സ്ത്രീകളോട് സൈസ് ചോദിക്കുന്നത് പോലെ തന്നെ പുരുഷന്മാരോട് സ്ത്രീകൾ സൈസ് ചോദിച്ചാൽ എന്താകും അവസ്ഥ ? താരത്തിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു

Read Time:5 Minute, 10 Second

സ്ത്രീകളോട് സൈസ് ചോദിക്കുന്നത് പോലെ തന്നെ പുരുഷന്മാരോട് സ്ത്രീകൾ സൈസ് ചോദിച്ചാൽ എന്താകും അവസ്ഥ ? താരത്തിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടിയാണ് സായന്തിനി ഘോഷ് , മികവുറ്റ അഭിനയ ശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട സീരിയൽ നടിയായി തിളങ്ങുകയാണ് താരമിപ്പോൾ. അഭിനയത്തിനും ശരീര സൗന്ദര്യത്തിനും ഒരേപോലെ പരിഗണ നൽകുന്ന സായന്തിനിക്ക് ഒട്ടേറെ ആരാധകരാണ്. മറ്റു ഭാഷകളിൽ നിന്നും പോലും താരത്തിന് വൻ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത് .. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ സായിന്തിനി , അഭിനയത്തിന്റെ തിരക്കുകൾക്കിടയിലും ആരാധകരുമായി വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.

സോഷ്യൽ മീഡിയയിൽ ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ ” സൈസ് ” ചോദിച്ച ഞരമ്പ് രോഗിക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് താരമിപ്പോൾ. ഒപ്പം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പും ഇപ്പോൾ ഏറെ വൈറൽ ആയിട്ടുണ്ട്. പ്രിയ നടി സായിന്തിനിയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ

സ്ത്രീകളുടെ സ്തനങ്ങളെക്കുറിച്ച് ഇത്ര ഭ്രമം എന്തിനാണ് എന്ന് മനസിലാകുന്നില്ല .. സൈസ് എത്രയെന്നുള്ള ചോദ്യങ്ങൾ ചോദിക്കുമ്പോൾ സാദാരണ മനുഷ്യ ശരീരമാണ് എന്ന് പലരും മനസിലാക്കാൻ ശ്രെമിക്കാത്തത് എന്തുകൊണ്ട് ? പല സ്ത്രീകൾക്കും സ്തനങ്ങൾക്ക് പ്രദാനം നൽകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്ന് പലരും ചിന്തിക്കുന്നില്ല .. മാറിടത്തിന് വലിപ്പം കൂടുകയോ കുറയുകയോ ചെയ്തതിന്റെ പേരിൽ വസ്ത്രം വാങ്ങാതെ പോയ നാളുകൾ. ഇത്തരത്തിൽ മോശം കണ്ണുകളോടെയും സ്ത്രീകളുടെ സ്തനങ്ങളുടെ സൈസ് ചോദിക്കാനും ഇത്തരത്തിൽ സംസാരിക്കാനും ഇവർക്ക് ആരാണ് അവകാശം നൽകിയത്.

പലതും നമ്മൾ ക്ഷമിച്ചതു കൊണ്ട് മാത്രമാണ് പുരുഷന്മാർ വീണ്ടും വീണ്ടും ഇങ്ങനെ ചോദിച്ചു കൊണ്ടേ ഇരിക്കുന്നത്. “എന്റെ സ്തനങ്ങൾ തുറിച്ചുനോക്കുന്ന ഒരാളെ കണ്ടപ്പോൾ ഞാനും പലതവണ മിണ്ടാതിരുന്നു.” പക്ഷെ ഇനി അങ്ങനെ മിണ്ടാതിരിക്കേണ്ട കാര്യമില്ല , നമ്മൾ ഇവരെ നോക്കാതെ മാറി നിന്നതുകൊണ്ടാണ് ഇവർ ഇത്രയും അധികം ചോദിക്കുന്നത്. ഇനി മതി , നമുക്ക് വേണ്ടി നമ്മൾ തന്നെ ശബ്‌ദമുയർത്തേണ്ട സമയം എത്തിയിരിക്കുന്നു. ആരെങ്കിലും നിങ്ങളെ തരം താഴ്ത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർക്ക് ചുട്ട മറുപടി നൽകു.

ഞങ്ങൾ നിങ്ങളെ തിരിച്ചു പരിഹസിക്കാനും വിലയിരുത്താനും തുടങ്ങുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ പുരുഷന്മാരെ. നിങ്ങളെ പരിഹസിക്കാനും നിങ്ങളുടെ ” സൈസ് ” ചോദിക്കുകയും ചെയ്‌താൽ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും ? അടുത്ത തവണ ആരെങ്കിലും എന്റെ കപ്പ് വലുപ്പം എന്നോട് ചോദിച്ചാൽ എനിക്ക് എന്താണ് പറയേണ്ടതെന്ന് എനിക്കറിയാം. സത്യസന്ധമായി, എനിക്ക് ഒരു വലിയ കപ്പ് ഇഷ്ടമാണ് – ഒരു കോഫി പ്രേമിയായതിനാൽ എനിക്ക് ഒരു വലിയ കപ്പ് കാപ്പി വേണം, ”സയന്താനി ഘോഷ് പറഞ്ഞു.

ഇങ്ങനെ ആയിരുന്നു സായിന്തിനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് .. താരത്തിന്റെ ബോഡി പോസിറ്റീവ് പോസ്റ്റ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. പല ഞരമ്പൻ രോഗികളോടും ഓരോ സ്ത്രീകളും ചോദിയ്ക്കാൻ കരുതി വെച്ച ചോദ്യമാണ് പ്രിയ നടി സായിന്തിനി ചോദിച്ചത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റ്കൾ, എന്തായാലും കുറിപ്പ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബിഗ് ബോസ് രണ്ടു താരം ദയ അച്ചു രണ്ടാമത് വിവാഹിതയായി ഇതാണ് ദയയുടെ ഭർത്താവ് ഉണ്ണി ചിത്രങ്ങൾ വൈറൽ
Next post നോട്ട്ബുക്ക് സിനിമയിലെ നായകൻ സക്ന്ദയുടെ കുടുംബം ആളിപ്പോ ഒരുപാടു മാറിപ്പോയി