സിത്താര ഒരു മികച്ച അമ്മയെന്ന് വീണ്ടും തെളിയിച്ചു.. സന്തോഷം കൊണ്ട് വീർപ്പുമുട്ടി സായു മോൾ, വൈറൽ ആയി വീഡിയോ

Read Time:4 Minute, 58 Second

സിത്താര ഒരു മികച്ച അമ്മയെന്ന് വീണ്ടും തെളിയിച്ചു.. സന്തോഷം കൊണ്ട് വീർപ്പുമുട്ടി സായു മോൾ, വൈറൽ ആയി വീഡിയോ

ആരാധകർക്ക് ഏറെ ഇഷ്ട്ടമുള്ള ഒരു ഗായിക ആണ് സിത്താര. സിത്തു മണി എന്നാണ് ഇപ്പോൾ മിനി സ്ക്രീൻ പ്രേക്ഷകർക്കിടയിൽ സിത്താര അറിയപ്പെടുന്നത്. നിരവധി മനോഹര ഗാനങ്ങൾ ആ മനോഹര ശബ്ദത്താൽ മലയാളി പ്രേക്ഷകരുടെ മുന്നിൽ ഏറ്റിട്ടുണ്ട്. തന്റേതായ നിലപാടുകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ തുറന്നു പറയാൻ മടിയില്ലാത്ത ഒരു താരം കൂടിയാണ് സിത്താര.

സിത്താരയെ മാത്രമല്ല, മകൾ സായുവിനേയും എല്ലാവർക്കും ഭയങ്കര ഇഷ്ട്ടമാണ്. സിത്താരയുടെ കൂടെ മിക്കപ്പോഴും മകൾ സായുവിനെയും കാണാം. കഴിഞ്ഞ ദിവസം സായ്‌വിന്റെ പിറന്നാൾ ആഘോഷിച്ച വീഡിയോ ആണ് ഇപ്പോൾ വിരൽ ആയി മാറിയിരിക്കുന്നത്. മഞ്ഞ ഉടുപ്പിട്ട് സർപ്രൈസ് കാണാൻ എത്തിയ സായു മോളെ കണ്ട എല്ലാവരും ആ വീഡിയോ ഏറ്റെടുത്തു എന്ന് തന്നെ പറയാം.

‘അമ്മ ഒരുക്കിയ ബർത്ത് ഡേ കേക്ക് കണ്ടു സായു മോൾ അകെ ഞെട്ടി തരിച്ചിരിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ നമ്മുക്ക് കാണാൻ സാധിക്കും. ആ കേക്കിൽ ബാർബി ഡോളിനെ കണ്ട് സായു മോൾ ബാർബിയുടെ താളായി എല്ലാം തൊടുന്നതും വിഡിയോയിൽ കാണാം. അമ്മയുടെ വക സമ്മാനം ഒരു യുക്കേല ആയിരുന്നു. നമ്മുക്ക് എല്ലാവർക്കും അറിയാം സായ് മോൾ വളരെ നന്നായി പാടുന്ന ഒരു കുട്ടി തന്നെയാണ്. സിത്താരയുടെ കൂടെ തന്നെ സായി പാടി വീഡിയോ ഇടുന്നതും പല ദിവസങ്ങളിലും നമ്മൾ കണ്ടിട്ടും ഉണ്ട്.

ഇപ്പോൾ സായ് മോൾക്ക് കൂടുതൽ ഈണത്തിൽ പട്ടു പാടുവാൻ വേണ്ടിയാണു ‘അമ്മ യൂക്കേല സമ്മാനിച്ചത് എന്ന് വേണം കരുതാൻ. ‘അമ്മ കൊടുത്ത സമ്മാനം കണ്ടതും, കണ്ട മാത്രയിൽ ഞെട്ടി തുള്ളി ചാടുന്ന സായ് മോളെയും വിഡിയോയിൽ നമ്മുക്ക് കാണാം. എന്തായാലും കുട്ടി താരത്തിന് സർപ്രൈസ് സമ്മാനങ്ങൾ ഇഷ്ട്ടപെട്ടു എന്ന് ആ ചിരിയിലും തുള്ളി ചാട്ടത്തിലും നമ്മുക്ക് മനസിലാകും.

സിത്താരക്ക് സായോടുള്ള ഇഷ്ടവും, സായും സിത്താരയും തമ്മിലുള്ള ബോണ്ടും എല്ലാ പ്രേക്ഷകർക്കും അറിയാവുന്നതാണ്. കഴിഞ്ഞ ഒരു വിഡിയോയിൽ പോലും സിത്താര പറഞ്ഞിരുന്നു, ബോബനും മോളിയിലെ നായ ഇല്ലേ അതുപോലെ ആണ് സായ് മോൾ എന്റെ പുറകെ. എന്ത് വീഡിയോ ചെയ്താലും അവൾ എന്റെ പുറകെ എപ്പോളും കാണും. അങ്ങനെ തന്നെയാണ് സായ് മോളും സിത്താരയും തമ്മിലുള്ള ബന്ധവും. അവർ തമ്മിലുള്ള ‘അമ്മ മകൾ ബന്ധവും എല്ലാവർക്കും അറിയാവുന്നതും ആണ്.

മലയാളികളുടെ ഗായികയാണ് സിത്താര കൃഷ്‍ണകുമാർ. സിത്താര കൃഷ്‍ണകുമാറിന്റെ മകൾ സേയുവും എല്ലാവർക്കും പ്രിയപ്പെട്ടവളാണ്. സേയുവിന്റെ ഫോട്ടോകളും ഓൺലൈനിൽ ഇപ്പോഴും തരംഗമാകാറുണ്ട്. ഇപ്പോഴിതാ ജന്മദിനത്തിൽ മകളോട് അമ്മ സിത്താര കൃഷ്‍ണകുമാർ പറയുന്ന കാര്യങ്ങളാണ് ഏറെ ചർച്ചയാകുന്നത്.

ഈ ജന്മദിനത്തിൽ ഒന്ന് അമ്മ നിന്നോട് ഒരു കാര്യം പറയട്ടേ, എല്ലാവരേയും സ്‍നേഹിക്കുക, നീ കാണുന്നതിനെയും കാണാത്തതിനെയും. ഉപാധികളില്ലാതെ, പരിമിതികളില്ലാതെ, സംശയമില്ലാതെ. നീ എല്ലാവരെയും സ്‍നേഹിക്കുമ്പോൾ എന്റെ കുട്ടി സുരക്ഷിതവും സന്തോഷകരവുമായി നിലനിൽക്കും. സിൻഡ്രില്ലയുടെ അവളുടെ അമ്മ പറയും പോലെ. ധൈര്യമായിരിക്കുക, കാരുണ്യം കാട്ടുക, ജന്മദിന ആശംസകൾ കുഞ്ഞുമണി എന്നാണ് സിത്താര കൃഷ്‍ണകുമാർ വീഡിയോയിൽ പറയുന്നത്. ഡോ. സജീഷ്- സിത്താര കൃഷ്‍ണ ദമ്പതിമാരുടെ മകളുടെ പേര് സാവൻ ഋതു എന്നാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്വന്തം അച്ഛനും അമ്മയും സഹോദരനും പോലും അറിയാതെയാണ് 10 വർഷം യുവാവ് കാമുകിയെ കൂടെ താമസിപ്പിച്ചത്, വമ്പൻ ട്വിസ്റ്റ്
Next post ഒറ്റ പ്രസവത്തിൽ 10 കുഞ്ഞുങ്ങളുമായി ഒരു വീട്ടമ്മ..Guinness റെക്കോർഡിലേക്ക്