പെട്രോൾ ടാങ്കർ ലോറി പുഷ്പ്പം പോലെ ഓടിച്ച് 22 കാരി ഡെലീഷ ഡേവിസ്..

Read Time:4 Minute, 57 Second

പെട്രോൾ ടാങ്കർ ലോറി പുഷ്പ്പം പോലെ ഓടിച്ച് 22 കാരി ഡെലീഷ ഡേവിസ്..

കൊച്ചി റിഫൈനറിയിൽ നിന്ന് പെട്രോൾ നിറച്ച ടാങ്കറുമായി ടാങ്കർ ലോറി ഓടിച്ച് ചാവക്കാട് പെട്രോൾ പമ്പിലേയ്ക്ക് പോവുന്ന ഡെലീഷ്യ എന്ന പെൺകുട്ടിയാണ് സോഷ്യൽ മീഡിയയിലെ താരം. ഇരുമ്പനത്തു നിന്ന് ടാങ്കർ നിറച്ചു നൂറു കിലോമീറ്ററിൽ അധികം താണ്ടി വീടിന്റെ മുറ്റത്തു വന്നു ബ്രേക്ക് ഇട്ടു നിർത്തുന്ന അച്ഛനാണ് ഡെലീഷ്യയുടെ താരം.

കാരണം മറ്റൊന്നുമല്ല 2 വീലറിൽ, 4 വീലർ, ഹെവി തുടങ്ങിയവ പാസായി പുഷ്പം പോലെ ടാങ്കർ ലോറി ഓടിപ്പിക്കുന്ന ഡെലീഷ്യയെ
അതിനു പ്രാപ്തി ആക്കിയതും, അ ഇഷ്ട്ടം കണ്ടറിഞ്ഞതും അച്ഛൻ ഡേവിസ് തന്നെ ആയിരുന്നു. രേഖകളുമായി വാഹനത്തിൽ നിന്ന് ഇറങ്ങി വന്ന പെൺകുട്ടിയെ കണ്ട് പോലിസ് ഒന്നു അമ്പരന്നു. ഇതാണ് ഡെലീഷ എന്ന 22കാരി. ത്യശ്ശൂരാണ് സ്വദേശം. പിജി വിദ്യാർത്ഥിനിയാണ് ഡെലീഷ.

മൂന്ന്പെൺമക്കളുള്ള ഡേവിസിൻറെ രണ്ടാമത്തെ മകൾ. 22 വയസ് ആയപ്പോൾ, 2 വീലർ, 4 വീലർ, ഹെവി, ഫയർ ആൻറ് സേഫ്റ്റി ലൈസൻസുകളെല്ലാം ഡെലീഷയ്ക്ക് സ്വന്തം. പത്താം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടിൽ കിടന്ന അപ്പൻറെ പഴയ അംബാസിഡർ ടാക്സി ഓടിച്ചു കൈതെളിഞ്ഞു. അപ്പന് പ്രായമായതോടെ കൂട്ടായി സഹായിയായി പോകാൻ തുടങ്ങി. അങ്ങനെ കൈതെളിഞ്ഞു.


ഇപ്പോൾ കാലി വണ്ടി കൊച്ചിക്ക് അപ്പൻ ഓടിക്കും. തിരികെറി റിഫൈനറിയിൽ നിന്ന് ഇന്ധനം നിറച്ച വണ്ടിയുമായി ഡെലീഷ ചാവക്കാട് പൊന്നാനി ഭാഗത്തേയ്ക്ക് ഓടിക്കും. പഠിച്ച് നല്ലൊരു ജോലി നേടണം. ചേച്ചിയെ കെട്ടിക്കണം, അപ്പനേയും അമ്മയേയും അനിയത്തിയേയും നോക്കണം, ഇതൊക്കെയാണ് ഡെലീഷയുടെ സ്വപ്നങ്ങൾ…

അരിമ്പൂരിലെ ദശമുട്ട് പാടം ട്രാക്ടറോടിച്ച് ഇളക്കിമറിക്കുന്ന ഈ യുവതിയെ നാടറിയും. പേര് ഡെലീഷ. വയസ്‌ 22, ടാങ്കർ വളയത്തിൽനിന്ന്‌ കൈവിട്ട്‌ ട്രാക്ടർ വളയം പിടിച്ച്‌ കൃഷിയിടം ഇളക്കിമറിക്കുകയാണീ യുവതി. കോവിഡ് 19ലെ ലോക്ക്‌ ഡൗൺ അനുഭവങ്ങളാണ്‌ കൃഷിയിലേക്ക്‌ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചത്‌. കണ്ടശാങ്കടവ് കാരമുക്ക് പള്ളിക്കുന്നത്ത് ഡേവിസിന്റെയും ട്രീസയുടെയും മകളാണ്‌ ഡെലീഷ. 20–-ാം വയസ്സിൽ ടാങ്കർ ലോറി ഓടിക്കുന്നതിനുള്ള ഫയർ ആൻഡ് സേഫ്റ്റി ലൈസൻസ് നേടി.

എംകോം ബിരുദധാരിയാണ്‌ ഡെലീഷ്യ . പത്താം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടിലെ കാറിൽ ഡ്രൈവിങ് ബാലപാഠം പഠിച്ചിരുന്നു. മകളുടെ താൽപ്പര്യം മനസ്സിലാക്കിയ ഡേവിസ്, ടാങ്കർ ലോറിയിൽ ദൂരെ യാത്രകൾക്ക് കൂടെ തന്നെ കൂട്ടി . 18 വയസ്സ്‌ പൂർത്തിയായതോടെ ഡ്രൈവിങ്‌ ലൈസൻസും 20–-ാം വയസ്സിൽ ഹെവി ലൈസൻസും തുടർന്ന് ഫയർ ആൻഡ് സേഫ്റ്റി ഡ്രൈവിങ്‌ ലൈസൻസും നേടി. ലോക് ഡൗൺ കാലത്ത്‌ കൊച്ചിയിൽനിന്ന് പതിവായി തിരൂരിലേക്ക് ഇന്ധനം കൊണ്ടുവരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ഡെലീഷ. പുലർച്ചെ അഞ്ചിന് വാടാനപ്പള്ളിയിൽ നിന്ന് കൊച്ചിയിലേക്ക്‌ പോകും. അവിടെനിന്ന്‌ ഇന്ധനം നിറച്ച ടാങ്കറുമായി തിരൂരിലേക്കും ഓടിക്കും.

ഇന്ധനം ഒഴിവാക്കിയശേഷം വീട്ടിലേക്ക് പോരും. കോവിഡ് 19 തന്റെ കാഴ്ചപ്പാടുകളെ മാറ്റി, പിന്നെ കൃഷിയിലേക്ക് തിരിഞ്ഞു. ട്രാക്ടർ പൂട്ടുന്നതിൽ സ്വയം പരിശീലനം നേടുകയായിരുന്നുവെന്നും അവർ പറഞ്ഞു. സഹോദരിമാരായ ശ്രുതി നേഴ്സും സൗമ്യ തൃശൂർ ജൂബിലി മിഷനിൽ ലാബ് ടെക്നീഷ്യൻ വിദ്യാർഥിനിയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സാബു പോയതോടെ മക്കൾക്ക് വേണ്ടി മാത്രം ജീവിച്ചു! ഒടുവിൽ മക്കളെ പോലും ഓർക്കാതെ സ്വപ്‌ന.. ആ ജീവിതത്തിലൂടെ
Next post സുഹാനയെ വീണ്ടും താലിചാർത്തി ബഷീർ; വിവാഹ ചടങ്ങിലേക്ക് മണവാട്ടിയെ അണിയിച്ചു ഒരുക്കിയത് മഷൂറ!