10 വർഷം കാമുകിയെ വീട്ടിൽ ഒളിപ്പിച്ചത് വിവരിച്ച് റഹ്മാൻ; വീട്ടിൽ ചെന്ന് സംഗതികൾ കണ്ട് ഞെട്ടി

Read Time:5 Minute, 42 Second

10 വർഷം കാമുകിയെ വീട്ടിൽ ഒളിപ്പിച്ചത് വിവരിച്ച് റഹ്മാൻ; വീട്ടിൽ ചെന്ന് സംഗതികൾ   കണ്ട് ഞെട്ടി

പാലക്കാട് ജില്ലയിലെ നെന്മാറക്കു അടുത്ത് പത്തു വർഷം മുൻപ് കാണാതായ പെൺകുട്ടിയെ അയൽവാസി ആയ യുവാവ് പെൺകുട്ടിയെ സ്വന്തം വീട്ടിൽ താമസിപ്പിച്ചത് പത്തു വർഷമാണ് എന്ന റിപ്പോർട്ട് കണ്ട് അമ്പരക്കുകയാണ് കേരളക്കര. പത്ത് വർഷം മുൻപ് കാണാതായ ആ പെൺകുട്ടിയെ പോലീസ് കണ്ടെത്തിയാതായി കഴിഞ്ഞ റിപ്പോർട്ട് വന്നിരുന്നു. വീട്ടുകാരറിയാതെ യുവാവ് . അയിലൂർ കാരക്കാട്ടു പറമ്പ് മുഹമ്മദ് ഖനിയുടെ മകൻ റഹ്മാനാണ് (34) വീടിന്റെ അടുത്തുള്ള വേലായുധന്റെ മകൾ സജിതയെ (28) വീട്ടിൽ ഇങ്ങനെ താമസിപ്പിച്ചത്.

യുവാവിന്റെ വീട്ടുകാരോ പോലീസോ നാട്ടുകാരോ അങ്ങനെ ആർക്കും ഇ സംഭവത്തെ കുറിച്ച് ഇത്ര വർഷമായിട്ടും യാതൊരും അറിവും ഉണ്ടായിരുന്നില്ല. ഏകദേശം പത്തു വർഷങ്ങൾക്കു മുൻപാണ് സജിതയെ കാണാതാകുന്നത്. പരാതിയെ തുടർന്ന് പോ ലീ സ് പലവട്ടം അന്വേഷിച്ചെങ്കിലും കാണാതെ ആയ പെൺകുട്ടിയെ കുറിച്ച് ഒരു അറിവും ഉണ്ടായില്ല. കുറെ നാളുകൾക്കു ശേഷം എല്ലാവരും സജിതയെ മറന്നു കഴിഞ്ഞിരുന്നു.

തങ്ങളുടെ മകൾ മരിച്ചുവെന്ന് വിശ്വസിക്കാനാകാതെ തൊട്ടടുത്ത വീട്ടിൽ കഴിയുന്ന സജിതയുടെ വീട്ടുകാർ ആരും മകൾ തൊട്ടരികിൽ ഉണ്ടെന്നുള്ളത് റിജേതും ഇല്ല . ഒടുവിൽ കഴിഞ്ഞ ദിവസമാണ് ആ യുവാവ് റഹ്‌മാൻ പി ടിയിലായത്. ഏറെ ചോദ്യം ചെയ്യലിനൊടുവിൽ സജിതയെ കുറിച്ചും യുവാവ് വ്യക്തമാക്കി. ഇതോടെ, പത്തുവർഷത്തെ സാഹസികത നിറഞ്ഞ പ്രണയ കഥയാണ് എല്ലാവരും അറിയുന്നത്.

Also Read: സ്വന്തം അച്ഛനും അമ്മയും സഹോദരനും പോലും അറിയാതെയാണ് 10 വർഷം യുവാവ് കാമുകിയെ കൂടെ താമസിപ്പിച്ചത്, വമ്പൻ ട്വിസ്റ്റ്

റഹ്മാന്റെ വീട്ടിൽനിന്നു കുറച്ചു മാത്രം അകലെയാണ് സജിതയുടെ വീട്. റഹ്മാന്റെ സഹോദരിയുടെ സുഹൃത്തു കൂടിയായിരുന്ന സജിത വല്ലപ്പോഴും വീട്ടിലേക്ക് വരുമായിരുന്നു. ഇതാണ് പ്രണയത്തിന് വഴിതിരിവായി മാറിയത് . രണ്ടു സമുദായക്കാരായ ഇവരുടെ ബന്ധത്തിൽ വീട്ടുകാർക്ക് താത്പര്യം ഇല്ലെന്നു അറിഞ്ഞതോടെ ആണ്, പിന്നീട് എങ്ങനെയും തങ്ങൾക്കു ഒരുമിക്കണം എന്നായി . അങ്ങനെ തന്റെ 18-ാം വയസ്സിൽ സജിത വീടുവിട്ടിറങ്ങി. സൗകര്യങ്ങളൊന്നുമില്ലാത്ത, തന്റെ ഓടിട്ട ചെറിയവീട്ടിൽ റഹ്മാൻ താത്കാലികമായി സജിതയെ മാറ്റി പാർപ്പിച്ചു.

സജിതയെ കാണാതായ, ആ ദിവസം തന്നെ റഹ്‌മാൻ അവളെ മിന്നു കെട്ടി ആരുമറിയാതെ സ്വന്തം വീട്ടിൽ കൊണ്ടുവന്നിരുന്നുവെന്ന് അറിയുവാൻ സാധിക്കുന്നത് . ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരുന്ന റഹ്മാന് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നല്ല വിവരം തന്നെ ഉണ്ടായിരുന്നു. തന്റെ ബുദ്ധി ഉപയോഗിച്ച് തന്നെ യുവാവ് മുറിക്കകത്ത് ചില മാറ്റങ്ങളൊക്കെ വരുത്തി. ഒരു സ്വിച്ചിട്ടാൽ ലോക്കാവും വിധം വാതിലിന്റെ ഓടാമ്പൽ റീഡേ ആക്കി . രണ്ടു വയറുകൾ മുറിയിൽ നിന്ന് പുറത്തേക്കിട്ടു. അതിൽ തൊട്ടാൽ ഷോക്കടിയ്ക്കുമെന്ന് മറ്റുള്ളവരോട് പറഞ്ഞു . വാതിലിനു പുറകിലായി ഒരു ടീപോയ് ചേർത്തു പിടിപ്പിച്ചു. ആരും വാതിൽ തള്ളിത്തുറക്കാതിരിക്കാൻ വേണ്ടി ആയിരുന്നു ഇത്.

ജീവിതത്തിലെ ഏറ്റവും മനോഹരമായ 10 വർഷങ്ങളാണ് ഒറ്റ മുറിക്കുള്ളിൽ സജിതയും റഹ്‌മാനും ഏറെ ഭയത്തോടെ ജീവിച്ചു തീർത്തത്. ഇലക്‌ട്രീഷ്യനായ റഹ്മാൻ ഇക്കഴിഞ്ഞ മാർച്ചിൽ ജോലിക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി. ഇതോടെയാണ് ഇവരുടെ ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടായത്. വിത്തിനശേരിയിൽ വാടക വീടെടുത്തു. ശേഷം സ്വന്തം വീട്ടിലെത്തി രാത്രിയിൽ സാജിതയെ ആരുമറിയാതെ വാടക വീട്ടിലെത്തിച്ചു. ഇരുവരും ഒരുമിച്ച് താമസം ആരംഭിച്ചു. പുതുജീവിതം കെട്ടിപ്പെടുത്താനുള്ള ശ്രമമായിരുന്നു. ദിവസങ്ങൾ പിന്നിട്ടിട്ടും ഇയാളെ കുറിച്ച്‌ വിവരം ലഭിക്കാതെ വന്നപ്പോൾ ബന്ധുക്കൾ പൊ ലീ സിൽ പ രാതി നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒറ്റ പ്രസവത്തിൽ 10 കുഞ്ഞുങ്ങളുമായി ഒരു വീട്ടമ്മ..Guinness റെക്കോർഡിലേക്ക്
Next post എന്റെ തടി ഓർത്ത് നിങ്ങൾ ആരും വിഷമിക്കേണ്ട; പരിഹസിച്ചവർക്കു കിടിലൻ മറുപടിയുമായി നടി സനുഷ