ഇനിയൊരു വിവാഹം കഴിക്കുമെന്നോ ഇല്ലന്നോ പറയാൻ ആകില്ല ; മകൾ എപ്പോളും പറയും അമ്മയെ കെട്ടിച്ചിട്ട് വേണം എനിക്ക് കെട്ടാനെന്ന് ; മനസ് തുറന്ന് ഉപ്പും മുളകും താരം നിഷ

Read Time:4 Minute, 35 Second

ഇനിയൊരു വിവാഹം കഴിക്കുമെന്നോ ഇല്ലന്നോ പറയാൻ ആകില്ല ; മകൾ എപ്പോളും പറയും അമ്മയെ കെട്ടിച്ചിട്ട് വേണം എനിക്ക് കെട്ടാനെന്ന് ; മനസ് തുറന്ന് ഉപ്പും മുളകും താരം നിഷ

വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ ജനപ്രിയ ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും. നടിയായും സഹനടിയായും വർഷങ്ങൾക്ക് മുൻപ് മുതൽ സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന നിഷ സാരംഗാണ് ഉപ്പും മുളകിലെ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നീലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഇപ്പോഴിതാ ഉപ്പും മുളകും സീരിയലിലെ വിശേഷങ്ങളെ കുറിച്ചും തന്റെ വിവാഹത്തെകുറിച്ച് വിശേഷങ്ങൾ പങ്കുവച്ച് നിഷ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. നിഷ എന്ന പേരിനേക്കാൾ നീലു എന്ന പേരിനോടാണ് പ്രേക്ഷകർ ഇഷ്ട്ടം കാണിക്കുന്നത്. നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിലൂടെയാണ് തന്റെ വിശേഷങ്ങൾ പങ്കുവെച്ച് നിഷ എത്തിയിരിക്കുന്നത്.

കിട്ടാവുന്നതിൽ നിന്ന് ഏറ്റവും മികച്ച പ്രശസ്തി, ഞാൻ ആഗ്രഹിച്ചതിനെക്കാളും കൂടുതലാണ് ഉപ്പും മുളകിൽ നിന്ന് എനിക്ക് ലഭിച്ചത്. ഉപ്പും മുളകും നിർത്തി എന്ന് അധികൃതർ പറഞ്ഞിട്ടില്ല. പക്ഷെ നിർത്തിയ അവസ്ഥയിലൂടെയാണ് ഇപ്പോൾ പോകുന്നത്. ഇങ്ങനെയൊരു പ്രതിസന്ധി ഉണ്ടാകുമെന്ന് നേരത്തെ തന്നെ മനസ്സിൽ ദൈവം തോന്നിപ്പിച്ചിരുന്നു. ഇതിനെ കുറിച്ച് ബിജു ചേട്ടനോട് പറഞ്ഞിരുന്നു. എന്നാൽ കുട്ടികളോട് ഇതിനെ പറ്റി പറഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ സീരിയൽ നിർത്തി വെച്ചപ്പോൾ അധികം ഷോക്ക് ആയിട്ടില്ലെന്നും നിഷ പറഞ്ഞു.

ഇനിയൊരു വിവാഹം കഴിക്കും എന്നോ ഇല്ല എന്നോ പറയാൻ ആകില്ല, കാരണം അത് അബദ്ധമായി മാറും. ഇളയമകൾ എപ്പോഴും പറയാറുണ്ട് അമ്മയെ കെട്ടിച്ചിട്ട് വേണം എനിക്ക് കെട്ടാനെന്ന്. ഞാൻ അപ്പോൾ അവളോട് ചോദിക്കും തനിക്ക് കെട്ടി പൊക്കൂടെയെന്ന് ചോദിക്കുമെന്നും നിഷ പറയുന്നു.

എന്നാൽ കഴിഞ്ഞ ദിവസം നിഷ സാരംഗും, ബിജു സോപാനവും ലൈവിൽ വന്നിരുന്നു. പുറമെ ചിരിച്ച് കാണിക്കുന്നുണ്ട് എങ്കിലും രണ്ടുപേരുടെയും കണ്ണുകളിൽ ആ സങ്കടം നിഴലിക്കുന്നുണ്ടെന്നും എന്നെങ്കിലും വരുമെന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും ഉപ്പും മുളകും ആരാധകർ കുറിച്ചിരിക്കുന്നു.കഴിഞ്ഞ അഞ്ചിലേറെ വർഷങ്ങളായി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരമായി മാറിയ സിറ്റ്കോം പരമ്പരയായിരുന്നു ഉപ്പും മുളകും.

നീലുവും ബാലുവും മക്കളായ മുടിയനും ലെച്ചുവും കേശുവും ശിവയും പാറുവും മിനിസ്ക്രീനിൽ തകർത്താടുന്നതിനിടെയാണ് പെട്ടെന്നൊരു ദിവസം ഉപ്പും മുളകും സംപ്രേക്ഷണം നിലച്ചത്. ഇത് ഉപ്പും മുളകും പ്രേക്ഷകരെ വല്ലാതെ വിഷമത്തിലാക്കിയിരുന്നു.വൻപ്രേക്ഷക പിന്തുണ നേടാൻ കഴിഞ്ഞ സീരിയലുകളിൽ ഒന്നായിരുന്നു ‘ഉപ്പും മുളകും’. ടെലിവിഷനിൽ മാത്രമല്ല, യൂട്യൂബിലും കാഴ്ചക്കാരുടെ എണ്ണത്തിൽ പലപ്പോഴും ‘ഉപ്പും മുളകും’ പുത്തൻ റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഏറെ വിഷമത്തോടെയാണ് ‘ഉപ്പും മുളകും’ പ്രേക്ഷകർ ഈ വാർത്തയോട് പ്രതികരിക്കുന്നത്. അഞ്ചു വർഷത്തിനിടെ 1200ൽ ഏറെ എപ്പിസോഡുകൾ സംപ്രേഷണം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു
Next post ആ സിനിമയിൽ ശോഭനയുടേത് ബ്ലൗസ് ഇടാതെ ചേലമാത്രം ഉടുത്തുള്ള വേഷമായരുന്നു: പക്ഷേ ശോഭന ചയ്തത് ഇങ്ങനെ