കൊ വി ഡ് രോഗികൾക്ക് സഹായവുമായി മമ്മൂട്ടി; ചിത്രം പങ്കുവെച്ച് ഹൈബി ഈഡൻ

Read Time:4 Minute, 39 Second

കൊ വി ഡ് രോഗികൾക്ക് സഹായവുമായി മമ്മൂട്ടി; ചിത്രം പങ്കുവെച്ച് ഹൈബി ഈഡൻ

ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ 40 ദിവസം പിന്നിടുന്ന മരുന്ന് വിതരണത്തിന് പിന്തുണയുമായി മമ്മൂട്ടി എത്തി . കോവിഡ് പോസിറ്റീവ് രോഗികൾക്ക് ആവശ്യമായ വൈറ്റാമിൻ മരുന്നുകൾ, പ്രതിരോധ പ്രവർത്തകർക്കാവശ്യമായ പൾസ് ഓക്‌സി മീറ്ററുകൾ, സാനിറ്റൈസറുകൾ എന്നിവ മമ്മൂട്ടി സംഭാവന ചെയ്തതായി ഹൈബി ഈഡൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

40 ദിവസം പിന്നിടുന്ന പദ്ധതിയിലൂടെ 28 ലക്ഷം രൂപയുടെ മരുന്നുകളാണ് ഇതിനകം വിതരണം ചെയ്തതെന്നും ഹൈബി. കോവിഡ് പോസിറ്റീവ് രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും,അവർ സ്ഥിരമായി കഴിക്കുന്ന മറ്റു മരുന്നുകൾ കൂടി കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാർ നൽകിയ പിന്തുണ പദ്ധതിയ്ക്ക് കൂടുതൽ ഊർജ്ജമേകുമെന്നും അദ്ദേഹം പറഞ്ഞു. സുഹൃത്ത് രമേശ് പിഷാരടിയും കൂടെയുണ്ടായിരുന്നതായി അദ്ദേഹം ഓർമിപ്പിച്ചു.

ഹൈബി ഈഡൻ എം. പി യുടെ ഫേസ്ബുക്‌ പോസ്റ്റ് : എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ 40 ദിവസം പിന്നിടുന്ന മരുന്ന് വിതരണത്തിന് പിന്തുണയുമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. കോവിഡ് പോസിറ്റീവ് രോഗികൾക്ക് ആവശ്യമായ വൈറ്റാമിൻ മരുന്നുകൾ, പ്രതിരോധ പ്രവർത്തകർക്കാവശ്യമായ പൾസ് ഓക്സി മീറ്ററുകൾ, സാനിറ്റൈസറുകൾ എന്നിവ അദ്ദേഹം നൽകി.

40 ദിവസം പിന്നിടുന്ന പദ്ധതിയിലൂടെ 28 ലക്ഷം രൂപയുടെ മരുന്നുകളാണ് ഇതിനകം വിതരണം ചെയ്തത്. കോ വി ഡ് പോസിറ്റീവ് രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും, അവർ സ്ഥിരമായി കഴിക്കുന്ന മറ്റു മരുന്നുകൾ കൂടി കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം, നൽകിയ പിന്തുണ പദ്ധതിയ്ക്ക് കൂടുതൽ ഊർജ്ജമേകും. പ്രിയ സുഹൃത്ത് രമേശ്‌ പിഷാരടിയും കൂടെയുണ്ടായിരുന്നു. പ്രിയ മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.

മമ്മൂട്ടിയെ കൂടാതെ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും കോ വി ഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിലെ ആശുപത്രികളിലേക്ക് ഒന്നരക്കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ സംഭാവന ചെയ്തിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിലെ വാർഡുകളിലേക്ക് ആവശ്യമായ ഓക്സിജൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള സഹായവും നൽകി. മോഹൻലാലിന്റെ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ വഴിയാണ് മെഡിക്കൽ ഉപകരണങ്ങൾ നൽകിയത്. മോഹൻലാലിന് നന്ദി അറിയിച്ച് ആരോഗ്യമന്ത്രി വീണ ജോർജും രംഗത്ത് വന്നിരുന്നു.

എറണാകുളം ജില്ലയിലെ കോവിഡ് രോ​ഗികൾക്ക് സഹായവുമായി മെഗാസ്റ്റാർ മമ്മൂട്ടി. 40 ദിവസം പിന്നിടുന്ന മരുന്ന് വിതരണത്തിനാണ് താരം ഇപ്പോൾ പിന്തുണയുമായി എത്തിയത്. കൊ വിഡ് പോസിറ്റീവ് രോഗികൾക്ക് ആവശ്യമായ വിറ്റാമിൻ മരുന്നുകൾ, പ്രതിരോധ പ്രവർത്തകർക്കാവശ്യമായ പൾസ് ഓക്സിമീറ്ററുകൾ, സാനിറ്റൈസറുകൾ എന്നിവ അദ്ദേഹം നൽകി. എറണാകുളം എംപി ഹൈബി ഈഡൻ നാണു അദ്ദേഹം സഹായം കൈമാറിയത്. രമേഷ് പിഷാരടിയും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. മമ്മൂട്ടി സഹായം നൽകുന്നതിന്റെ ചിത്രത്തിനൊപ്പമാണ് ഹൈബിയുടെ ഇ കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലിന്റയെ തനിച്ചാക്കി ഒരു മാസത്തെ ദാമ്പത്യജീവിതത്തിന് ശേഷം എൽസ്റ്റൽ യാത്രയായി; നെഞ്ചുപൊട്ടും കുറിപ്പ്
Next post സോഷ്യൽ മീഡിയ അന്വേഷിച്ച ആ കൊച്ചു മിടുക്കി കുട്ടിയെ ഒടുവിൽ കണ്ടെത്തി