
മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു
മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു
സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹൻ ദാസിന്റെ മരണവാർത്ത ഏറെ ഞെട്ടലോടെയാണ് ഏവരും കേട്ടിരുന്നത്. പെരുമ്പാവൂർ റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവേയായിരുന്നു താരത്തിന്റെ വിയോഗം. എന്നാൽ ഇപ്പോൾ മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസും കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിൽ മരിച്ചു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു മഞ്ജുഷയുടെ അച്ഛനും അപകടം സംഭവിച്ചതും മരണത്തിന് കീഴടങ്ങിയതും. ബൊലേറോ പിക്ക് അപ്പ് മോഹൻദാസ് സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അപകട ശേഷം നിർത്താതെ പോയ വാഹനം പിന്നീട് പിടികൂടി. പെരുമ്പാവൂർ പുല്ലുവഴിയിലാണ് അപകടം ഉണ്ടായത്. 2018 ലായിരുന്നു മഞ്ജുഷ മോഹൻദാസ് സ്‌കൂട്ടർ അപകടത്തിൽ മരണത്തിന് കീഴടങ്ങിയത്. മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറിൽ എം സി റോഡിൽ താന്നിപ്പുഴയിൽ വച്ച് മിനി ലോറി ഇടിച്ചു ആയിരുന്നു അപകടം.
കാലടി ശ്രീശങ്കര സംസ്‌കൃത സർവകലാശാലയിൽ നൃത്ത ഗവേഷണ വിദ്യാർഥിയും ഗായികയുമായുമായിരുന്നു മഞ്ജുഷ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിലൂടെ ജനപ്രീതി നേടിയ ഗായികയുമായിരുന്നു. മൂന്ന് വർഷം മുൻപ് ആണ് സ്കൂട്ടർ അപകടത്തിൽ ആണ് മരണം മഞ്ജുഷയുടെ ജീവൻ കവർന്നെടുത്ത്.
മോഹൻ ദാസ് സഞ്ചരിച്ച വാഹനത്തിന്റെ പിന്നിൽ ബൊലോറോ പിക്ക് അപ്പ് വാൻ ഇടിച്ചാണ് അപകടം ഉണ്ടായത്. അദ്ദേഹത്തെ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോയ പിക്ക് അപ്പ് വാഹനം പിന്നീട് പോലീസ് കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എം സി റോഡിൽ വച്ച് 2018ൽ താന്നിപ്പുഴയിൽ സഞ്ചരിച്ച സ്‌കൂട്ടറിൽ മിനിലോറിയിടിച്ചാണ് മഞ്ജുഷ അപകടഞ്ഞിൽ മരണപ്പെട്ടത്. അപകടത്തിന് ശേഷം അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ മഞ്ജുഷ ഒടുവിൽ മരണപ്പെട്ടത്. റോഡിൽ തെറിച്ചുവീണ മഞ്ജുഷയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആദ്യം അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മഞ്ജുഷയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ വേദിയിലാണ് മഞ്ജുഷ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. പ്രിയ ദർശനാണ് മഞ്ജുഷയുടെ ഭർത്താവ്. താരത്തിന് ഒരു മകളുണ്ട്. കാലടി സംസ്‌കൃത സർവകലാശാലയിൽ എം.എ. നൃത്ത വിദ്യാർത്ഥിനിയായിരുന്നു മഞ്ജുഷ. ഐഡിയ സ്റ്റാർ സിങ്ങറെന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുഷ ശ്രദ്ധ നേടുന്നത്. പെരുമ്പാവൂർ വളയൻചിറങ്ങര സ്വദേശിനിയാണ്.
പെരുമ്പാവൂർ പുല്ലുവഴിയിലാണ് അപകടം നടന്നത്. മോഹൻദാസ് സഞ്ചരിച്ച സ്‌കൂട്ടറിൽ ബൊലേറോ പിക്ക് അപ്പ് ഇടിക്കുകയായിരുന്നു. അപകട ശേഷം നിർത്താതെ പോയ വാഹനം പിന്നീട് പിടികൂടി.
2018 ലായിരുന്നു റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹൻദാസ് സ്‌കൂട്ടർ അപകടത്തിൽ മരിച്ചത്. എംസി റോഡിൽ താന്നിപ്പുഴയിൽ മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറിൽ മിനിലോറിയിടിച്ചായിരുന്നു അപകടം.