
വിവാദങ്ങൾ ഒന്നുമില്ലാത്ത മലയാള സിനിമയുടെ സ്വന്തം ബാലചന്ദ്ര മേനോന്റെ ജീവിതം, കൂടുതൽ അറിയാം
വിവാദങ്ങൾ ഒന്നുമില്ലാത്ത മലയാള സിനിമയുടെ സ്വന്തം ബാലചന്ദ്ര മേനോന്റെ ജീവിതം, കൂടുതൽ അറിയാം
നടൻ, സംവിധായകൻ, തിരക്കഥാക്കൃത്തു, നിർമ്മാതാവ് എന്നുവേണ്ട സിനിമയിലെ എല്ലാ ജോലികളും ചെയ്തു വിജയിച്ച താരമാണ് ബാലചന്ദ്ര മേനോൻ. ഒരുകാലത്തു സൂപ്പർ ഹിറ്റ് കുടുംബ ചിത്രങ്ങൾ ഒരുക്കിയാണ് ബാലചന്ദ്രമേനോൻ പ്രേക്ഷകരുടെ മനസ്സുകളിൽ ഇടം നേടിയിരുന്നത്. ഇ ചിത്രങ്ങൾക്ക് പിന്നിൽ അദ്ദേഹത്തിന്റെ ഒരുപാടു അധ്വാനം ഉണ്ടായിരുന്നു.
ഒരുപാടു ചിത്രങ്ങൾ അദ്ദേഹത്തെ പ്രശസ്ത സംവിധായകനാക്കി. ഒരുപാടു ചിത്രങ്ങൾ അദ്ദേഹത്തെ മികച്ച നടനാക്കി. ഇന്ന് ആ സിനിമകളും ആ കഥാപാത്രങ്ങളും മലയാളി സിനിമ പ്രേക്ഷകർ നെഞ്ചിൽ ഏറ്റി തന്നെയാണ് കൊണ്ട് നടക്കുന്നത്. മനുഷ്യ മനസ്സിന്റെ പല കഥാ സന്ദർഭങ്ങളെയും ഒരുക്കി എടുത്താണ് ബാലചന്ദ്ര മേനോൻ സിനിമ അണിച്ചൊരുക്കി എടുക്കാറുള്ളത്. മനുഷ്യ മനസ്സുകളിൽ കടന്നു പോകുന്ന എല്ലാ ഇമോഷൻസുകളും സന്ദർഭങ്ങളും ഒരുക്കി കാണിക്കുവാൻ ബാലചന്ദ്ര മേനോന് കഴിഞ്ഞിട്ടുണ്ട്.
അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ എല്ലാം മികച്ചതായി തന്നെ പ്രേക്ഷകർ ഇരു കൈനീട്ടി സ്വികരിക്കുന്നതും. മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം വരെ നേടിയിട്ടുള്ള ഒരു നടൻ കൂടിയാണ് ബാലചന്ദ്ര മേനോൻ. അതുകൊണ്ടു നടനയാണോ, സംവിധായകൻ ആയാണോ, അതോ തിരക്കഥാകൃത്തു ആയാണോ സിനിമയിൽ കൂടുതൽ തിളങ്ങിയതെന്നു കണ്ടു പിടിക്കുവാൻ ബുദ്ധിമുട്ടാണ്. എല്ലാ മേഖലയും വളരെ എളുപ്പത്തിൽ ഇണങ്ങുന്ന ഒരാൾ തന്നെയാണ് ബാലചന്ദ്ര മേനോൻ.
1954 ജനുവരി 11-ന് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ ശിവശങ്കര പ്പിള്ളയുടെയും ലളിതാ ദേവിയുടെയും മകനായി ബാലചന്ദ്ര മേനോന്റെ ജനനം. കൊല്ലം ഫാത്തിമ മാതാ കോളേജിൽ നിന്ന് പ്രീ-ഡിഗ്രി വിജയിച്ചതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഭൂഗർഭ ശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്ന് ഭാരതീയ വിദ്യ ഭവന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽ നിന്നും ജേണലിസത്തിൽ ബിരുദാനന്ത ബിരുദവും അദ്ദേഹം പൂർത്തിയാക്കി. സ്കൂൾ കോളേജ് നാടകങ്ങളിൽ അഭിനയത്തിനും സംവിധാനത്തിനും തുടക്കം കുറിച്ചു. കൊല്ലം സുരേഷ് എഴുതിയ “റെഡ് സ്ട്രീറ്റ്” എന്ന നാടകമാണു ആദ്യത്തെ പ്രൊഫഷണൽ സ്റ്റേജ്.
സിനിമാ പ്രേമം തലയ്ക്കു പിടിച്ചപ്പോൾ ടൈംസ് ഓഫ് ഇന്ത്യയിൽ ലഭിച്ച ആദ്യമായി ലഭിച്ച ജോലി കളഞ്ഞു സിനിമാ റിപ്പോർട്ടർ ആയി മാറി . 1978 ൽ “ഉത്രാടരാത്രി” എന്ന ആദ്യ സിനിമ അദ്ദേഹം സംവിധാനം ചെയ്തു. ആ ചിത്രത്തിന്റെ വിജയത്തിനു ശേഷം “രാധ എന്ന പെൺകുട്ടി” തുടങ്ങി ഒട്ടനവധി കുടുംബ ചിത്രങ്ങൾ സംവിധാനം ചെയ്തു. ചിരിയോ ചിരി, കാര്യം നിസ്സാരം തുടങ്ങിയ സിനിമകളിൽ തലയിൽ കെട്ടുള്ള മേനോന്റെ മുഖം കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടതായി മാറി.
അതിനു ശേഷം, മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ഫാസിൽ, പത്മരാജൻ എന്നീ സംവിധായകരെ പോലെ ബാലചദ്ര മേനോനും ധാരാളം പുതു മുഖ താരങ്ങളെ മലയാള സിനിമയിലേക്ക് കൈ പിടിച്ചു കൊണ്ട് വന്നിട്ടുണ്ട്. ശോഭന – ഏപ്രിൽ 18, പാർവതി – വിവാഹിതരേ ഇതിലേ ഇതിലേ, മണിയൻപിള്ള രാജു – മണിയൻ പിള്ള അഥവ മണിയൻ പിള്ള , കാർത്തിക – മണിച്ചെപ്പ് തുറന്നപ്പോൾ , ആനി – അമ്മയാണെ സത്യം, നന്ദിനി – ഏപ്രിൽ 19 എന്നിവർ മേനോന്റെ സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് ഹരിശ്രീ കുറിച്ച ഏതാനും ചില താരങ്ങളാണ്. ഇവർ എല്ലാവരും തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ തന്നെയാണ്.
മേനോൻ സ്വയം രചനയും സംവിധാനവും നിർവ്വഹിച്ച് 1998-ൽ പുറത്തിറങ്ങിയ സമാന്തരങ്ങൾ എന്ന ചിത്രത്തിലെ ഇസ്മായിൽ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയപുരസ്കാരം അദ്ദേഹം നേടുകയും ഉണ്ടായി. 1978 മുതൽ മലയാള സിനിമ മേഖലയിൽ സജീവമായിരുന്നു ബാലചന്ദ്ര മേനോൻ. ഒരു പൈങ്കിളിക്കഥ എന്ന ചിത്രത്തിൽ ശ്രീവിദ്യയ്ക്ക് ഒപ്പം തന്റെ ആദ്യ സിനിമാ ഗാനം ഇദ്ദേഹം ആലപിച്ചു. കുറുപ്പിന്റെ കണക്കു പുസ്തകത്തിൽ തുടങ്ങി രണ്ടു മൂന്നു ചിത്രങ്ങൾക്ക് സംഗീതം നൽകി. അച്ചുവേട്ടന്റെ വീട് എന്ന സിനിമ മുതൽ അഞ്ചോളം ചിത്രങ്ങളൂടെ എഡിറ്റിംഗ് അദ്ദേഹം നിർവഹിച്ചിരുന്നു . ഇന്നും നിലക്കാത്ത ഒരു കഥാപാത്രമായി തന്നെയാണ് ബാലചന്ദ്ര മേനോൻ മലയാള സിനിമയിൽ നിൽക്കുന്നത്.
ലോകത്ത് തന്നെ ഏറ്റവും കൂടുതൽ സിനിമകൾ സ്വന്തമായി തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച വ്യക്തി എന്ന നിലയിൽ ((29 ചലച്ചിത്രങ്ങൾ) 2018-ൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ അദ്ദേഹം സ്ഥാനം പിടിച്ചിരുന്നു. സിനിമയ്ക്കും അപ്പുറം കൃഷിയിൽ അതീവ താല്പര്യമുണ്ടായിരുന്ന മേനോൻ, ഒരു നല്ല കർഷകൻ കൂടിയാണ്. കേരളാ സർക്കാരിന്റെ കർഷകശ്രീ അവാർഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1982 ൽ വിവാഹിതനായി. ഭാര്യ വരദ. മക്കൾ അഖിൽ വിനായക്, ഭാവന