വനിതാ ദിനത്തിൽ നെഞ്ചിൽ ടാറ്റൂ അടിക്കുന്ന വീഡിയോ ആരാധകർക്കായി പങ്കുവെച്ച് സാധിക, സൂപ്പറെന്ന് ആരാധകരും

Read Time:5 Minute, 37 Second

വനിതാ ദിനത്തിൽ നെഞ്ചിൽ ടാറ്റൂ അടിക്കുന്ന വീഡിയോ ആരാധകർക്കായി പങ്കുവെച്ച് സാധിക, സൂപ്പറെന്ന് ആരാധകരും

മലയാളം ബിഗ് സ്‌ക്രീനിലേയും മിനിസ്‌ക്രീനിലേയും ആരാധകർക്ക് ഏറെ സുപരിചിതയായ നടിയാണ് സാധിക വേണുഗോപാൽ. മോഡലിങ്ങിലും അഭിനയത്തിലുമെല്ലാം ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ ഷോർട്ട് ഫിലിമുകളിലും സജീവമാണ്.

താരത്തിന്റെ തന്മയത്വം നിറഞ്ഞ അഭിനയം തന്നെയാണ് മറ്റുള്ളവരിൽ നിന്ന് താരത്തെ ഏറെ വ്യത്യസ്ത ആക്കുന്നത്. കൂടാതെ സമൂഹ മാധ്യമങ്ങളിലും താരം വളരെ സജീവമായി ഇടപെടുന്നു. താരം സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ സ്വന്തമായ നിലപാട് ആരെയും വക വെക്കാതെ തന്നെ വ്യക്തമാക്കാറുണ്ട് . അത്കൊണ്ട് തന്നെ താരം, ഒരുപാട് ആരാധകരെ നേടിയപോലെ തന്നെ വിമർശകരെയും നേടിഎടുത്തു.

താരം അഭിനയ രംഗത്ത് മാത്രമല്ല, കിടിലൻ ഫോട്ടോഷൂട്ടുകൾ നടത്തി ഫോട്ടോസുകൾ ആരാധകർക്കായി പങ്കുവയ്ക്കുന്നതിലും താരം ഏറെ മിടുക്കിയാണ്. പ്രേക്ഷകർ താരത്തിന്റെ ഫോട്ടോകളെല്ലാം വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുണ്ട്. ആശയങ്ങളുടെ വ്യത്യസ്തത കൊണ്ട് മറ്റുള്ള മോഡലിങ്ങ് താരങ്ങളുടെ ഫോട്ടോ ഷൂട്ടിൽ നിന്നും താരത്തിന്റെ ഫോട്ടോഷൂട്ട് വേറിട്ടു നിൽക്കാറുണ്ട്. ഇതുകൊണ്ട് തന്നെ ആണ് താരത്തിന്റെ ഫോട്ടോഷൂട്ടിനു ആരാധകരേറെ ഉണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് സാധിക വേണുഗോപാൽ. സോഷ്യൽ മീഡിയകളിലും ഏറെ സജീവമായി ഇടപെടുന്ന താരമാണ് . പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് സാധിക പലപ്പോഴും സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

പല കാര്യങ്ങളിലും തന്റേതായ അഭിപ്രായങ്ങളും നിലപാടുകളും നടി പങ്കുവെയ്ക്കാറുണ്ട്. സൈബർ ഇടങ്ങളിൽ തനിക്ക് എതിരെ മോശമായി കമന്റ് ഇടുന്നവരെയും മോശം മെസേജുകൾ അയക്കുന്നവരെയും തുറന്ന് കാട്ടി സാധിക രംഗത്ത് എത്തിയിട്ടുണ്ട്. തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്.

അതിനെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതും. സാധിക പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്നാണ് ശ്രദ്ധ നേടുന്നത്. ഇത്തരത്തിൽ നടത്തുന്ന ഫോട്ടോഷൂട്ടുകളിൽ പലതും പല തരത്തിൽ ഉള്ള വിവാങ്ങൾക്ക് വഴി തെളിയിച്ചിട്ടുമുണ്ട്.

എന്നാൽ അതൊന്നും താരം കാര്യമാക്കുകയില്ല എന്ന് മാത്രമല്ല, വീണ്ടും ഫോട്ടോഷൂട്ടുകൾ നടത്താറുമുണ്ട്.

ഇപ്പോളിതാ താരം രണ്ടാമതും ടാറ്റൂ അടിച്ചിരിക്കുകയാണ്. അതിന്റെ വീഡിയോ സാധിക തന്നെ തന്റെ ഇൻസ്‌റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. വനിതാ ദിനത്തോട് അനുബന്ധിച്ച് തനിക്ക് വേണ്ടി തന്റെ സന്തോഷത്തിന് വേണ്ടി ചെയ്ത കാര്യം എന്നാണു ടാറ്റൂ അടിച്ചതിനോട് സാധിക പ്രതികരിച്ചത്.

രണ്ടു ടാറ്റൂ ആണ് സാധിക പതിപ്പിച്ചിരിക്കുന്നത്. ദ് ഡീപ് ഇങ്ക് സ്റ്റുഡിയോസിൽ നിന്നാണ് നടി പച്ചകുത്തിയത്. താൻ പതിപ്പിച്ചിരിക്കുന്ന ഈ ടാറ്റൂവിന് പ്രത്യേകതകൾ ഒരുപാട് ഉണ്ടെന്നും താരം വ്യക്തമാക്കി. ഇപ്പോൾ തന്റെ ശരീരത്തിൽ മൊത്തം മൂന്ന് ടാറ്റൂ ഉണ്ടെന്നും സാധിക പറഞ്ഞു.

താരങ്ങളുടെ ഫോട്ടോഷൂട്ട് ഏത് ആശയത്തിലും പോസിലും വന്നാലും ചില അശ്ലീല കമന്റുകൾ കൊണ്ട് മൂടുന്ന ഒരു കാലഘട്ടമാണിത്. അങ്ങനെ ചെയുന്നവർക്ക് താരം കിടിലൻ മറുപടിയും നൽകാറുണ്ട്. ഇതുമൂലം താരത്തിന്റെ ഫോട്ടോഷൂട്ട് ഒരുപാട് വിവാദങ്ങൾക്ക് കാരണമാവാറുണ്ട്.

വനിതാദിനത്തിൽ ഇപ്പോൾ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടിയത്. താരം നെഞ്ചിൽ ടാറ്റൂ ചെയ്യുന്ന വീഡിയോ ആണ് പ്രേക്ഷകർക്ക് വേണ്ടി അന്താരാഷ്ട്ര വനിതാ ദിനത്തിൽ പങ്കു വച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ടാറ്റൂ വീഡിയോ പ്രേക്ഷകർക്കിടയിൽ വൈറലായി മാറിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post പൊക്കമില്ലായ്‌മയെ തന്റെ പൊക്കമാക്കി മാറ്റിയ താരത്തിന്റെ ജീവിതത്തിലെ പ്രിയ മുഹൂർത്തം ആഘോഷമാക്കി സോഷ്യൽ മീഡിയ !
Next post ഞാൻ വിളിച്ചാൽ അദ്ദേഹം ഫോൺ എടുക്കും സുഖമാണോന്ന് ചോദിക്കും അത്രമാത്രം: തന്റെ ഭർത്താവിനെ കുറിച്ച് ലക്ഷ്മി ജയൻ