കുഞ്ഞ് ജീവൻ കൈയിലെടുത്ത് അനന്തു ഓടി, എല്ലാവരും ഭയന്നു മാറി നിന്നപ്പോൾ: Big Salute

Read Time:4 Minute, 46 Second

കുഞ്ഞ് ജീവൻ കൈയിലെടുത്ത് അനന്തു ഓടി – എല്ലാവരും ഭയന്നു മാറി നിന്നപ്പോൾ – Big Salute

ശക്തമായ പനിയും ശ്വാസംമുട്ടും അനുഭവപ്പെട്ട രണ്ടരവയസുകാരിയെ ആശുപത്രിയിലെത്തിച്ച് നാട്ടിലെ താരമായിരിക്കുകയാണ് അനന്തു എന്ന ചെറുപ്പക്കാരൻ. കോട്ടയം കടുത്തുരുത്തി കല്ലറയിലാണ് സംഭവം. കല്ലറ പഞ്ചായത്തിലെ നാലാം വാർഡിലെ പടിത്തിരപ്പള്ളിൽ അനിൽകുമാർ-പ്രിയ ദമ്പതികളുടെ മകളായ വിസ്മയയൊണ് അനന്തു എന്ന 24കാരൻ ആശുപത്രിയിലെത്തിച്ചത്.

കൂടെ ഉണ്ടായിരുന്ന എല്ലാവരും ഭയന്നു പിൻ മാറിയപ്പോൾ കോ വിഡിനെ ഭയക്കാതെ ഉള്ള അനന്തുവിന്റെ ധീരത രണ്ടര വയസ്സുള്ള കുട്ടിക്ക് തുണ ആയി. കല്ലറ പഞ്ചായത് നാലാം വാർഡിലെ പടിത്തിര പള്ളിൽ അനിൽ കുമാർ പ്രിയ ദമ്പതിമാരുടെ മകൾ ആയ വിസ്‌മയ രണ്ടര വയസുള്ള കുട്ടിയെ ഹോസ്പിറ്റലിൽ എത്തിക്കാൻ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് വിദ്യാർത്ഥി ആയ അനന്തു എന്ന 24 വയസുകാരന്റെ ധീരതയാണ് സഹായം ആയത്. തിങ്കളാഴ്ച രാവിലെ ഒൻപതു മണിക്കാണ് സംഭവം നടന്നത്. അനിൽ കുമാറിന്റെ വീടിന്റെ സമീപത്തുള്ള പാടത്തു മൽസ്യം വാങ്ങാൻ എത്തിയതാണു അനന്തു. ഈ സമയം പ്രിയയുടെയും വലിയുമ്മയുടെയും നിർത്താതെ ഉള്ള കരച്ചിൽ കേൾക്കുന്നത്.

തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ഹോസ്പിലാറ്റി മാനേജ്മെൻറ് വിദ്യാർഥിയായ അനന്തുവിൻറെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. അനിൽകുമാറിൻറെ വീടിന് സമീപത്ത് പാടത്ത് മത്സ്യം വാങ്ങാൻ എത്തിയതായിരുന്നു അനന്തു. ഈ സമയം കുട്ടി പനിയും ശ്വാസം മുട്ടും കാരണം അവശ നിലയിലായിരുന്നു. എന്തു ചെയ്യണമെന്ന് അറിയാതെ പ്രിയയും വല്യമ്മയും വാവിട്ടു നിലവിളിച്ചു. സമീപവാസികൾ ഓടിക്കൂടിയെങ്കിലും കോ വിഡ് സംശയിച്ചു ആരും കുട്ടിയെ എടുക്കാൻ തയ്യാറായില്ല.

ഇവരുടെ വീട്ടിൽ വന്ന അനന്തു കാണുന്നത് പനി കൂടി ശരീരം വിറക്കുന്നതും ശ്വാസം മുട്ടൽ അനുഭവിക്കുന്ന കുഞ്ഞിനെയാണ്. വീട്ടുകാരുടെ കരച്ചിൽ കേട്ട് കൊണ്ട് പരിസരവാസികൾ ഓടിക്കൂടി എങ്കിലും രോഗം ഭയന്നു കൊണ്ട് ആരും കുട്ടിയെ എടുക്കാൻ തയ്യാർ ആയില്ല. പ്രിയ കുഞ്ഞിനെ വാരിയെടുത്ത് എങ്കിലും എന്ത് ചെയ്യണം എന്ന് അറിയാതെ അലമുറയിടുക അയിരുന്നു. ഇതോടെ കുഞ്ഞിനെ എടുത്തു കൊണ്ട് അനന്തു കല്ലറ പഞ്ചായത്തിന്റെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഓടുക അയിരുന്നു. ഏതാനും സമയത്തിനകം കുട്ടിയെ ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കാൻ ആയി. ഉടൻ അവിടത്തെ ഡോക്റ്റർ ജയന്തി സജീവ് കുട്ടിക്ക് പ്രാഥമിക ചികിത്സ നടത്തി. 108 ആംബുലൻസ് വിളിച്ചു കൊണ്ട് വിദഗ്ധ ചികിത്സക്കായ് കല്ലറയിലെ സ്വാകര്യ ആശുപത്രിയിലേക്ക് മാറ്റി.

കല്ലറ ഞായിൽ പുത്തൻപുര കനകാംബരം ലീല ദമ്പതികളുടെ മകൻ അനന്തു യുവ മോർച്ചയുടെ കല്ലറ പഞ്ചായത്തു സെക്രട്ടറിയാണ്. അനന്തുവിനെ ഇ പ്രവർത്തി കേരളം ഒട്ടാകെ ഏറ്റെടുക്കുകയാണ്. ഇത്തരത്തിലുള്ള യുവാക്കളാണ് നമ്മുടെ രാജ്യത്തിന് ആവശ്യം എന്ന് നിരവധി ആളുകൾ അഭിപ്രായം രേഖപെടുത്തിട്ടുണ്ട്.

അവശ നിലയിലായിരുന്ന കുഞ്ഞിനെ ആരും എടുക്കാതെ നിന്ന സമയത്താണ് അനന്തു അവിടെ എത്തിയതെന്ന് പ്രിയ പറയുന്നു. അനന്തുവിൻറെ ഇടപെടൽ കാരണമാണ് കുഞ്ഞിനെ തക്കസമയത്ത് ആശുപത്രിയിൽ എത്തിക്കാനായതെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സാന്ത്വനം സീരിയൽ താരം ഗുരുതരാവസ്ഥയിൽ സുമനസുകളുടെ സഹായം തേടി നടൻ സജിൻ
Next post അമൃതയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി അഭിരാമി സുരേഷ്