന്നുണ്ട്. മാടമ്പള്ളി തറവാട്ടിൽ വിശദീകരിക്കാനാവാത്ത ഓരോ അനിഷ്ട സംഭവങ്ങൾ ഉണ്ടായി കഴിയുമ്പോഴും ഗംഗയും സീനിൽ കടന്നു വരുന്നുണ്ട്. വിശദമായ രണ്ടാം കാഴ്ചയിൽ മാത്രം ദൃശ്യമാവുന്ന തരത്തിൽ, ആദ്യ കാഴ്ചയിൽ സസ്പെൻസിനെ വെളിപ്പെടുത്താതെ അത് ചെയ്യുക എന്നുള്ളതാണ് ഇത്തരമുള്ള ഒരു റോളിൽ അഭിനേതാവിനുള്ള വെല്ലുവിളി.
കേന്ദ്ര കഥാപാത്രങ്ങളായ ഗംഗ-നാഗവല്ലി എന്നിവരെ അവതരിപ്പിച്ച ശോഭനയ്ക്ക് ആ വർഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. ക്ലൈമാക്സിനോടടുത്തുള്ള ‘വിടമാട്ടെ?’ സീനിലും തുടർന്നു വരുന്ന ബാധയൊഴിപ്പിക്കൽ സീനുകളിലും മാത്രം വെളിപ്പെടുന്ന അഭിനയമുഹൂർത്തങ്ങൾ ദേശീയ പുരസ്കാരം അർഹിക്കുന്ന തരത്തിലുള്ള ഒരു മുഴുനീള റോൾ അല്ല എന്നുള്ള വാദങ്ങളും അക്കാലത്ത് ഉയർന്നു വന്നിരുന്നു.
കണ്ണുകളിലെ ഭാവപ്രകടനങ്ങൾ, പുരികത്തിന്റെ തുടിപ്പുകൾ, മുഖപേശികളുടെ വക്രീകരണങ്ങൾ, ചുണ്ടുകളുടെ കോട്ടൽ തുടങ്ങിയവയിലൂടെ ശോഭന അത് ഒരു പാഠപുസ്തകം പോലെ ഈ സിനിമയിൽ ചെയ്തു വച്ചിരിക്കുന്നു. അതിനാലാണ് ഗംഗ തന്നെയാണ് നാഗവല്ലിയായി മാറുന്നതെന്ന സസ്പെൻസ് അറിഞ്ഞിട്ടും നമ്മൾ വീണ്ടും വീണ്ടും ഒരു മുഷിപ്പുമില്ലാതെ ഈ ത്രില്ലർ ഇന്നും കണ്ടു കൊണ്ടിരിക്കുന്നത്
മലയാളം കൂടാതെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ശോഭനയെ കുറിച്ച് അധികം ആർക്കും അറിയാത്ത ഒരു കാര്യം തുറന്ന് പറയുകയാണ് സിനിമ തിരക്കഥാകൃത്തായ ജോൺ പോൾ.
ജോൺ പോളിന്റെ വാക്കുകൾ ഇങ്ങനെ:
ഒരിക്കൽ ഞാനും ബാലു മഹേന്ദ്രനും തമ്മിൽ ഒരു ചിത്രത്തിന്റെ കഥ സംസാരിക്കുകയായിരുന്നു. അപ്പോൾ ഹിന്ദി ചിത്രം ‘മധുമതി’യിലെ വൈജയന്തിമാലയുടെ കഥാപാത്രം ഞങ്ങളെ രണ്ടുപേരെയും ഒരുപോലെ സ്വാധീനിച്ചിരുന്നു. കാടിന്റെ സമീപത്ത് താമസിക്കുന്ന ഒരു ശുദ്ധ നാട്ടിൻ പുറത്ത് കാരി പെണ്ണ് എന്ന ചിന്ത അപ്പോഴാണ് ഉണ്ടാകുന്നത്.
ആ കഥാപാത്രത്തിനായി വിരിഞ്ഞ ശരീരം ഉള്ള ഒരു നായികയെ വേണമായിരുന്നു. അതും അധികം ആരും കണ്ടു പരിചയമില്ലാത്ത പെൺകുട്ടിയാവണം. അതിനായി ആദ്യം തന്നെ ഞങ്ങൾ ശോഭനയെ പരിഗണിച്ചിരുന്നു. വൈജയന്തി മാലയുടെ വേഷം പോലെ ബ്ലൗസില്ലാതെ ചുമലുകൾ കാണുന്ന രീതിയിൽ ചേലയുടുക്കുന്ന വേഷത്തിൽ വേണം തുളസി എന്ന് ആയിരുന്നു ബാലു വിചാരിച്ചിരുന്നത്.