ഞാൻ വിളിച്ചാൽ അദ്ദേഹം ഫോൺ എടുക്കും സുഖമാണോന്ന് ചോദിക്കും അത്രമാത്രം: തന്റെ ഭർത്താവിനെ കുറിച്ച് ലക്ഷ്മി ജയൻ

Read Time:4 Minute, 41 Second

ഞാൻ വിളിച്ചാൽ അദ്ദേഹം ഫോൺ എടുക്കും സുഖമാണോന്ന് ചോദിക്കും അത്രമാത്രം: തന്റെ ഭർത്താവിനെ കുറിച്ച് ലക്ഷ്മി ജയൻ

മിനിസ്‌ക്രീനിലെ ഏറ്റവും വലിയ ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസൺ ഏഷ്യാനെറ്റിൽ സൂപ്പർഹിറ്റായി മുന്നേറുകയാണ്. ഇപ്പോഴിതാ ഇത്തവണത്തെ ഷോയിൽ നിന്നും നിന്നും പുറത്തായതിനു ശേഷം ബിഗ് ബോസ് വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കുകയാണ് മൽസരാർത്ഥിയായിരുന്ന ഗായിക ലക്ഷ്മി ജയൻ.

ഒരുപക്ഷെ ഇവർ ഒരു മികച്ച ഗായിക ആണ് എന്ന് പോലും അധികമാർക്കും അറിവും ഉണ്ടാകില്ല. എന്നാൽ ബിഗ് ബോസ് മത്സരാർത്ഥി ആയി ആ വീടിനുള്ളിൽ എത്തിയപ്പോൾ തനിക്ക് ഒരു മകൻ ഉണ്ടെന്നും സിംഗിൾ പേരന്റ് ആണ് എന്നും ലക്ഷ്മി പറയുകയുണ്ടായി.

താനും ഭർത്താവുമായി വേർപിരിഞ്ഞതിനുള്ള കാരണത്തെ കുറിച്ചും ലക്ഷ്മി ജയൻ സംസാരിച്ചു. ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിൽ നിന്നും ആദ്യം പുറത്തായ മത്സരാർഥിയായിരുന്നു ലക്ഷ്മി ജയൻ. ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ:

അച്ഛനോടൊപ്പം, ഭർത്താവിനോടൊപ്പം, മകനോടൊപ്പം, മൂന്ന് കാലഘട്ടവും ഞാൻ നന്നായി സന്തോഷിച്ചിട്ടുള്ളതാണ്. എന്റെ മോന്റെ കൂടെയുള്ള ജീവിതം അതി മനോഹരമാണ്. ഭർത്താവിന്റെ കൂടെയായിരുന്നപ്പോൾ നല്ല ഒരുപാട് നിമിഷങ്ങളുണ്ട്. അച്ഛൻ നല്ല അടിയൊക്കെ തന്നിട്ടുണ്ടെങ്കിലും മികവുറ്റ സമയങ്ങളാണ് അതൊക്കെ.

മൂന്ന് പേർക്കൊപ്പവും ഞാൻ ഏറെ വിഷമിച്ച സമയങ്ങളും ഉണ്ടായിട്ടുണ്ട്. മോന്റെ കാര്യത്തിൽ അവനെ കാണാതെ ഇരിക്കുമ്പോഴുള്ള വിഷമമേ ഉണ്ടായിട്ടുള്ളു. പിന്നെ അവന്റെ അച്ഛനും അമ്മയും ഒരുമിച്ച് നിൽക്കാൻ പറ്റുന്നില്ലല്ലോ എന്ന സങ്കടമേ ഉള്ളു. എന്റെ ജീവിതത്തിൽ സങ്കടങ്ങളാണെങ്കിലും സന്തോഷമാണെങ്കിലും ഞാനത് നന്നായി ആസ്വദിക്കും.

ഭർത്താവുമായിട്ടുള്ള ജീവിതത്തിൽ പാകപിഴ എന്നൊന്നും പറയാൻ പറ്റില്ല. ചില ബന്ധങ്ങൾ സുഹൃത്തുക്കളായി ഇരിക്കുമ്പോൾ നല്ലതാണ്. ആ സുഹൃദ് ബന്ധം കാമുകി കാമുകന്മാരാവുമ്പോൾ വിള്ളല് വരും. അത് വിവാഹത്തിലെത്തുമ്പോൾ ചിലപ്പോൾ നന്നായി വരികയും ചെയ്യും. ഓരോ ബന്ധങ്ങൾക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്.

ഞങ്ങൾ ഭാര്യയും ഭർത്താവും ആയിരുന്നപ്പോൾ അത്രയും ഓക്കെ അല്ലായിരുന്നു. സുഹൃത്തുക്കൾ ആയിരുന്നപ്പോൾ കുഴപ്പമില്ലായിരുന്നു. പാകപിഴ നോക്കുകയാണെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും കുറ്റങ്ങൾ കാണും. എന്റെ ശബ്ദം നിങ്ങൾ കേൾക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാത്തത് കൊണ്ട് ഒന്നും പറയുന്നത് ശരിയല്ല. ഇപ്പോഴും അദ്ദേഹത്തെ വിളിക്കാറും സംസാരിക്കാറുമുണ്ട്.

സുഹൃത്താണോന്ന് ചോദിച്ചാൽ എന്റെ എല്ലാ കാര്യങ്ങളും ഷെയർ ചെയ്യുന്ന വ്യക്തിയൊന്നുമല്ല. ഞാൻ വിളിക്കും, അദ്ദേഹം ഫോണും എടുക്കും. സുഖമാണോന്ന് ചോദിക്കും. അത്രയേയുള്ളു. എന്റെ ജീവിതത്തിൽ എന്തൊക്കെ പ്രശ്‌നങ്ങൾ വന്നിട്ടുണ്ടോ, അതിനൊക്കെ പരിഹാരം ഉണ്ടാവാറുമുണ്ട്.

ഞാൻ ദൈവവുമായി ഭയങ്കരമായി കണക്ടഡ് ആണെന്ന് എനിക്ക് വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ തെറ്റ് ചെയ്യുന്ന അവസരമാണ് എനിക്ക് വലിയ ബുദ്ധിമുട്ടായി തോന്നാറുള്ളതെന്നും ലക്ഷ്മി ജയൻ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post വനിതാ ദിനത്തിൽ നെഞ്ചിൽ ടാറ്റൂ അടിക്കുന്ന വീഡിയോ ആരാധകർക്കായി പങ്കുവെച്ച് സാധിക, സൂപ്പറെന്ന് ആരാധകരും
Next post മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു