അമൃതയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി അഭിരാമി സുരേഷ്

Read Time:4 Minute, 46 Second

അമൃതയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി അഭിരാമി സുരേഷ്

ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നണി ഗായിക ആയി ഉയർന്ന താരമാണ് അമൃത സുരേഷ്. പിന്നീട് തനി നാട്ടിൻ പുറത്തുകാരിയായ അമൃത നടൻ ബാലയെ വിവാഹം ചെയ്തു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. അതിനുശേഷം മലയാളി പ്രേക്ഷകർ കണ്ടത് അടിമുടി മാറിയ അമൃതയെ ആണ്. സ്വഭാവത്തിലും ലുക്കിലും എല്ലാം മൊത്തത്തിൽ ഒരു മാറ്റം. മാത്രമല്ല പിന്നീട് സിനിമ പിന്നണി രംഗത്ത് തരാം സജീവമാകുകയും അനിയത്തി അഭിരാമിയുമായി ചേർന്ന് അമൃതം ഗമയ എന്നൊരു മ്യൂസിക്കൽ ബാൻഡ് ഗ്രൂപ്പ് ആരംഭിക്കുകയും ചെയ്തു.

വിവാഹ മോചനത്തിന് ശേഷം കരിയറിൽ വെച്ചടി വെച്ചടി കയറ്റമായിരുന്നു അമൃതക്ക്. അച്ഛൻ ഒപ്പം ഇല്ലെങ്കിലും തന്റെ മകൾ പാപ്പുവിനെ ഒരു കുറവും ഇല്ലാതെ തന്നെയാണ് അമൃത വളർത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു നടൻ തന്റെ മകളെ ഒന്ന് കാണിക്കുമോ എന്ന് അമൃതയോടു ചോദിച്ചപ്പോൾ സാധിക്കുക ഇല്ലെന്ന് പറഞ്ഞ ഒരു ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയ വഴി ഏറെ ചർച്ച ചെയ്തു.

ഇതിനെതിരെ നടൻ ബാല തനിക്കും കുടുംബത്തിനും എതിരെ ആരോപിച്ച ആരോപണങ്ങൾ വസ്തുതപരമല്ലെന്നു ചൂണ്ടി കാട്ടി അമൃത സുരേഷ് രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കു വെച്ചിരിക്കുകയാണ് അമൃതയുടെ അനിയത്തി അഭിരാമി സുരേഷ്. അഭിരാമി തന്റെ പോസ്റ്റിൽ ഉച്ചത്തിൽ ഉള്ള സംസാരം ശക്തമാണെന്നും മൗനം തെറ്റാണെന്നും കരുതരുതെന്നും എന്ന ഉദ്ധരണി പങ്കു വെച്ചുകൊണ്ടാണ് ഒരു ഇമേജ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ-
കുറച്ചധികം കാലങ്ങളായി ഉണ്ടായ മൗനത്തെ ചൂഷണം ചെയ്യരുതേ. ഒരു സ്ത്രീയോടൊപ്പം നിൽക്കാൻ എന്നുമുണ്ടായിരുന്നു സദാചാരത്തിനും സ്വകാര്യ താല്പര്യങ്ങൾക്കും മുകളിലുള്ള ജാതിമതഭേദമില്ലാത്ത ഒരു കൂട്ടം മനുഷ്യർ. ഈ കാലത്തിൽ വേണ്ടത് തമ്മിൽ പരിഗണിക്കുന്ന ഒരു മാനസിക അവസ്ഥ ആണ് ..മൃഗങ്ങളൊന്നുമല്ല പൊന്നോ നമ്മൾ!

കാണാത്ത കഥകൾക്ക് ചുക്കാൻ പിടിക്കലേ കൂട്ടുക്കാരെ, നമ്മുടെ വീട്ടിലും ഉണ്ടാകും ലോകം അറിയാതെ തെറ്റിദ്ധരിക്കപ്പെട്ട ഒരായിരം സ്വകാര്യ ദുഃഖങ്ങൾ കടിച്ചു പിടിവച്ച അച്ഛൻ ‘അമ്മ സഹോദരൻ, സഹോദരി എന്നിവർ. എന്ന് അഭിരാമി ഇൻസ്റ്റാഗ്രാം വഴി പങ്കു വെച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നു. ഒരു നദി കൂടിയായ അഭിരാമി പങ്കു വെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ വളരെ ചുരുങ്ങിയ നേരം കൊണ്ട് വൈറൽ ആയി മാറുകയും, പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.

അമൃത സുരേഷിനെയും കുടുംബത്തെയും പിന്തുണച്ചു നിരവധി പേരാണ് ഇപ്പോൾ രംഗത്ത് എത്തിരിക്കുന്നത് . നടൻ ബാല മകൾ അവന്തികയെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ അമൃത അനുവദിച്ചില്ല എന്നാണ് ആരോപണം ഉന്നയിച്ചിരുന്നത്. ഓൺലൈൻ മാധ്യമത്തിൽ ഇതേ തുടന്ന് പ്രസിദ്ധികരിച്ച വാർത്ത തെറ്റാണെന്നും തെളിവുകൾ സഹിതം അത്തരം വാർത്തകൾ അമൃത തള്ളിക്കളയുകയാണ് ചെയ്തത്.

2010 ഓഗസ്റ്റ് 27 നു ചെന്നൈയിൽ വച്ച് നടന്ന ചടങ്ങിൽ ആയിരുന്നു അമൃതയും ബാലയും വിവാഹിതർ ആയത്. കഴിഞ്ഞ 2015 ൽ ഇരുവരും വെവ്വേറെ താമസിച്ചെങ്കിലും നിയമപരമായി 2019 ൽ ആണ് വിവാഹ മോചനം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കുഞ്ഞ് ജീവൻ കൈയിലെടുത്ത് അനന്തു ഓടി, എല്ലാവരും ഭയന്നു മാറി നിന്നപ്പോൾ: Big Salute
Next post പ്രശസ്ത തമിഴ് സിനിമാതാരം വിട വാങ്ങി വിജയ്ക്കൊപ്പം തിളങ്ങിയ താരം നാല്പത്തെട്ടു വയസായിരുന്നു, വേദനയോടെ ആരാധകരും താരാ ലോകവും