നീണ്ട ആ 10 വർഷം, കാരണം എന്ത്? പ്രതികരണവുമായി റഹ്മാനും സജിതയും എത്തി

Read Time:6 Minute, 6 Second

നീണ്ട ആ 10 വർഷം, കാരണം എന്ത്? പ്രതികരണവുമായി റഹ്മാനും സജിതയും എത്തി

പാലക്കാട് ജില്ലയിലെ നെന്മാറക്കു അടുത്ത് കാമുകിയെ പത്തുവർഷം വീട്ടിൽ ഒളിപ്പിച്ച സംഭവത്തെ കുറിച്ച് പ്രതികരിച്ചു റഹ്‍മാനും സജിതയും. മാതാപിതാക്കളെ പേടിച്ചാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് റഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു. പത്തു വർഷം സജിതയെ ഒരു കുറവും വരുത്താതെ ആണ് നോക്കിയത് ആണെന്നും, സ്വന്തം മുറിയിൽ ആണ് ഒളിപ്പിച്ചു താമസിപ്പിച്ചതെന്നും യുവാവ് വ്യക്തമാക്കി.

കുട്ടികളില്ലെന്നു കരുതി ദു:ഖിച്ചിരിക്കാറില്ല, മനസ് തുറന്ന് വിധുവും ദീപ്തിയും

പത്തു വര്ഷങ്ങൾക്കുളിൽ സജിതക്ക് അസുഖങ്ങൾ ഒന്നും വന്നിരുന്നില്ല. ചെറിയ തലവേദനയും, വയറു വേദനയും വരുമെന്ന് അല്ലാതെ മറ്റു ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. പ്രണയത്തിൽ വീട്ടുകാർക്ക് താല്പര്യം ഉണ്ടായിരുന്നില്ല. ഇലട്രിക് കാര്യങ്ങൾ എല്ലാം നന്നായി അറിയാം. അങ്ങനെയാണ് റിമോട്ടിൽ വർക്ക്‌ ചെയ്യുന്ന വാതിലും ഓടാമ്പലും ഘടിപ്പിച്ചത് എന്ന് റഹ്മാൻ തുറന്നു പറയുന്നു.

ലോക്കിംഗ് സിസ്റ്റം ഇലക്ട്രിക്ക് ഷോക്കിങ് പോലെ പറഞ്ഞു പരത്തുന്ന ആക്ഷേപങ്ങൾ എല്ലാം തെറ്റാണ്, അത്തരത്തിൽ ഒരു കാര്യവും അവിടെയില്ല. സമാധാനത്തോടെ മുന്നോട്ടു ഒന്നിച്ചു ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. പോ ലീ സിന്റെ പൂർണ സംരക്ഷണം ഞങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ആരും ഞങ്ങളെ ഉപദ്രവിക്കരുത് എന്നും റഹ്മാൻ പറഞ്ഞു. ആരും ഇല്ലാത്ത സമയങ്ങളിൽ പുറത്തും ഇറങ്ങാറുണ്ടായിരുന്നു എന്നും സജിത പറഞ്ഞു.

എന്റെ തടി ഓർത്ത് നിങ്ങൾ ആരും വിഷമിക്കേണ്ട; പരിഹസിച്ചവർക്കു കിടിലൻ മറുപടിയുമായി നടി സനുഷ

രാത്രിയിൽ പുറത്തു ഇറങ്ങി അൽപ നേരം നടക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ പത്തു വർഷത്തിനിടെ ധാരാളം സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. കുടുംബത്തിലെ മരണങ്ങളും കല്യാണങ്ങളും മുടങ്ങിരുന്നു. റഹ്മാന്റെ പെങ്ങളുടെ കല്യാണ സമയത്തും താൻ ഇവിടെ തന്നെ ഉണ്ടായിരുന്നു സജിത പറഞ്ഞു. പത്തു വർഷം വീട്ടുകാർ അറിയാതെ കാമുകിയെ സ്വന്തം വീട്ടിൽ താമസിപ്പിച്ച യുവാവിന്റെ കഥ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

ഒറ്റ പ്രസവത്തിൽ 10 കുഞ്ഞുങ്ങളുമായി ഒരു വീട്ടമ്മ..Guinness റെക്കോർഡിലേക്ക്

നെന്മാറക്കു സമീപം അയിലൂർ കാരക്കാട്ടു പറമ്പ് മുഹമ്മദ് ഖനിയുടെ മകൻ റഹ്മാനാണ് (34) വീടിന്റെ അടുത്തുള്ള വേലായുധന്റെ മകൾ സജിതയെ (28) വീട്ടിൽ ഇങ്ങനെ താമസിപ്പിച്ചത്. യുവാവിന്റെ വീട്ടുകാരോ പോ ലീ സോ നാട്ടുകാരോ അങ്ങനെ ആർക്കും ഇ സംഭവത്തെ കുറിച്ച് ഇത്ര വർഷമായിട്ടും യാതൊരും അറിവും ഉണ്ടായിരുന്നില്ല. ഏകദേശം പത്തു വർഷങ്ങൾക്കു മുൻപാണ് സജിതയെ കാണാതാകുന്നത്. പരാതിയെ തുടർന്ന് പോ ലീ സ് പലവട്ടം അന്വേഷിച്ചെങ്കിലും കാണാതെ ആയ പെൺകുട്ടിയെ കുറിച്ച് ഒരു അറിവും ഉണ്ടായില്ല. കുറെ നാളുകൾക്കു ശേഷം സജിതയെ കുറിച്ച് എല്ലാവരും തന്നെ മറന്നു കഴിഞ്ഞിരുന്നു.

റഹ്മാന്റെ വീട്ടിൽനിന്നു കുറച്ചു മാത്രം അകലെയാണ് സജിതയുടെ വീട്. റഹ്മാന്റെ സഹോദരിയുടെ സുഹൃത്തു കൂടിയായിരുന്ന സജിത വല്ലപ്പോഴും വീട്ടിലേക്ക് വരുമായിരുന്നു. ഇതാണ് പ്രണയത്തിന് വഴിതിരിവായി മാറിയത് . രണ്ടു സമുദായക്കാരായ ഇവരുടെ ബന്ധത്തിൽ വീട്ടുകാർക്ക് താത്പര്യം ഇല്ലെന്നു അറിഞ്ഞതോടെ ആണ്, പിന്നീട് എങ്ങനെയും തങ്ങൾക്കു ഒരുമിക്കണം എന്നായി . അങ്ങനെ തന്റെ 18-ാം വയസ്സിൽ സജിത വീടുവിട്ടിറങ്ങി. സൗകര്യങ്ങളൊന്നുമില്ലാത്ത, തന്റെ ഓടിട്ട ചെറിയവീട്ടിൽ റഹ്മാൻ താത്കാലികമായി സജിതയെ മാറ്റി പാർപ്പിച്ചു.

ഇലക്‌ട്രീഷ്യനായ റഹ്മാൻ ഇക്കഴിഞ്ഞ മരിച്ചു മാസത്തിലാണ് ജോലിക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയത് . ഇതോടെയാണ് ഇവരുടെ ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടായത്. കുറച്ചു അകലെ മാറി വിത്തിനശേരിയിൽ വാടക വീടെടുത്തു. ശേഷം സ്വന്തം വീട്ടിലെത്തി രാത്രിയിൽ സജിതയെ ആരുമറിയാതെ തന്നെ വാടക വീട്ടിലെത്തിച്ചു. ഇരുവരും ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തു . പുതുജീവിതം കെട്ടിപ്പെടുത്താനുള്ള ശ്രമമായിരുന്നു. ദിവസങ്ങൾ പിന്നിട്ടിട്ടും ഇയാളെ കുറിച്ച്‌ വിവരം ലഭിക്കാതെ വന്നപ്പോൾ ബന്ധുക്കൾ പൊ ലീ സിൽ പ രാതി പ്പെടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കുട്ടികളില്ലെന്നു കരുതി ദു:ഖിച്ചിരിക്കാറില്ല, മനസ് തുറന്ന് വിധുവും ദീപ്തിയും
Next post കോ വി ഡിൽ ബന്ധങ്ങൾ മറക്കുന്നവർ കാണണം ഈ മരുമകൾ അമ്മായിയച്ഛനോട് ചെയ്തത്; ബിഗ്‌സല്യൂട്ട് സഹോദരീ..