ഫായിസിന് പിന്നാലെ നവീനും ജാനകിയും; ഇനി എല്ലാവരുടെയും ഉള്ളു തണുപ്പിക്കാൻ ഇവരെത്തി

Read Time:5 Minute, 30 Second

ഫായിസിന് പിന്നാലെ നവീനും ജാനകിയും; ഇനി എല്ലാവരുടെയും ഉള്ളു തണുപ്പിക്കാൻ ഇവരെത്തി

മെഡിക്കൽ പഠനത്തിന്റെ തിരക്കുകൾക്കിടയിൽ നൃത്തത്തിന് സമയം കണ്ടെത്തി, അ ഡാൻസ് വൈറലായി മാറിയ താരങ്ങൾ ആണ് തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജാനകിയും ഓം കുമാറും നവീനും കെ റസാക്കും. ഇവരുടെ പേരിന്റെ കൂടെയുള്ള പേരിലെ മതത്തിന്റെ വാലും പിടിച്ച് ചില വിദ്വേഷ വാദികൾ എത്തിയിരുന്നു. എന്നാൽ ഇവർ നേരിട്ട സദാചാര ആക്രമണത്തിനെതിരെ, ഇരുവർക്കും പിന്തുണയുമായി നിരവധി പേരാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ നിറയെ ഉള്ളത്. വെറും മുപ്പത് സെക്കൻഡ് നൃത്ത വീഡിയോയിലൂടെ വൈറലായി മാറിയ തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ ജാനകിക്കും നവീനും എതിരെ നടക്കുന്ന വിദ്വേഷ പ്രചരണം ഉണ്ടായതിൽ ഇരുവർക്കും നാനാ ഭാഗത്തു നിന്നും പിന്തുണയേറുന്നു.

ഇരുവർക്കും ഉള്ള പിന്തുണ ആയി എത്തിയ തൃശൂർ മെഡിക്കൽ കോളേജിലെ ഐക്യ കോളേജ് യൂണിയന്റെയും ഡാൻസ് വീഡിയോ വൈറൽ ആയി മാറുന്നുണ്ട് ഇപ്പോൾ. പല ജോഡികളായി തിരിഞ്ഞ് ഇതേ ഗാനത്തിന് ചുവടുകൾ തീർക്കുകയാണ് ഇപ്പോൾ പുറത്തിറങ്ങിയ വീഡിയോയിലെ വിദ്യാർഥികൾ. “വെറുക്കാനാണ് ഉദ്ദേശമെങ്കിൽ ചെറുക്കാനാണ് തീരുമാനം,” എന്നാണ് ക്യാപ്‌ഷൻ.


എന്നാൽ ഇതിനു പുറമെ വൈറലാകുന്നത് മിൽമയുടെ ഒരു പോസ്റ്റർ ആണ്. ഉള്ള തണുപ്പിക്കാൻ മിൽമ എന്ന ക്യാപ്ഷനോടെ ആണ് മിൽമ ഈ പോസ്റ്റർ പുറത്തിറക്കിയിട്ട് ഉള്ളത്. എന്നാൽ ഇതിലും ഹൈലൈറ്റ് ആയി നിൽക്കുന്നത് ഈ താരങ്ങൾ തന്നെയാണ്. അതെ മിൽമയുടെ പുതിയ മോഡലുകൾ നവീനും ജാനകിയും ആണ്. ഇരുവരുടെയും ക്യാരക്ടർ സ്കെച്ച് ആണ് പുതിയ തങ്ങളുടെ പരസ്യത്തിനായി മിൽമ തിരഞ്ഞെടുത്തത്. ഇത് ഇവർക്കുള്ള ഒരു ഐക്യദാർഢ്യം കൂടിയാണ്. എന്തായാലും മിൽമയുടെ പുതിയ പോസ്റ്റർ ഇരുവരുടെയും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

ഇതിന് മുൻപ് ചെലോരത് ശരിയാകും ചേലോരത് ശരിയാവൂല എന്ന് പറഞ്ഞു കൊണ്ട് പൂവുണ്ടാകാൻ പഠിപ്പിച്ച നമ്മുടെ ഫായിസിന്റെ വാക്കുകളും മിൽമ കടം എടുത്തിരുന്നു. എന്നാൽ ഇവിടെ ജാനകിയെയും നവീനെയും തന്നെ എടുത്തിരിക്കുകയാണ് മിൽമ. മെഡിക്കൽ പഠനത്തിന്റെ തിരക്കുകൾക്കിടയിൽ ലഭിച്ച ഒഴിവ് സമയത്തെ ഒരു ഡാൻസ് വീഡിയോ ആണ് ഇരുവരെയും താരങ്ങൾ ആക്കി മാറ്റിയത്.


ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം എന്നും കൃഷ്ണരാജ്തൃശൂർ മെ‍ഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിയും നവീനും കോളേജിന്റെ കോറിഡോറിൽ വെച്ച് കളിച്ച 30 സെക്കൻഡ് നൃത്തമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ‘‘റാ റാ റാസ്‌പുടിൻ… ലവർ ഓഫ് ദ് റഷ്യൻ ക്വീൻ…’’ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്തായിരുന്നു ഇവരുടെ ഡാൻസ്. ഇൻസ്റ്റഗ്രാം റീൽസിൽ നവീൻ പങ്കുവച്ച വിഡിയോ ആണു തരംഗം തീർത്തത്.


എന്നാൽ, ഇതിനെതിരെ കഴിഞ്ഞ ദിവസം ലവ് ജിഹാദ് ആരോപണം ഉയരുകയായിരുന്നു. കൃഷ്ണരാജ് എന്നയാളാണ് നവീന്റെയും ജാനകിയുടെയും നൃത്തത്തിൽ ‘എന്തോ ഒരു പന്തികേട് മണക്കുന്നു’ – എന്ന തരത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം എന്നും കൃഷ്ണരാജ് പറഞ്ഞിരുന്നു.


മാനന്തവാടി സ്വദേശി റസാഖിന്റെയും ദിൽഷാദിന്റെയും മകനാണ് നവീൻ റസാഖ്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ ഓം കുമാറിന്റെയും ചൈൽഡ് ഡവലപ്‌മെന്റ് സെന്ററിലെ ഡോക്ടർ മായാദേവിയുടെയും മകളാണ് ജാനകി.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post ഞങ്ങളുടെ സ്‌നേഹനിധിയായ കർക്കശക്കാരിയായ അമ്മ ഞങ്ങളെ വിട്ടുപോയി ; നടി പ്രതീക്ഷയുടെ അമ്മയുടെ വിയോഗത്തിൽ സീരിയൽ ലോകം
Next post ബിഗ് ബോസ് രണ്ടു താരം ദയ അച്ചു രണ്ടാമത് വിവാഹിതയായി ഇതാണ് ദയയുടെ ഭർത്താവ് ഉണ്ണി ചിത്രങ്ങൾ വൈറൽ