ചൊറിയുമായി ബിഗ്‌ബോസ്; 18ദിവസം റിവ്യു l Bigg Boss Malayalam

Read Time:4 Minute, 33 Second

 

ചൊറിയുമായി ബിഗ്‌ബോസ്; 18ദിവസം റിവ്യു

ബിഗ് ബോസ് വീട്ടിലെ പതിനെട്ടാം ദിവസം ആരംഭിച്ചപ്പോൾ മനോഹരമായ നൃത്ത ചുവടുകളോടൊപ്പം അനു ബിഗ് ബോസ് താരങ്ങൾ ആരംഭം കുറിച്ചത്. അനൂപ് കൃഷ്ണനാണ് മോർണിംഗ് ടാസ്ക് ബിഗ് ബോസ് നൽകിയത്. ഇ ടാസ്കുകളോടെ ബിഗ് ബോസ് വീട്ടിലെ ദിവസം ആരംഭിച്ചു. സീരിയലുകളിലെ അതിഭാവുകത്വം പോലെ എക്സ്പ്രെഷൻ കൊണ്ട് വീട്ടിലെ മറ്റു താരങ്ങളെ കുങ്ഫു പഠിപ്പിക്കുക എന്നതായിരുന്നു മോർണിംഗ് ടാസ്ക്.

രസകരമായി തന്നെ ടാസ്ക് അവതരിപ്പിച്ചു അനൂപ് മറ്റു മത്സരാർത്ഥികളുടെ കൈയ്യടി നേടി എടുത്തു. സായിയുടെ വക കുറച്ചു കുസൃതിത്തരങ്ങളും ഉണ്ടായിരുന്നു. സീരിയൽ സ്റ്റെയിലിൽ കുങ്ഫു പഠിപ്പിക്കാനാണ് മോർണിംഗ് ടാസ്ക് നൽകിയത്. രസകരമായി തന്നെ നോബിയും ടിമ്പലും ടാസ്കിൽ പങ്കെടുത്തു, അടുത്ത് സായി ആയിരുന്നു. അപ്പോഴാണ് സായി കാലിനു സുഖമില്ല എന്ന് പറഞ്ഞത്. കുഴപ്പമില്ല ടാസ്ക് ചെയ്യാമെന്നും സായി പറഞ്ഞു. അനൂപ് കാല് പൊക്കി ഒരു ആക്ഷൻ കാണിച്ചു. ഇത് സായി കാണിച്ചതിന് പിന്നാലെ കാല് വയ്യാതെ ആയി എന്നും സായി പറഞ്ഞു. കാലിൽ പരിക്കുണ്ടെന്നും ഇവനാണ് ഇതിനു കാരണമെന്നും മനപൂർവ്വം തന്നെ ഹർട്ട് ചെയ്യുന്നതാണെന്നും സായി പറയുന്നുണ്ട്.

പിന്നാലെ ഇതാണ് ഓവർ ആക്ടിങ് എന്ന് പറഞ്ഞു സായി നിർത്തി. അതിനു ശേഷം താൻ ആരെങ്കിലെയും ഇവിടെ ക്രിട്ടിക്കൽ ആയി അറ്റാക്ക് ചെയ്തിട്ടുണ്ടോ എന്നായി ചോദ്യം. ഇത് കേട്ട ഫിറോസ്, കഴിഞ്ഞ ദിവസത്തിന്റെ തുടക്കമെന്നോളം ഇത് മോർണിംഗ് ടാസ്ക് ആണെന്നും ഇത്തരം കാര്യങ്ങൾ ഇപ്പോൾ വേണ്ട എന്നും സായിയോട് പറഞ്ഞു. എന്നാൽ ഇത്തരത്തിലാണ് ആളുകൾ ചെയ്യുന്നത് എന്നായിരുന്നു സായിയുടെ മറുപടി. എന്നാൽ ഇതിനിടെ ചില തർക്കങ്ങൾക്ക് ശേഷം അനൂപ് ടാസ്ക് പൂർത്തിയാക്കി.

ടാസ്കിനു ശേഷം താൻ ചെയ്തത് സാരി ആയില്ലെന്നും അത് വിഷമം ഉണ്ടാക്കി എന്നും സായിയോട് പറഞ്ഞു. മറ്റുള്ളവർ അത് സീരിയസ് ആയി എടുത്തു എന്ന് അത് കാരണമാണ് താൻ അങ്ങനെ ചെയ്തത് എന്ന് സായി അനൂപിനോട് പറഞ്ഞു. വിഷമമായെങ്കിൽ സോറി പറയാൻ സായി മടിച്ചില്ല.

പീന്നിട്‌ തന്നെ സ്ത്രീകളെ ഉപദ്രവിക്കുന്ന അളാക്കി മാറ്റി എന്നും അങ്ങനെ മാറ്റിയതിൽ തനിക്കു അതിയായ വിഷമമുണ്ടെന്നും സായി ഭാഗ്യ ലക്ഷ്മിയോട് പറഞ്ഞു. വളരെ വിഷമത്തോടെ എവിടെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല എന്നും സായി പറയുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ടാസ്കിൽ സജ്നയും സായിയും തമ്മിൽ നടന്ന കയ്യാങ്കളിയുടെ ചർച്ചയാണ് ബിഗ് ബോസ്സിൽ നടന്നത്. ബെഡ് റൂം ഏരിയയിൽ ഭാഗ്യ ലക്ഷ്മിയും സായി വിഷ്ണുവും അഡോണും റംസാനും ചേർന്ന് അഞ്ചലിന്റെ സംസാരത്തിലുണ്ടാകുന്ന ഉച്ചാരണത്തിൽ ഉണ്ടാകുന്ന പിശക് തിരുത്തുകയാണ്.

നിരവധി പേരുകൾക്കു ശേഷം ഗായകനും സംഗീത സംവിധായകനുമായ ജാസ്സി ഗിഫ്റ്റിന്റെ പേര് ഇടയിൽ പരാമർശിക്കുന്നത് അഞ്ചൽ ഒടുവിൽ ശരിയാക്കുകയും ചെയ്തു. പീന്നിട്‌ ഗാർഡൻ ഏരിയയിൽ ഇരുന്നു നോബിയും കിടിലൻ ഫിറോസും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന സായി കൃഷ്‌ണയും സജ്നയും നമ്മിൽ നടന്ന അടിപിടിയെ കുറിച്ച് സംസാരിക്കുക ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഏ പടത്തിൽ നായകനായി അഭിനയിച്ചതോടെ തന്റെ കട്ട പ്രണയം പൊളിഞ്ഞു, നാട്ടുകാർ കല്ലെറിഞ്ഞു: വെളിപ്പെടുത്തലുമായി ഫിറോസ്
Next post വീല്‍ച്ചെയറിലിരുന്ന പ്രണവിനെ വിവാഹം ചെയ്ത ഷഹാന;ഇവരുടെ ഇന്നത്തെ ജീവിതം l Pranav l Shahana