ഒറ്റ പ്രസവത്തിൽ 10 കുഞ്ഞുങ്ങളുമായി ഒരു വീട്ടമ്മ..Guinness റെക്കോർഡിലേക്ക്

Read Time:5 Minute, 8 Second

ഒറ്റ പ്രസവത്തിൽ 10 കുഞ്ഞുങ്ങളുമായി ഒരു വീട്ടമ്മ..Guinness റെക്കോർഡിലേക്ക്

അവിശ്വസിനീയമായ വാർത്തയാണ് ദക്ഷിണ ആഫ്രിക്കയിൽ നിന്ന് വരുന്നത്. ദക്ഷിണ ആഫ്രിക്കയിലെ ഒരു വീട്ടമ്മ ഒറ്റ പ്രസവത്തിൽ ജന്മം നൽകിയത് 10 കുഞ്ഞുങ്ങൾക്ക് അന്നെന്നെ റിപ്പോർട്ടുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. പ്രസവത്തിൽ ലോക റെക്കാഡിട്ട ഗോസിയാമെ തമാര സിത്തോളിന് ഇ അവകാശ വധവുമായി മുന്നോട്ടു വന്നിരിക്കുന്നത്. 37 കാരിയായ വീട്ടമ്മക്ക് ഏഴ് ആൺ കുഞ്ഞുങ്ങളും മൂന്ന് പെൺ കുഞ്ഞുങ്ങളുമാണ് ജനിച്ചത്. കഴിഞ്ഞ മാസം ഒറ്റ പ്രസവത്തിൽ ഒമ്പത് കുട്ടികൾക്ക് ജന്മം നൽകിയ മാലിയിലെ ഹാലിമ സിസ്സെയുടെ റെക്കാഡാണ് തമാര തകർത്തത്.

തന്റെ ആദ്യ പ്രസവത്തിൽ ഇരട്ടക്കുട്ടികളായിരുന്നു തമാരയ്ക്ക്. രണ്ടാം ഗർഭധാരണത്തോടനുബന്ധിച്ചുള്ള സ്കാനിംഗിൽ 8 കുട്ടികളുള്ളതായാണ് അറിഞ്ഞത്. ഇത്രയും കുഞ്ഞുങ്ങൾ ഒരുമിച്ച് ഗർഭപാത്രത്തിൽ വളരുന്നത് വൈകല്യങ്ങൾക്ക് കാരണമാകുമോയെന്ന ഭയമുണ്ടായിരുന്നു. ഡോക്ടർമാർ പകർന്ന ധൈര്യമാണ് താമരയ്ക്ക് ഏറെ ആശ്വാസമായത്. എല്ലാവരെയും അദ്ഭുതപ്പെടുത്തി തിങ്കളാഴ്ച രാത്രി പ്രസവിക്കുമ്പോൾ പുറം ലോകത്തെത്തിയത് 10 കുഞ്ഞുങ്ങൾ. തന്റെ ഗർഭാവസ്ഥ സങ്കീർണമായിരുന്നില്ലെന്നും ചികിത്സകളൊന്നും നടത്തിയിട്ടില്ലെന്നും തമാര തുറന്നു പറഞ്ഞു. തമാരയെപ്പോലെ അതീവ സന്തോഷത്തിലാണ് ഭർത്താവ് ടെബോഹോ സോടെറ്റ്സിയും. ഗിന്നസ് വേൾഡ് റെക്കാഡ്സ് അധികൃതർ തമാരയ്ക്ക് ആശംസകൾ അറിയിച്ചു.

ദക്ഷിണ ആഫ്രിക്കയിലാണ് വീട്ടമ്മ ഒറ്റ പ്രസവത്തിൽ 10 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതായി റിപ്പോർട്ട്​. 37കാരിയായ ഗോസിയാമെ തമാരാ സിതോൾ ആണ്​ ഈ അവകാശവാദവുമായി രംഗത്ത് എത്തിയത് ​. 8 കുട്ടികളുണ്ടാകുമെന്നാണ് സ്‌കാനിങ് റിപ്പോർട്ട് പ്രകാരം ദമ്പതികൾ കരുതിയിരുന്നത്. എന്നാൽ പ്രസവം കഴിഞ്ഞപ്പോൾ ലഭിച്ചത് 10 കൺമണികളെ. ‘ഏഴ് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും. ഏഴ് മാസവും ഏഴ് ദിവസുമായപ്പോഴാണ് സിസേറിയൻ നടത്തിയത്. ഞാനാകെ സന്തോഷത്തിലാണ്. ഞാനാകെ വികാരാധീനനാണ്’- കുഞ്ഞുങ്ങളുടെ പിതാവ് തെബോഹോ സോതെത്‌സി പറഞ്ഞെന്ന് ഐ ഒ എൽ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഇ ദമ്പതികൾക്ക് ആറ്​ വയസ്സുള്ള ഇരട്ട കുട്ടികളുമുണ്ട്​. ദക്ഷിണാഫ്രിക്കയിലെ ഗോതെംഗ് സ്വദേശിയായ സിതോൾ ഗർഭ സംബന്ധമായ ചികിത്സകളൊന്നും തേടിയിരുന്നില്ലെന്ന്​ ഭർത്താവ് തെബോഹോ സുതെത്‌സി​ തുറന്നു പറഞ്ഞു. ‘ഞാനാകെ സന്തോഷത്തിലാണ്. ഞാനാകെ വികാരാധീനനാണ്’- അദ്ദേഹം പറഞ്ഞു.

എട്ട് കുഞ്ഞുങ്ങളുണ്ടാകുമെന്ന് സ്‌കാനിങിന് ശേഷം ഡോക്ടർ പറഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് സിതോൾ പറയുന്നു. അത്രയും കുഞ്ഞുങ്ങളെ എങ്ങനെ വയർ ഉൾക്കൊള്ളും, അവർ അതിജീവിക്കുമോ, പൂർണ വളർച്ചയുണ്ടാകുമോ, കൈകളോ തലയോ ഉടലോ കൂടി ച്ചേർന്നായിരിക്കു​മോ കുട്ടികൾ പിറക്കുക എന്നൊക്കെതാൻ ഭയപ്പെട്ടിരുന്നു. കുഞ്ഞുങ്ങളെ ഉൾക്കൊള്ളാൻ വയർ സ്വയം വികസിക്കുന്നുണ്ടെന്ന് പറഞ്ഞ്​ ഡോക്ടർ ധൈര്യം നൽകി. ‘ഒരു സങ്കീർണതയുമില്ലാത കുഞ്ഞുങ്ങൾ വയറ്റിനുള്ളിൽ കഴിഞ്ഞു. ഇത് ദൈവത്തിൻറെ അത്ഭുത പ്രവൃത്തിയാണത്​’ -സിതോൾ പറഞ്ഞു.

അതേസമയം ഇ വാർത്ത ഔദ്യോഗികമായി സ്​ഥിരീകരിച്ച ശേഷം ലോക റെ​ക്കോർഡായി പ്രഖ്യാപിക്കുമെന്ന്​ ഗിന്നസ്​ ബുക്ക്​​ അധികൃതർ പറഞ്ഞു. കഴിഞ്ഞ മാസം ഒറ്റ പ്രസവത്തിൽ ഒൻപതു ​ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ മൊറോക്കോയിലെ മലിയാൻ ഹലീമ സിസ്സെയുടെ ​പേരിലാണ്​ നിലവിലെ റെക്കോർഡ്

Leave a Reply

Your email address will not be published. Required fields are marked *

Previous post സിത്താര ഒരു മികച്ച അമ്മയെന്ന് വീണ്ടും തെളിയിച്ചു.. സന്തോഷം കൊണ്ട് വീർപ്പുമുട്ടി സായു മോൾ, വൈറൽ ആയി വീഡിയോ
Next post 10 വർഷം കാമുകിയെ വീട്ടിൽ ഒളിപ്പിച്ചത് വിവരിച്ച് റഹ്മാൻ; വീട്ടിൽ ചെന്ന് സംഗതികൾ കണ്ട് ഞെട്ടി