സുഹാനയെ വീണ്ടും താലിചാർത്തി ബഷീർ; വിവാഹ ചടങ്ങിലേക്ക് മണവാട്ടിയെ അണിയിച്ചു ഒരുക്കിയത് മഷൂറ!

Read Time:4 Minute, 15 Second

സുഹാനയെ വീണ്ടും താലിചാർത്തി ബഷീർ; വിവാഹ ചടങ്ങിലേക്ക് മണവാട്ടിയെ അണിയിച്ചു ഒരുക്കിയത് മഷൂറ!

ജനപ്രിയ ടെലിവിഷൻ റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ ഒന്ന് മുതൽ പ്രേക്ഷകർ നെഞ്ചേറ്റിയ താരമാണ് ബഷീർ ബഷിയും കുടുംബവും. മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം പൊടുന്നിനെയാണ് പ്രശസ്തി നേടിയെടുത്തത്. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും ബഷീറും കുടുംബവും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായും മാറി കഴിഞ്ഞു. ബിഗ് ബോസ് താരം, യു ട്യൂബർ, മോഡൽ, എല്ലാത്തിലും ഉപരി മാതൃകാ ഭർത്താവ്, തുടങ്ങിയ നിലകളിൽ നിറയെ ആരാധകർ ഉള്ള താരമാണ് ബഷീർ ബഷി. സോഷ്യൽ മീഡിയയിൽ സജീവമായ താരം കുടുംബത്തിന് വലിയ സ്ഥാനമാണ് നൽകുന്നത്.

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് താരവും താരത്തിന്റെ കുടുംബവും. ഇവരെല്ലാം തന്നെ വ്ലോഗേഴ്‌സായും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയവരാണ്. എന്നാൽ ഇപ്പോൾ ഇവർ ഏറ്റവും ഒടുവിൽ പങ്കിട്ട ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി കൊണ്ടിരിക്കുന്നത്.

ഇപ്പോളത്തെ യൂ ട്യൂബ് ട്രെൻഡിങ്ങിൽ മൂന്നാമത് സ്ഥാനം പിടിച്ചെടുത്ത ഇവരുടെ ഐ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞത് നിരവധി പേരാണ്ല. സുഹാനയെ മഷൂറ മണവാട്ടി ആക്കിയതും വിവാഹച്ചടങ്ങിനെന്ന പോലെ ബഷീർ സുഹാനയെ വീണ്ടും താലി ചാർത്തിയതും ഒക്കെയാണ് വീഡിയോയുടെ രസം കൂട്ടുന്ന ചേരുവകൾ.

അടുത്തിടെ ഒരു ചോദ്യം ബഷീർ ബാഷിയെ തേടി എത്തുന്നു; കൂടുതൽ ഇഷ്ടം ഏതു ഭാര്യയോടാണ് എന്ന് ആരാധകർ ബഷീറിനോട് ചോദിച്ച ചോദ്യം ഏറെ വൈറൽ തന്നെ ആയിരുന്നു. തനിക്ക് അങ്ങനെ ഒരു വ്യത്യാസം ഒന്നും തന്നെ ഇല്ല രണ്ടുപേരും തനിക്ക് ഒരേ പോലെയാണ്. ഒരാൾക്ക് കൂടുതൽ പ്രയോരിറ്റി ഒന്നും താൻ നൽകാറില്ല. മാത്രവും അല്ല മഷൂറക്ക് അവളുടേതായ സ്വഭാവവും, സുഹാന അവളുടേതായ ഇഷ്ടങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ആളുകൾ ആണ് എന്നായിരുന്നു അന്ന് ബഷീർ പറഞ്ഞിരുന്നത്.

നിരവധി കമന്റുകൾ ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. നിങ്ങൾ ഒരു അത്ഭുതം തന്നെയാണ് മനുഷ്യ എന്ന് പറഞ്ഞു തുടങ്ങുന്ന നിരവധി അഭിപ്രായങ്ങൾ ആണ് ആരാധകർ നൽകുന്നത്. ബഷീർ ഇക്കാക്ക് നല്ല ഒത്തുരുമ്മ ഉള്ള ഭാര്യമാരെയാണ് കിട്ടിയത്, അത് വലിയൊരു ഭാഗ്യമാണ്. കണ്ണ് നിറഞ്ഞു പോയി. സുഹാന ഇത്ത മൊഞ്ചിൽ തിള്ളങ്ങി. മാഷൂറ ഇത്തൻ്റെ അഡാർ ഫോട്ടോഷൂട്ടും ആയബോൾ വേറേ ലെവൽ ചെന്ന് എതിപോയി. എനി മാഷൂ ഇത്തനെ മണ്ണവാട്ടി അക്കണം എന്നിങ്ങനെ നിരവധി കമന്റുകളാണ്

ബഷീർ ഇക്കയ്ക്ക് നല്ല ഒത്തൊരുമ ഉള്ള ഭാര്യമാരെ ആണ് കിട്ടിയത് അത് വലിയ ഭാഗ്യമാണ്. കണ്ണ് നിറഞ്ഞുപോയി കണ്ടപ്പോ മാഷാ അള്ളാഹ്. ഈ ലോക്ക് ഡൗൺ സമയത്ത് ഒരു കല്യാണം കാണാൻ പറ്റീയതിൽ സന്തോഷം. ക്യൂട്ട് ഫാമിലി, എന്നും എക്കാലവും ഇങ്ങനെ തന്നെ ഉണ്ടാകട്ടെ സ്നേഹം. എന്ത് പറയണമെന്നറിയില്ല. ….. എല്ലാവരെയും ഒത്തിരി ഇഷ്ടാണ് എന്നും ആരാധകർ കമന്റുകൾ നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പെട്രോൾ ടാങ്കർ ലോറി പുഷ്പ്പം പോലെ ഓടിച്ച് 22 കാരി ഡെലീഷ ഡേവിസ്..
Next post ഒടുവിൽ നാടകീയമായി തന്നെ കണ്ടെത്തി , വിവാഹത്തലേന്ന് മുങ്ങിയ അഞ്ജലി എന്ന പെൺകുട്ടിയെ