ബിഗ് ബോസ് രണ്ടു താരം ദയ അച്ചു രണ്ടാമത് വിവാഹിതയായി ഇതാണ് ദയയുടെ ഭർത്താവ് ഉണ്ണി ചിത്രങ്ങൾ വൈറൽ

Read Time:5 Minute, 10 Second

ബിഗ് ബോസ് രണ്ടു താരം ദയ അച്ചു രണ്ടാമത് വിവാഹിതയായി ഇതാണ് ദയയുടെ ഭർത്താവ് ഉണ്ണി ചിത്രങ്ങൾ വൈറൽ


ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസിൽ കൂടി ഒട്ടനവധി താരങ്ങളാണ് മലയാളികളുടെ മനസ്സിൽ കേറി പറ്റിയത്, അങ്ങനെ മലയാളികളുടെ ഇടയിൽ ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് ദയ അശ്വതി. ബിഗ് ബോസിലെ രണ്ടാം സീസണിൽ ആയിരുന്നു ദയ അശ്വതി പങ്കെടുത്തത്, ബിഗ് ബോസിൽ വരുന്നതിന് മുമ്പേ സോഷ്യൽ മീഡിയയിൽ താരമായിരുന്നു ദയ. ബിഗ് ബോസ് സീസൺ രണ്ടിന് ശേഷം ദയ അശ്വതിയുടെ നിരവധി വിഡിയോകൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ അന്ന് വൈറലായത്

ബിഗ് ബോസ് താരം ദയ അശ്വതി രണ്ടാമതും വിവാഹിതയായി. മുൻപ് പല തവണ താൻ വിവാഹിതയാവുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീടത് മാറ്റി പറഞ്ഞു. ഇപ്പോഴിതാ ഭർത്താവിനൊപ്പം നിൽക്കുന്ന പുത്തൻ ചിത്രങ്ങളുമായി വന്നതോടെയാണ് ദയയുടെ വിവാഹം കഴിഞ്ഞെന്ന കാര്യം പുറംലോകം അറിയുന്നത്. ഇതോടെ ആശംസകൾ അറിയിച്ച് ആരാധകരും എത്തി. ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ ശ്രദ്ധേയായ താരമാണ് ദയ അശ്വതി.

സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ വൈറലായ താരം ബിഗ് ബോസിലെത്തിയതിന് ശേഷമാണ് ജനപ്രീതി നേടി എടുത്തത്. ഇമോഷണൽ മത്സരാർഥി എന്ന തരത്തിലായിരുന്നു ദയ ഷോ യിൽ നിറഞ്ഞ് നിന്നത്. ചെറിയ പ്രായത്തിലെ വിവാഹത്തെ കുറിച്ചൊക്കെ നടി തുറന്ന് പറഞ്ഞിരുന്നു. ബിഗ് ബോസിൽ നിന്ന് പുറത്ത് വന്നത് മുതലാണ് താൻ മറ്റൊരു പ്രണയത്തിലാണ്. വിവാഹം കഴിക്കും എന്ന തരത്തിൽ ദയ പറഞ്ഞത്. പലപ്പോഴും സോഷ്യൽ മീഡിയയിൽ ഫോട്ടോസും പങ്കുവെക്കാറുണ്ട്. ഉണ്ണി എന്നാണ് അദ്ദേഹത്തിന്റെ പേരെന്നും നടി തന്നെ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് വിവാഹശേഷമുള്ളത് പോലെ സിന്ദൂരം തൊട്ട് ഭർത്താവിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വരുന്നത്. താൻ വിവാഹിതയായെന്ന് സൂചിപ്പിച്ച് സ്റ്റാറ്റസും മാറ്റിയിരുന്നു. അതേ സമയം ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ദയ വ്യക്തമാക്കിയിട്ടില്ല. ഉണ്ണിയെ കെട്ടിപ്പിടിച്ചും ടാറ്റു എടുത്തതുമൊക്കെയുള്ള ചിത്രങ്ങളും ഫേസ്ബുക്ക് പേജിൽ നിറഞ്ഞ് കിടക്കുകയാണ്. ഇതോടെ ആശംസകൾ അറിയിച്ച് പ്രിയപ്പെട്ടവരും ആരാധകരുമെല്ലാം എത്തി.

ഇത് സത്യമാണോ, എല്ലാ തവണത്തെയും പോലെ പറ്റിക്കുന്നതാണോ തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് ദയയുടെ രണ്ടാം വിവാഹത്തെ കുറിച്ച് വരുന്നത്. പാലക്കാട് സ്വദേശിനിയായ ദയ അശ്വതി നേരത്തെ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. പതിനാറാമത്തെ വയസിലായിരുന്നു ആദ്യ വിവാഹം. എന്നാൽ അഞ്ച് വർഷത്തോളം നീണ്ട ദാമ്പത്യം പിന്നീട് അവസാനിപ്പിച്ചു. ബിഗ് ബോസിൽ വന്നതിന് ശേഷമാണ് വിവാഹജീവിതം പാതി വഴിയിൽ അവസാനിക്കാനുണ്ടായ കാരണത്തെ കുറിച്ചും മക്കൾ എവിടെയാണെന്നുമൊക്കെ ദയ വിശദമാക്കിയത്. മക്കൾ രണ്ട് പേരും ഭർത്താവിനൊപ്പമാണ്. അദ്ദേഹം മറ്റൊരു വിവാഹം കഴിച്ച് മക്കൾക്കൊപ്പം സന്തോഷമായി കഴിയുകയാണെന്നും താരം പറഞ്ഞിട്ടുണ്ട്.

മലയാള സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിച്ച് ബഹ്‌റൈനിൽ ജോലി ചെയ്ത് വരികയായിരുന്നു. ആ സമയത്താണ് ബിഗ് ബോസിൽ പങ്കെടുക്കാനുള്ള അവസരം കിട്ടുന്നത്. കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച ഷോ കൊറോണ കാരണം പാതി വഴിയിൽ അവസാനിപ്പിച്ചതോടെ നടി നാട്ടിലെത്തി. ശേഷം കൊച്ചിയിൽ വന്ന് ഒരു ഫ്‌ളാറ്റെടുത്ത് താമസിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ നടി തന്നെ കൂടുതൽ വിശേഷങ്ങൾ പങ്കുവെക്കുമെന്ന് കരുതാം.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഫായിസിന് പിന്നാലെ നവീനും ജാനകിയും; ഇനി എല്ലാവരുടെയും ഉള്ളു തണുപ്പിക്കാൻ ഇവരെത്തി
Next post സ്ത്രീകളോട് സൈസ് ചോദിക്കുന്നത് പോലെ തന്നെ പുരുഷന്മാരോട് സ്ത്രീകൾ സൈസ് ചോദിച്ചാൽ എന്താകും അവസ്ഥ ? താരത്തിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു