സോഷ്യൽ മീഡിയ അന്വേഷിച്ച ആ കൊച്ചു മിടുക്കി കുട്ടിയെ ഒടുവിൽ കണ്ടെത്തി

Read Time:5 Minute, 29 Second

സോഷ്യൽ മീഡിയ അന്വേഷിച്ച ആ കൊച്ചു മിടുക്കി കുട്ടിയെ ഒടുവിൽ കണ്ടെത്തി

കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ ലോകത്തു നിറഞ്ഞു നിൽക്കുകയാണ് ഒരു മിടുക്കി കുട്ടി. City Slums എന്ന ആൽബത്തിലെ run run i’m gonna get it .എന്ന മനോഹര ഗാനത്തിനൊപ്പം അഭിനയിച്ചു ഇ കൊച്ചു മിടുക്കിയുടെ പ്രകടനം എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഇന്തോ അമേരിക്കൻ റാപ്പറും ഗായകിയുമായ രാജകുമാരിയുടെ ആദ്യത്തെ ഇന്ത്യൻ ആൽബം ആയിരുന്നു 2017 ൽ പുറത്തിറങ്ങിയ City Slums . അതിലെ
run run i’m gonna get it എന്ന കഠിനമായ വരികൾ വ്യക്തമായി പാടി ഫലിപ്പിച്ചാണ് ഏവരെയും ഞെട്ടിച്ചത്.

കഴിഞ്ഞ രണ്ടു ദിവസമായി ഫേസ്ബുക് വാട്സ്ആപ് സ്റ്റാറ്റസുകൾ ഇ കൊച്ചു മിടിക്കിയുടെ പ്രകടനം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കാഴ്ചയിൽ ഒരു മലയാളിത്വം തുളുമ്പുന്ന ആ കൊച്ചു മിടുക്കിയെ തേടി ഇറങ്ങി സോഷ്യൽ ലോകം. ആ കുഞ്ഞു താരത്തിനെ കുറിച്ച് അറിയുവാൻ എല്ലാവർക്കും ഏറെ ആകാംഷയായി.

run run i’m gonna get it …സിറ്റി സ്ലംസ് എന്ന ആൽബത്തിലെ മനോഹരമായ ഗാനം പുറത്തിറങ്ങിയിട്ടു മൂന്ന് വർഷമായെങ്കിലും, ഇ ഗാനത്തിന് പുറമെ സമൂഹ മാധ്യമങ്ങൾ ഒന്നാകെ ഓടുന്നത് 2021 ലാണ്. ഇ ഓട്ടത്തിന്റെ പുറകിലെ കാരണം ഒരു കുസൃതി കുടുക്കയും. എന്നാൽ പേരറിയാത്ത വയസു അറിയാത്ത ഒരു ചുന്ദരി കുസൃതി കുടുക്ക. തന്റെ കൊച്ചു സുന്ദര മുഖത്ത് വിരിഞ്ഞ ഭാവാഭിനയങ്ങളിലൂടെ വെറും 15 സെക്കന്റിനുള്ളിൽ സമൂഹ മാധ്യമങ്ങളെ പിടിച്ചു ഉലച്ചിരുന്നു.

ഇപ്പോഴിതാ ഒരുപാടു നേരത്തെ അന്വേഷണങ്ങൾക്കിടയിൽ ആ സുന്ദരി കുട്ടിയെ കണ്ടെത്തിരിക്കുകയാണ്. Angel Riti എന്നാണ് ആ കുഞ്ഞു കലാകാരിയുടെ പേര്. കാഴ്ചയിൽ ഒരു മലയാളി കുട്ടിയാണ് എന്നു പലർക്കും തോന്നിയെങ്കിലും അല് മലയാളി അല്ലാട്ടോ. കൊൽക്കത്ത സ്വദേശിയാണ്. യു കെ ജി യിൽ പഠിക്കുന്ന വരുൺ അഞ്ചു വയസ്സ് മാത്രം പ്രായമാണ് ഇ സുന്ദരി കുട്ടിക്ക്.

കൊൽക്കത്ത സ്വദേശികളായ രവി മേത്തയുടെയും ജ്യോതി മെഹ്‌റയുടെയും ഏക മകളാണ് Angel Riti . അച്ഛൻ രവി മേത്ത ബിസിനെസ്സ്കാരനും ‘അമ്മ ജ്യോതി മെഹ്‌റ പോലീസ് കോൺസ്റ്റബിൾ ആണ്. വളരെ ചെറുപ്പത്തിൽ തന്നെ റിതി അഭിനയിക്കാനുള്ള തന്റെ കഴിവ് പ്രകടമാക്കി തുടങ്ങിരുന്നു. എന്ന് ‘അമ്മ പറയുന്നു. അങ്ങനെ അവളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാൻ കൂടിയാണ്, ടിക് ടോക്, യൂട്യൂബ് എന്നി സോഷ്യൽ മീഡിയ പ്ലാറ് ഫോമുകളിൽ എല്ലാം മകളുടെ പേരിൽ അക്കൗണ്ട് തുടങ്ങുന്നത്.

നിരവധി പേർ ചെയ്തു ഫ്ലോപ്പ് ആയി, അഭിനയിച്ചു ഫലിപ്പിക്കാൻ പ്രയാസമുള്ള വളരെ അപൂർവം ഗാനങ്ങളിൽ ഒന്ന് തന്നെയാണ് ഇ ഗാനം. എന്നാൽ അതൊക്കെ വളരെ ഭംഗിയായി ഞൊടിയിടയിൽ അഭിനയി കാണിക്കുകയാണ് ഇ കൊച്ചു കുട്ടി. അതുകൊണ്ടു തന്നെയാണ് ഇത് വൈറൽ ആകുവാൻ കാരണവും.

ഒരു കുട്ടി ഫ്രോക്ക് ഇട്ടു കൊണ്ട്, കണ്മഷി കൊണ്ട് കണ്ണൊക്കെ വാലിട്ടെഴുതി, പൊട്ടും ഒക്കെ തൊട്ടു, ഒരു കുഞ്ഞു മറുക് ഒക്കെയായി, കുഞ്ഞു മൊട്ടത്തലയിൽ വളർന്നു വരുന്ന കുഞ്ഞു ബേബി ഹെയർ ഒക്കെ ഒതുക്കി വെച്ച്, മുഖത്ത് കുസൃതികളോ പുഞ്ചിരികളോ ഒന്നും തന്നെ വരാതെ, ആ പാട്ടു ആവശ്യപ്പെടുന്നതിന് അനുസരിച്ചുള്ള മികച്ച പ്രകടനമാണ് ഇ കുസൃതി കുടുക്ക കാഴ്ച വെച്ചത്. .

ഇത്രയും ചെറു പ്രായത്തിൽ ഇംഗ്ലീഷ് വരികളുടെ ലിപ് സിങ്ക് കൂടി വഴങ്ങുക എന്നത് അസാധ്യമായ കാര്യം തന്നെയാണ്. ഇത് കണ്ടു ഞെട്ടി കണ്ണ് തള്ളി ഞെട്ടി ഇരിക്കുകയാണ് പ്രേക്ഷകർ. മുഖത്തെ ആറ്റിട്യൂഡും, മിന്നി മറയുന്ന ഭാവങ്ങളും കണ്ണുകൾ കൊണ്ട് കഥ പറയുന്ന അഭിനയ മികവും പുരികം കൊണ്ടുള്ള നൃത്തവും തല ചരിച്ചു കൊണ്ടുള്ള പെട്ടന്നുള്ള റിയാക്ഷന് എല്ലാം കോർത്തിണക്കി കൊണ്ടാണ് ഇ കുസൃതി കുടുക്ക ഇ ഗാനത്തിന്റെ കിടക്കച്ചി റീൽസ് അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കൊ വി ഡ് രോഗികൾക്ക് സഹായവുമായി മമ്മൂട്ടി; ചിത്രം പങ്കുവെച്ച് ഹൈബി ഈഡൻ
Next post കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കാളിദാസ് ജയറാം നായകനാകുന്നു.