എന്റെ തടി ഓർത്ത് നിങ്ങൾ ആരും വിഷമിക്കേണ്ട; പരിഹസിച്ചവർക്കു കിടിലൻ മറുപടിയുമായി നടി സനുഷ

Read Time:4 Minute, 11 Second

എന്റെ തടി ഓർത്ത് നിങ്ങൾ ആരും വിഷമിക്കേണ്ട; പരിഹസിച്ചവർക്കു കിടിലൻ മറുപടിയുമായി നടി സനുഷ

കഴിഞ്ഞ കുറച്ചു കാലമായി സോഷ്യൽ മീഡിയയിൽ നടക്കുന്ന ബോഡി പരിഹാസത്തിന് അതേയിടത്ത് ഉടനടി മറുപടി നൽകാറുണ്ട് ഇപ്പോൾ മിക്കവാറും പേരും . പ്രത്യേകിച്ചും സെലിബ്രിറ്റികൾ. കാലമെത്ര മാറിയാലും ആളുകളുടെ സൌന്ദര്യ സങ്കൽപ്പങ്ങൾക്ക് ഇപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ല തന്നെ. വെളുത്ത, തടിയില്ലാത്ത സുന്ദരികളെ തിരഞ്ഞുനടക്കുകയും അങ്ങനെയല്ലാത്തവരെ കളിയാക്കുന്നതും സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളിലും തുടരുകയാണ്.

Read Also: സിത്താര ഒരു മികച്ച അമ്മയെന്ന് വീണ്ടും തെളിയിച്ചു.. സന്തോഷം കൊണ്ട് വീർപ്പുമുട്ടി സായു മോൾ, വൈറൽ ആയി വീഡിയോ

അത്തരക്കാർക്ക് ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയായ സനുഷ സന്തോഷ്. ബാലതാരമായും അവതാരികയായും എത്തി, പിന്നീട് തെന്നിന്ത്യയിൽ തന്നെ ആകെ സാന്നിധ്യമറിയിച്ച താരം തന്നെയാണ് സനുഷ. തനിക്ക് നേരെ നടക്കുന്ന ബോഡി പരിഹാസത്തിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ താരം . സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കു വെച്ചാണ് താരത്തിന്റെ പ്രതികരണം.

തന്റെ തടിയെക്കുറിച്ച് ആരും വ്യാകുലപ്പെടേണ്ടെന്ന് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നു. എല്ലാം തികഞ്ഞവരായി ആരും തന്നെ ഇല്ലെന്നും രണ്ട് വിരലുകൾ ഒരാൾക്ക് നേരെ ചൂണ്ടുമ്പോൾ മൂന്ന് വിരലുകൾ നിങ്ങൾക്ക് നേരെയാണ് വരുന്നതെന്നും സനുഷ കുറിച്ചു.

 

‘എന്റെ തടിയെക്കുറിച്ച് വ്യാകുലപ്പെടുന്നവരോട്, ശരീരഭാരം കുറഞ്ഞ് സൗന്ദര്യമുള്ളവരായി എല്ലാക്കാലവും നിൽക്കാൻ പറ്റില്ല. മറ്റൊരാളെ ബോഡി ഷെ യിം ചെയ്ത് ‘ചൊറിയാൻ താൽപ്പര്യമുള്ളവരാണ് നിങ്ങളെങ്കിൽ ഒന്നോർക്കുക, നിങ്ങൾ രണ്ട് വിരലുകൾ ഒരാൾക്ക് നേരെ ചൂണ്ടുമ്പോൾ മൂന്നു വിരലുകൾ നിങ്ങളിലേക്കാണ് ചൂണ്ടുന്നത്. എല്ലാം തികഞ്ഞവരല്ല ആരും എന്ന കാര്യം ഓർക്കുക,’ സനുഷ കുറിച്ചു.

ബാല താരമായി സിനിമയിലേക്ക് ആരംഭം കുറിച്ച ആളാണ് സനൂഷ. സംവിധായകൻ വിനയൻ ഒരുക്കിയ മമ്മൂട്ടി ചിത്രമായ ദാദ സാഹിബിലാണ് സനൂഷ ആദ്യമായി മുഖം കാണിക്കുന്നത്. പിന്നീടങ്ങോട്ട് നിരവധി സിനിമകളിൽ ബാലതാരമായി മിന്നി തിളങ്ങിയ സനുഷ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെ ദിലീപിൻറെ നായികയായി എത്തുകയായിരുന്നു. ജേഴ്സി എന്ന തെലുങ്ക് സിനിമയിലാണ് സനൂഷ അവസാനമായി അഭിനയിച്ചത്. സക്കറിയയുടെ ഗർഭിണികളിലെ അഭിനയത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

സനുഷയുടെ കുറിപ്പിന്റെ പൂർണ രൂപം Oh yes!! To everyone who’s been mentioning about my weight, worrying about it & being bothered by it too much, maybe even more than me mostly… Sweetheart, you don’t exist solely to lose weight & be pretty.
When you get so much of “chori” to body shame someone, always remember when you point 2 fingers at a person, there are three fingers pointed towards you and love, you aren’t perfect either.
Take care of yourself, physically & mentally ..

Leave a Reply

Your email address will not be published. Required fields are marked *

Previous post 10 വർഷം കാമുകിയെ വീട്ടിൽ ഒളിപ്പിച്ചത് വിവരിച്ച് റഹ്മാൻ; വീട്ടിൽ ചെന്ന് സംഗതികൾ കണ്ട് ഞെട്ടി
Next post കുട്ടികളില്ലെന്നു കരുതി ദു:ഖിച്ചിരിക്കാറില്ല, മനസ് തുറന്ന് വിധുവും ദീപ്തിയും