ഞങ്ങളുടെ സ്‌നേഹനിധിയായ കർക്കശക്കാരിയായ അമ്മ ഞങ്ങളെ വിട്ടുപോയി ; നടി പ്രതീക്ഷയുടെ അമ്മയുടെ വിയോഗത്തിൽ സീരിയൽ ലോകം

Read Time:5 Minute, 32 Second

ഞങ്ങളുടെ സ്‌നേഹനിധിയായ കർക്കശക്കാരിയായ അമ്മ ഞങ്ങളെ വിട്ടുപോയി ; നടി പ്രതീക്ഷയുടെ അമ്മയുടെ വിയോഗത്തിൽ സീരിയൽ ലോകം

മിനി സ്ക്രീൻ പ്രേക്ഷരുടെ പ്രിയപ്പെട്ട താരമാണ് പ്രതീക്ഷ പ്രദീപ്. പേര് പ്രതീക്ഷയെന്നാണെങ്കിലും മീനാക്ഷി എന്ന പേരിലാണ് പ്രതീക്ഷ തുടക്കം മുതൽ ഇത് വരെയും അറിയപ്പെടുന്നത്. തീർത്തും അപ്രതീക്ഷിതമായി അഭിനയരംഗത്തേക്ക് എത്തിയ താരത്തിന്റെ ജീവിതത്തിൽ ഇപ്പോൾ സംഭവിച്ചതും തീർത്തും അപ്രതീക്ഷിതമായ ഒന്നാണ്. നടിയുടെ ഒപ്പം ജീവിതത്തിലും, ഷൂട്ടിങ് ലൊക്കേഷനുകളിലും താങ്ങായും തണലായും കഴിഞ്ഞ അമ്മയുടെ മരണമാണ് പ്രതീക്ഷയുടെ ജീവിതത്തിൽ അപ്രതീക്ഷിമായി സംഭവിച്ചിരിക്കുന്നത്.

അമ്മ ഗിരിജ പ്രദീപ് കഴിഞ്ഞദിവസമാണ് ലോകത്തോട് വിടപറയുന്നത്. പ്രതീക്ഷയുടെ അമ്മയോടുള്ള ആദരവ് അറിയിച്ചുകൊണ്ട് നിരവധി താരങ്ങളും രംഗത്ത് എത്തുകയുണ്ടായി. മിനിസ്‌ക്രീനിന്റെ സ്വന്തം താരമാണ് പ്രതീക്ഷ പ്രദീപ്. പേര് പ്രതീക്ഷയെന്നാണെങ്കിലും മീനാക്ഷി എന്ന പേരിലാണ് പ്രതീക്ഷ തുടക്കം മുതൽ ഇത് വരെയും അറിയപ്പെടുന്നത്. തീർത്തും അപ്രതീക്ഷിതമായി അഭിനയരംഗത്തേക്ക് എത്തിയ പ്രതീക്ഷയുടെ ജീവിത്തിൽ ഇപ്പോൾ സംഭവിച്ചതും തീർത്തും അപ്രതീക്ഷിതമായ ഒന്നാണ്.


പ്രതീക്ഷയുടെ അമ്മയുടെ അപ്രതീക്ഷതമായ വിയോഗത്തിന്റെ ഞെട്ടലിൽ ആണ് ഇപ്പോൾ സീരിയൽ ലോകം. അമ്മയെ കുറിച്ച് പറയുമ്പോൾ മകൾ പ്രതീക്ഷക്ക് നൂറു നാവാണ്. ഷൂട്ടിങ് ലെക്കേഷനുകളിൽ മകൾക്കൊപ്പം സ്ഥിര സാനിധ്യമാണ്‌ ‘അമ്മ ഗിരിജ. ഇൻസ്റ്റാഗ്രാമിൽ പ്രതീക്ഷ തന്റെ വിശേഷങ്ങൾക്കൊപ്പം അമ്മയുടെ വിശേഷങ്ങളും കു‌ടി പങ്കു വെക്കാറുണ്ട്. അമ്മയുമൊത്തുള്ള നിരവധി ചിത്രങ്ങളും നടി പങ്കു വെച്ചിട്ടുണ്ട്. ‘അമ്മ ചികിത്സയിൽ ആയിരുന്ന സമയത്തെ ചിത്രങ്ങളും അമ്മയുടെ സുഖ വിവരങ്ങളും പ്രതീക്ഷ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ടായിരുന്നു.

അമ്മ തങ്ങളെ വിട്ടുപോയ വിവരവും പ്രതീക്ഷ ഇൻസ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു. അമ്മയുമൊത്തുള്ള സന്തോഷ നിമിഷങ്ങൾ കൂട്ടിച്ചേർത്ത ഒരു വീഡിയോക്കൊപ്പം ആണ് താരം അമ്മയുടെ വിയോഗ വാർത്ത അറിയിക്കുന്നത്. അമ്മക്കൊപ്പം ഷൂട്ടിങ് ലൊക്കേഷനുകളിൽ പോയതും, കറങ്ങാൻ പോയതും , ഏറ്റവും ഒടുവിൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കെ എടുത്ത ചിത്രങ്ങളും ഒക്കെ ഉൾപ്പെടുത്തിയ വീഡിയോ ആണ് താരം പങ്കു വെച്ചത്. അമ്മയെ കുറിച്ചും അമ്മയുടെ സ്നേഹത്തെ കുറിച്ചും വാചാലയായി ഇട്ട പോസ്റ്റ് ആരുടെയും കണ്ണ് നിരക്കുന്നതാണ്.


സീരിയൽ ലോകത്തു നിന്നും നിരവധി പേരാണ് പ്രതീക്ഷയുടെ അമ്മക്ക് പ്രണാമം അർപ്പിച്ചു കമന്റ്റ് ചെയ്യുന്നത്. മകൾക്കൊപ്പം കൂട്ടായി എപ്പോഴും ലൊക്കേഷനിൽ എത്താറുള്ള ഗിരിജയെ മറ്റു താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും പരിചയമുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറി വഴി നിരവധി താരങ്ങളും സീരിയൽ ലോകത്തെ പ്രമുഖരും ഗിരിജയോടുള്ള ആദരവ് പ്രകടിപ്പിച്ചു പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. പ്രതീക്ഷയുടെ സഹ പ്രവർത്തകനായ സീരിയലിലെ അസിസ്റ്റന്റ് ഡയറക്‌ടർ ആയിരുന്ന ജിജു സാരംഗ് പങ്ക് വച്ച പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഏറെ നാളായി ക്യാൻസർ ചികിത്സയിൽ ആയിരുന്നു പ്രതീക്ഷയുടെ ‘അമ്മ ഗിരിജ. കഴിഞ്ഞ രണ്ടര വർഷത്തോളമായി ഇതിന്റെ ചികിത്സയിൽ ആയിരുന്നു അവർ. പ്രതീക്ഷ സിനിമയിലേക്ക് ചുവട് വെക്കാൻ നിൽക്കവേ ആണ് അമ്മയുടെ വിയോഗം. താരോത്സവം എന്ന പരിപാടിയിൽ പങ്കെടുക്കുമ്പോൾ ആണ് സീരിയൽ താരം സാജൻ സൂര്യയുമായി പരിചയപ്പെടുന്നതും അങ്ങനെ അപ്രതീക്ഷതമായി പ്രതീക്ഷ അഭിനയരംഗത്തേക്ക് എത്തുന്നതും. ‘അമ്മ എന്ന പരമ്പരയിലെ മീനാക്ഷി എന്ന നെഗറ്റിവ് കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെച്ച പ്രേക്ഷക മനസ്സിൽ ഇടം പിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വീണ്ടും വീണ്ടും ശരീരത്തിന്റെ ഓരോ അവയവങ്ങളേയും ക്യാൻസർ പിടി മുറുക്കുമ്പോഴും തളരാതെ ആത്മവിശ്വാസത്തോടെ ഇങ്ങനെ ചിരിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്
Next post ഫായിസിന് പിന്നാലെ നവീനും ജാനകിയും; ഇനി എല്ലാവരുടെയും ഉള്ളു തണുപ്പിക്കാൻ ഇവരെത്തി