വിതുമ്പി മലയാള സിനിമ; പ്രശസ് താരത്തിന് അപ്രതീക്ഷിത വിയോഗം; ചങ്കുതകർന്ന് സൂപ്പർതാരങ്ങൾ

Read Time:7 Minute, 3 Second

വിതുമ്പി മലയാള സിനിമ; പ്രശസ് താരത്തിന് അപ്രതീക്ഷിത വിയോഗം; ചങ്കുതകർന്ന് സൂപ്പർതാരങ്ങൾ

പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 64 വയസായിരുന്നു. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിലും കുറവിലങ്ങാട് ദേവമാതാ കോളേജിൽ നിന്നുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് ഫാർമസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി.

ജോഷിയുമായൊന്നിച്ച് നിരവധി ചിത്രങ്ങൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. 1985ൽ ജേസി സംവിധാനം ചെയ്ത ഈറൻ സന്ധ്യയ്ക്ക് എന്ന ചിത്രത്തിന് തിരക്കഥ എഴുതിയാണ് സിനിമാ രംഗത്തേക്ക് എത്തിയത്. മോഹൻലാലിനെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തിയ രാജാവിന്റെ മകൻ, മമ്മൂട്ടിയുടെ തിരിച്ചുവരവിന് കാരണമായ ന്യൂഡൽഹി എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റെ തൂലികയിൽ നിന്നുമുണ്ടായത്.

രാജാവിന്റെ മകൻ, ന്യൂഡൽഹി, ഭൂമിയിലെ രാജാക്കന്മാർ, നിറക്കൂട്ട്, നായർ സാബ്, ആകാശദൂത്, കോട്ടയം കുഞ്ഞച്ചൻ, മനു അങ്കിൾ, പാളയം, കിഴക്കൻ പത്രോസ്, മഹാനഗരം, എഫ്ഐആർ, ഗാന്ധർവം തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. അഞ്ച് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. അഥർവം, മനു അങ്കിൾ, അപ്പു, തുടർക്കഥ, അഗ്രജൻ എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ. ഏറ്റവുമൊടുവിൽ പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയാണ് അദ്ദേഹം അവസാനമായി തിരക്കഥയെഴുതിയ ചിത്രം. പിന്നീട്, അദ്ദേഹം സജീവ സിനിമാ രംഗത്തുനിന്നും പിന്മാറിയിരുന്നു. ലീനയാണ് ഭാര്യ എലിസബത്ത്, റോസി, ജോസ് എന്നിവരാണ് മക്കൾ

മലയാളസിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റുകളുടെ സൃഷ്ടാവാണ് വിടവാങ്ങിയത്. ന്യൂഡൽഹി, രാജാവിൻറെ മകൻ, നിറക്കൂട്ട്, കോട്ടയം കുഞ്ഞച്ചൻ തുടങ്ങി 45ലേറെ സിനിമകൾ അദ്ദേഹത്തിൻറേതായുണ്ട്. സിനിമയിൽ വീണ്ടും സജീവമാകാനിരിക്കെയാണ് അന്ത്യം. മമ്മൂട്ടിയും മോഹൻലാലും താരപദവിയേലേക്കുയർന്ന സിനിമകളുടെ തിരക്കഥ നിർവഹിച്ച് മലയാള സിനിമയെ വലിയ കച്ചവട വിജയങ്ങളിലേക്ക് നയിച്ചത് ഡെന്നിസ് ജോസഫായിരുന്നു. നമ്പർ 20 മദ്രാസ് മെയിൽ, നായർ സാബ്, ഇന്ദ്രജാലം തുടങ്ങി ഒട്ടേറെ മെഗാഹിറ്റുകൾ അദ്ദേഹത്തിന്റേതായുണ്ട്. ഡെന്നിസ് ജോസഫ് ഒരുക്കിയ ‘മനു അങ്കിൾ’ 1988ൽ ദേശീയപുരസ്കാരം നേടി.

സമാനമായ രീതിയിലായിരുന്നു താരരാജാവായുള്ള മോഹൻലാലിന്റെ ഉയർച്ചയും. അതുവരെ ഉപനായക വേഷങ്ങളിൽ തിളങ്ങിയിരുന്ന ലാലിനെ, താൻ തിരക്കഥ രചിച്ച ‘രാജാവിന്റെ മകൻ’ എന്ന ഒറ്റ ചിത്രത്തിലൂടെ ഡെന്നിസ് ജോസഫ് രാജാവായി അഭിഷേകം ചെയ്തു. 1986ൽ, മോഹൻലാൽ ആദ്യമായി മീശപിരിച്ചത് ചിത്രത്തിലെ നായക കഥാപാത്രമായ,അധോലോക നായകൻ വിൻസന്റ് ഗോമസിനു വേണ്ടിയായിരുന്നു എന്നതും മറ്റൊരു കൗതുകം. പൗരുഷത്തിന്റെ പ്രതീകമായിട്ടുള്ള മോഹൻലാലിന്റെ പിൽക്കാല കഥാപാത്രങ്ങൾക്ക് അടിത്തറയിട്ടതും ഇതേ വിൻസന്റ് ഗോമസ് തന്നെ.

ലക്ഷണമൊത്ത കൊമേർഷ്യൽ ചിത്രങ്ങളുടെ ചട്ടക്കൂട്‌ തയ്യാറാക്കുന്നതിൽ അതിവിദഗ്ധനായിരുന്നു ഡെന്നിസ്. നന്മയുടെയും തിന്മയുടെയും ഭാവങ്ങളെ അതീവ വൈദഗ്ധ്യത്തോടെ കോർത്തിണക്കികൊണ്ട് അദ്ദേഹം സൃഷ്‌ടിച്ച നായക കഥാപാത്രങ്ങൾക്ക് മലയാള സിനിമാ പ്രേമികൾക്കിടയിൽ കൾട്ട് സ്റ്റാറ്റസ് ആണ് എപ്പോഴും ഉള്ളത്. ജി കെ യാകട്ടെ, വിൻസന്റ് ഗോമസാകട്ടെ, കോട്ടയം കുഞ്ഞച്ചനാകട്ടെ, പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു പ്രത്യേക ഘടകം ഉൾപ്പെടുത്തിക്കൊണ്ടുള്ള കഥപാത്രസൃഷ്ടി അദ്ദേഹത്തിന്റെ മാത്രം സവിശേഷത തന്നെ ആയിരുന്നു.

പിന്നീട് മലയാള സിനിമയിൽ മികച്ച തിരക്കഥാകൃത്ത് എന്ന പേരെടുത്ത പലരും ഈ മഹാപ്രതിഭയോട് ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ എന്നും കടപ്പെട്ടിരിക്കുന്നു. ‘മനു അങ്കിളി’ലൂടെ സംവിധാനത്തിൽ കൈവച്ച ഡെന്നിസ് ജോസഫ് ആ മേഖലയിലും തിളക്കമാർന്ന വിജയം നേടുക തന്നെ ചെയ്തു. മമ്മൂട്ടിയാണ് പ്രധാന കഥാപാത്രമായി എത്തിയതെങ്കിലും കുട്ടികൾക്കായിരുന്നു സംവിധായകനായുള്ള തന്റെ ആദ്യ സിനിമയിൽ ഡെന്നിസ് ജോസഫ് പ്രാമുഖ്യം നൽകിയത്.

രസകരമായ ഇതിവൃത്തത്തിലൂടെ കഥ പറഞ്ഞ ‘മനു അങ്കിൾ’ നൂറിൽ കൂടുതൽ ദിവസങ്ങളാണ് കേരളത്തിലെ മിക്ക തീയറ്ററുകളിലും ഓടിയത്. 1988ലെ ‘ബെസ്റ്റ് ചിൽഡ്രൻസ് ഫിലിം’ ദേശീയ പുരസ്കാരം നേടിയതും ‘മനു അങ്കിളാ’യിരുന്നു. വേറിട്ട കഥകളിലൂടെയും, വ്യത്യസ്തമായ ആഖ്യാനരീതികളിലൂടെയും മലയാള സിനിമയെ മാറ്റിമറിച്ച ഈ മഹാകലാകാരന്റെ നിനച്ചിരിക്കാതെയുണ്ടായ വിയോഗം മലയാള സിനിമക്ക് അകത്തും പുറത്തും നികത്താനാകാത്ത നഷ്ടം തന്നെയാണ്. മലയാള സിനിമയിലെ ഒരു യുഗത്തിനാണ് ഡെനീസ് ജോസഫിന്റെ ആകസ്മികമായ വിടവാങ്ങലിലൂടെ തിരശീല വീഴുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മലയാളസിനിമയിൽ തുടരെ മരണങ്ങൾ ഇന്ന് വിട പറഞ്ഞത് പ്രശസ്ത താരം കണ്ണീരോടെ സിനിമാലോകം
Next post ആശ്വസിപ്പിക്കാൻ മമ്മൂക്കയും ലാലേട്ടനും വിളിച്ചു നടി ബീന ആന്റണിക്കും കോ വിഡ് കണ്ണീരോടെ മനോജിന്റെ വാക്കുകൾ, വീഡിയോ പൂർണരൂപം കാണാം