വിവാഹം കഴിഞ്ഞ് 20ആം ദിവസം നവവരന് സംഭവിച്ചത്, നടുങ്ങി നാട്ടുകാരും ബന്ധുക്കളും

Read Time:4 Minute, 59 Second

വിവാഹം കഴിഞ്ഞ് 20ആം ദിവസം നവവരന് സംഭവിച്ചത്, നടുങ്ങി നാട്ടുകാരും ബന്ധുക്കളും

താലി കെട്ടി പുതുമോടി മാറും മുൻപ് പ്രിയതമനെ വിധി തട്ടിയെടുത്ത വിഷമത്തിൽ നിന്നും സങ്കടത്തിൽ നിന്നും മോചിത അകാൻ രാജലക്ഷ്മിക്ക് ഇനിയും സാധിച്ചിട്ടില്ല. വിവാഹം കഴിഞ്ഞു ഇതുപതാം ദിവസം വിധവ ആയി തീർന്ന രാജലക്ഷ്മിയെ എങ്ങനെ ആശ്വസിപ്പിക്കണം എന്നും എന്ത് പറഞ്ഞു സ്വാന്തനിപ്പിക്കണം എന്ന് അറിയാതെ പകച്ചിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം.

കടക്കൽ ഇരട്ടക്കുളം അനീഷ് ഭവനിൽ സോമന്റെയും ബേബി ഗിരിജയുടെയും മകൻ അനീഷ് ആണ് മരിച്ചത്. 30 വയസ്സായിരുന്നു. കോ വിഡ് പശ്ചാത്തലത്തിൽ പല വട്ടം ആലോചിച്ചതിനു ശേഷമായിരുന്നു അനീഷും രാജലക്ഷ്മിയും തമ്മിലുള്ള വിവാഹം ഏപ്രിൽ 25 നു നടന്നത്. വിവാഹത്തിന് ശേഷം അനീഷ് ഭവനിൽ സന്തോഷ നിമിഷങ്ങൾ മാത്രം ആയിരുന്നു.

എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച്ച എല്ലാം മാറി മറിയുക ആയിരുന്നു. അനീഷിന്റെ മാതൃ സഹോദരിയായ പാരിപ്പള്ളി എഴുപ്പുറം പുത്തൻപള്ളി വീട്ടിൽ ചന്ദ്രിക കോ വിഡ് ബാധിച്ചു മ രിച്ചു. കോ വിഡ് മര ണമായതിനാൽ രാജലക്ഷി ഉൾപ്പെടെ ഉള്ളവരെ അടുത്ത വീട്ടിലേക്കു മാറ്റിയതിനു ശേഷം സംസ്ക്കാര ചടങ്ങുകൾക്ക് അനീഷ് നേതൃത്വം നൽകി.

ചിത കൊളുത്തുന്നതിനിടെ വീശി അടിച്ച കാറ്റിൽ, സമീപത്തു നിന്നിരുന്ന റബർ മരം കടപുഴകി വൈദ്യുതി ലൈനിൽ തട്ടി അനീഷിന്റെ ദേഹത്തേക്ക് മറയുക ആയിരുന്നു. രാജലക്ഷിമിയോടെ ചെറിയ അപകടം എന്നാണ് പറഞ്ഞത്. എന്നാൽ ആസ്പത്രിയിൽ എത്തുന്നതിനു മുൻപ് അനീഷിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. രാജലക്ഷ്മിയെ മര ണ വിവരം അറിയിച്ചിരുന്നില്ല.

പാരപ്പിള്ളി മെഡിക്കൽ കോളേജിൽ നിന്നും മൃ തദേഹം ഏറ്റു വാങ്ങി കടക്കലിലേക്കു തിരിക്കുന്നതിന് തൊട്ടു മുൻപാണ് അനീഷ് മ രിച്ച വിവരം രാജലക്ഷ്മിയെ അറിയിക്കുന്നത്. വൈകുന്നേരത്തോടെ മൃ തദേഹം വീട്ടിൽ എത്തിച്ചു വീട്ടു വളപ്പിൽ സംസ്കരിച്ചു. മകളുടെ വിഷമം സഹിക്കാൻ ആകാതെ രാജലക്ഷ്മിയുടെ മാതാ പിതാക്കൾ മകളെ വീട്ടിലേക്കു കൂട്ടി കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കണ്ണീരോടെ രാജലക്ഷ്മി നിരസിച്ചു.

അനീഷിന്റെ അമ്മ ബേബി ഗിരിജയുടെ സഹോദരിയും എഴിപ്പുറം പുതുവിള പുത്തൻവീട്ടിൽ പുഷ്‌കരന്റെ ഭാര്യയുമായ ചന്ദ്രിക (64) കോ വിഡ് ബാധിച്ചു മ രിച്ചത് . ചന്ദ്രികയുടെ സംസ്ക്കാര ചടങ്ങുകളുടെ ഭാഗമായി ചിതയ്ക്കു സന്ധ്യയോടെ തീ കൊളുത്തുന്നതിനിടയിൽ അനീഷിന് അ പകടം സംഭവിക്കുന്നത്. ചിതയ്ക്ക് തീ കൊ ളുത്തുന്ന സമയത്ത് അവിടെ വളരെ ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു.

ആ നേരം വീശിയടിച്ച കാറ്റിൽ സമീപത്തു ഉണ്ടായിരുന്ന റബർ മരം കടപുഴകി വീണു വൈദ്യുത ക്കമ്പി പൊട്ടി വീഴുക ആയിരുന്നു . ചിതയ്ക്കു സമീപം ഉണ്ടായിരുന്ന അനീഷ് റബർ മരത്തിനും വൈദ്യുത ക്കമ്പികൾക്കും അടിയിൽ പെടുക ആയിരുന്നു. ഉടൻ തന്നെ അടുത്തുള്ള മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മര ണം സംഭവിച്ചിരുന്നു. വൈദ്യുത ആ ഘാതം ഏറ്റതായി സംശയിക്കുന്നു. ചന്ദ്രികയുടെ മൃ തദേഹം കൊണ്ടുവന്ന ആംബുലൻസിനു മുകളിലൂടെയാണു മരം കട പുഴകി വീണത്.

ഗൾഫിലായിരുന്ന അനീഷിന്റെ വിവാഹം കഴിഞ്ഞ മാസം 25ന് ആയിരുന്നു. ഭാര്യ: രാജലക്ഷ്മി. മൃതദേഹം കൊല്ലം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ചന്ദ്രികയുടെ മക്കൾ: തുഷാര, സ്വപ്ന. മരുമക്കൾ: സുനിൽ, സേതു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സുഹൃത്തിന്റെ മരണത്തിൽ പൊട്ടിക്കരഞ്ഞ് അമൃത നായർ
Next post വിവാദങ്ങൾ ഒന്നുമില്ലാത്ത മലയാള സിനിമയുടെ സ്വന്തം ബാലചന്ദ്ര മേനോന്റെ ജീവിതം, കൂടുതൽ അറിയാം