മോഹന്‍ലാലിന് സ്ത്രീകള്‍ വീക്‌നെസല്ലേ? അനുഭവം ഉണ്ടായിട്ടുണ്ടോ? നടി സീനത്ത് പറഞ്ഞത് കേട്ടോ?

Read Time:5 Minute, 21 Second

മോഹന്‍ലാലിന് സ്ത്രീകള്‍ വീക്‌നെസല്ലേ? അനുഭവം ഉണ്ടായിട്ടുണ്ടോ? നടി സീനത്ത് പറഞ്ഞത് കേട്ടോ?

 

മലയാളത്തിന്റെ നടന്ന വിസ്മയം മോഹൻലാലിന്റെ അറുപത്തി ഒന്നാം പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. താരത്തിന് ആശംസകൾ അർപ്പിച്ചു നിരവധി ആരാധകരും താരങ്ങളുമാണ് രംഗത്തു വന്നത്. മോഹൻലാലിന് പിറന്നാൾ ആശംസ നേർന്ന നടി സീനത്തിന്റെ ഫേസ്ബുക് പോസ്റ്റിൽ അ ശ്ളീ ല കമന്റ് ഇട്ട യുവാവിന് കിടിലൻ മറുപടിയാണ് നടി കൊടുത്ത്. സീനത്തിന്റെ മറുപടി സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറൽ ആയി.

നടി സീനത്തു ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ്- ജന്മദിനാശംസകൾ ലാൽജി. മോഹൻലാൽ എന്ന വ്യക്തി അഥവാ മോഹൻലാൽ
എന്ന നടൻ. എത്ര ഉയരങ്ങളിൽ എത്തുന്നുവോ അത്രയും എളിമയും മറ്റുള്ളവരോടുള്ള സ്നേഹവും കാത്തു സൂക്ഷിക്കുന്ന വ്യക്തി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.. അതുപോലെ സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിലും മോഹൻലാൽ മുൻപന്തിയിൽ തന്നെ.

ഏതു ആൾക്കൂട്ടത്തിൽ നിന്നാലും ലാലിന് ചുറ്റും ഒരു വല്ലാത്ത തേജസ്‌ ഉള്ളതുപോലെ.. ഉള്ളതുപോലെ അല്ല ഉണ്ട്. എന്നും എപ്പോഴുംഅതേ തേജസ്വടെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും കാണാൻആഗ്രഹിക്കുന്നു. മനസറിഞ്ഞു പ്രാർത്ഥിക്കുന്നു . ഒരായിരം ജന്മദിനാശംസകൾ ലാൽജി . ഇങ്ങനെ ആയിരുന്നു നടിയുടെ പോസ്റ്റ്.

ഇതിനു മഹമൂദ് വൈ എം നൽകിയ അ ശ്ളീ ല കമന്റിന് നടി നൽകിയ മറുപടി ആണ് ശ്രദ്ധേയമായത്. സ്ത്രീകളോട് ഒരു വീക്നെസ് ആണെന്ന് കേട്ടിട്ടുണ്ട്. ചേച്ചിക്ക് വല്ല അനുഭവം ഉണ്ടായിട്ടുണ്ടോ? എന്നായിരുന്നു യുവാവിന്റെ മറുപടി. ഇതിനെതിരെ നിരവധി ആളുകൾ രംഗത്ത് എത്തി. മോഹൻലാൽ ഫാൻസും രംഗത്ത് എത്തി. കൃത്യമായ മറുപടി നൽകിയത് സീനത്തു തന്നെ ആയിരുന്നു.

പുരുഷന് സ്ത്രീ എന്നും ഒരു വീക്നെസ് തന്നെയാണ് മോനെ. അതുകൊണ്ടാണല്ലോ നമ്മളൊക്കെ ജനിച്ചത് അല്ലെ.. കൂട്ടത്തിൽ ഇത്തിരി ബഹുമാനം ലാലിന് ഉണ്ടെന്നു പറഞ്ഞെത്തു തെറ്റാണോ.. എല്ലാ മനുഷ്യരിലും നല്ലതും ചീത്തയും ഉണ്ട്. ലോകം മുഴുവൻ വൈറസ് കൊണ്ട് നിറഞ്ഞിരിക്കുന്നു. അപ്പോൾ ഇനിയുള്ള സമയം മറ്റുള്ളവരുടെ കുറ്റം കണ്ടു പിടിക്കാതെ, ഉള്ള സമയം സന്തോഷത്തോടെ ജീവിക്കുവാൻ ശ്രമിക്കാം. നല്ലതിന് വേണ്ടി പ്രാർത്ഥിക്കാം. എന്നായിരുന്നു സീനത്തിന്റെ മറുപടി.

അതെ സമയം നിലവിൽ ആദ്യ സിനിമ സംവിധാന സംരംഭമായ ബറോസിന്റെ നിർമാണ പ്രവർത്തനങ്ങളിൽ വ്യാപൃതനാണ് ലാലേട്ടൻ. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ആദ്യ ഘട്ടം ഇതിനോടകം ഗോവയിൽ പൂർത്തിയാക്കിരുന്നു. സംവിധാനത്തോടൊപ്പം ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹൻലാൽ തന്നെയാണ്. ഒപ്പം പൃഥ്വി രാജ് സുകുമാരനും, പ്രതാപ് പോത്തൻ അടക്കം ധാരാളം വിദേശ താരങ്ങളും ഇ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രം എന്ന പ്രത്യേകതയും ബറോസിനു ഉണ്ട്.

പോർച്ചുഗീസ് പശ്ചാത്തലമുള്ള ഒരു പിരീഡ് സിനിമയാണ് ബറോസ് എന്നാണ് സൂചനകൾ. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാർത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ മുഖ്യ പ്രമേയം അന്നെന്നു കരുതുന്നു . മോഹൻലാൽ തന്നെയാണ് നായക കഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്.

മൈഡിയർ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് ഒരുക്കുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌‌ഷൻ ഡിസൈനർ – സന്തോഷ് രാമൻ, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം.

Leave a Reply

Your email address will not be published. Required fields are marked *

Previous post അതീവ ഗുരുതരാവസ്ഥയിൽ, താരത്തിന്റെ കുറിപ്പ് വൈറൽ ആകുന്നു
Next post കഷ്ടപാടിൽ സെയിൽ ഗേളായി ഇവിടെ നിന്നും കുടുംബ വിളക്കിലെ ശീതളും; അമൃതയുടെ പച്ചയായ ജീവിതം