
കുട്ടികളില്ലെന്നു കരുതി ദു:ഖിച്ചിരിക്കാറില്ല, മനസ് തുറന്ന് വിധുവും ദീപ്തിയും
കുട്ടികളില്ലെന്നു കരുതി ദു:ഖിച്ചിരിക്കാറില്ല, മനസ് തുറന്ന് വിധുവും ദീപ്തിയും
സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരദമ്പതികളാണ് ഗായകൻ വിധു പ്രതാപും ഭാര്യ ദീപ്തിയും. ഇവരുടെ യൂട്യൂബ് ചെന്നേലും ഏറെ ശ്രദ്ധേയമാണ്. രസകരമായ ക്യാപ്ഷനുകൾ പങ്കു വെച്ച് എപ്പോഴും വിഡിയോയിൽ എത്താറുള്ളത്. കോ വിഡ് കാലം എത്തിയതോടെ ലോക്ക് ഡൌൺ വിശേഷങ്ങളും മറ്റുമായി ഇവർ പങ്കു വെച്ചിരുന്നു. ഇപ്പോളിതാ വിധുപ്രതാപ് ഒഫീഷ്യൽ ചാനൽ വഴി ദീപ്തിക്കു ഒപ്പമുള്ള പുതിയൊരു വീഡിയോ ആയി എതിരിക്കുക ആണ് ഇരുവരും.
Read Also : എന്റെ തടി ഓർത്ത് നിങ്ങൾ ആരും വിഷമിക്കേണ്ട; പരിഹസിച്ചവർക്കു കിടിലൻ മറുപടിയുമായി നടി സനുഷ
ഇത്തവണത്തെ വിഡിയോയിൽ ഗായകൻ വിധു പ്രതാപും ഭാര്യ ദീപ്തിയും ചേർന്നൊരുക്കിയ “പ്രതികരണം പരിപാടി” ഇതിനോടകം വൈറൽ ആയി മാറി കഴിഞ്ഞു. വിധു പ്രതാപ് ഒഫീഷ്യൽ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. രസകരമായി ഒരുക്കിയ ചോദ്യോത്തര വേളയുടെ വിഡിയോ ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ്ങിൽ ഇതിനോടകം ഇടം പിടിച്ചു കഴിഞ്ഞു. ആരാധകരുടെ ചോദ്യങ്ങൾക്കു ദൂരദർശനിൽ ഉണ്ടായിരുന്ന പ്രതികണം പരിപാടിയുടെ ശൈലിയിലാണ് ഇരുവരും വിഡിയോയുമായി എത്തിയത്. വേഷത്തിലും ഭാവത്തിലും സംസാരത്തിലുമെല്ലാം ആ സാമ്യത തന്നെ പുലർത്തുന്നുമുണ്ട്.
ദീപ്തിക്കും വിധുവിനും കുട്ടികളില്ലേ എന്നു ചോദിച്ചയാൾക്കും ഇരുവരും മറുപടി നൽകി. ഇപ്പോൾ തങ്ങൾക്കു കുട്ടികളില്ലെന്നും എന്നാൽ അതോർത്തു ദു:ഖിച്ചിരിക്കുന്ന ദമ്പതികളല്ല തങ്ങളെന്നും ഇരുവരും പറഞ്ഞു. അക്കാര്യമോർത്ത് വേറെ ആരും വിഷമിക്കണ്ട എന്നും ഇരുവരും കൂട്ടിച്ചേർത്തു. ജീവിതം എപ്പോഴും ആസ്വദിക്കുകയാണെന്നും എപ്പോഴും സന്തോഷത്തോടെ ഇരിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ദമ്പതികൾ പറഞ്ഞു.
Read also: ഒറ്റ പ്രസവത്തിൽ 10 കുഞ്ഞുങ്ങളുമായി ഒരു വീട്ടമ്മ..Guinness റെക്കോർഡിലേക്ക്
ആരാധകർ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഇരുവരും വളരെ വ്യക്തമായി തന്നെ ഇരുവരും മറുപടി നൽകുന്നുണ്ട്. വീട്ടിലെ പുതിയ നായക്കുട്ടിയുടെ വിഡിയോകൾ ദീപ്തിയും വിധുവും പങ്കുവച്ചിരുന്നു. എന്നാൽ അത് തങ്ങളുടെ സ്വന്തമല്ലെന്നും ബെംഗലുരുവിൽ താമസിക്കുന്ന തന്റെ ചേച്ചിയുടെ നായയാണെന്നും ചോദ്യത്തിനുള്ള മറുപടിയായി ദീപ്തി പറഞ്ഞു. താരദമ്പതികളുടെ വിഡിയോയിലുള്ള പോസിറ്റീവ് എനർജിയെക്കുറിച്ചു പ്രശംസിച്ചവരോട് അതു വലിയ അംഗീകാരമായി കാണുന്നു എന്നാണ് ഇരുവരും പ്രതികരിച്ചത്.
രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളും കൂട്ടിച്ചേർത്ത് വിധുവും ദീപ്തിയും ഒരുക്കിയ പ്രതികരണം പരിപാടി ഇതിനോടകം നിരവധി പ്രേക്ഷകരെ നേടി കഴിഞ്ഞു. ഇരുവരുടെയും അവതരണ ശൈലിയെയും വേറിട്ട ആശയ അവിഷ്കാരത്തെയും പ്രശംസിച്ച് നിരവധി ആരാധകർ വീഡിയോക്ക് താഴെ കമന്റുകൾ ആയി എത്തി . ഇതിനു മുൻപും വിധുവും ദീപ്തിയും ചെയ്ത വ്യത്യസ്തങ്ങളായ വിഡിയോകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോക്ഡൗൺ കാലത്താണ് ഇരുവരും വിഡിയോകളുമായി യൂട്യൂബിൽ ഏറെ സജീവമായത്.
നിരവധി സിനിമകളിൽ പാടിയിട്ടുള്ള വിധു മഴവിൽ മനോരമയിലെ സൂപ്പർ ഫോർ എന്ന പരിപാടിയിലൂടെയാണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയനാകുന്നത് . ഇപ്പോഴും യൂട്യൂബ് ട്രെൻഡിങ്ങിൽ തുടരുന്ന വീഡിയോ ഇതിനോടകം തന്നെ 5 ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു.