മലയാളസിനിമയിൽ തുടരെ മരണങ്ങൾ ഇന്ന് വിട പറഞ്ഞത് പ്രശസ്ത താരം കണ്ണീരോടെ സിനിമാലോകം

Read Time:6 Minute, 6 Second

മലയാളസിനിമയിൽ തുടരെ മരണങ്ങൾ ഇന്ന് വിട പറഞ്ഞത് പ്രശസ്ത താരം കണ്ണീരോടെ സിനിമാലോകം

ഇന്നലെ ആയിരുന്നു തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസെഫിന്റെ മ രണം മലയാള സിനിമയെ നടുക്കിയത്. ഇന്നിതാ മറ്റൊരു മരണം കൂടി എത്തിയത് സിനിമ ലോകത്തിനു ഏറെ വേദന ഉണ്ടാക്കിരിക്കുന്നു. എഴുത്തുകാരനും നടനും സാസ്‌കാരിക പ്രവർത്തകനും തിരക്കഥാകൃത്തമായ മാടമ്പ് കുഞ്ഞുകുട്ടൻ വിടവാങ്ങി. 81 വയസ്സായിരുന്നു. തൃശുർ അശ്വിനി ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിഞ്ഞു വരുകയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ചൊവ്വാഴ്ച രാവിലെ 9.30 നോട് കൂടെ ആയിരുന്നു.

മാടമ്പിനെ കഴിഞ്ഞ ദിവസം കടുത്ത പനിയെ തുടർന്ന് ആസ്പത്രിയിൽ പ്രവേശിച്ചപ്പോൾ നടത്തിയ പരിശോധനയിൽ കോ വിഡ് പോസ്റ്റിവ് സ്ഥിതികരിച്ചിരുന്നു. ചികിത്സയിൽ കഴിയുവെ ആണ് അന്ത്യം. സംസ്‌കാര ചടങ്ങുകൾ കോ വിഡ് മാനദണ്ഡം പാലിച്ചായിരിക്കും നടക്കുക.

തൃശൂരിന്റെ സാംസ്‌കാരിക വേദികളിൽ നിറ സാന്നിധ്യമായിരുന്നു മാടമ്പ് കുഞ്ഞുകുട്ടൻ. മാടമ്പ് ശങ്കരൻ നമ്പൂതിരി എന്നാണ് മുഴുവൻ പേര്. 1941 ജൂൺ 23ന് തൃശൂർ കിരാലൂരിലായിരുന്നു ജനനം. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, അധ്യാപകൻ, നടൻ എന്നീ നിലകളിലെല്ലാം തന്നെ താരം പ്രസിദ്ധി നേടി കഴിഞ്ഞിരുന്നു. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ജയരാജ് സംവിധാനം ചെയ്ത ‘കരുണം’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഏറെനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസം പനിയെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തപ്പോൾ നടത്തിയ പരിശോധനയിലാണ് കോ വിഡ് സ്ഥിരീകരിച്ചത്.

തൃശ്ശൂരിലെ കിരാലൂരിൽ ജനിച്ചു വളർന്ന മാടമ്പ് സംസ്കൃതം, ഹസ്ത്യായുർവേദം എന്നിവയിൽ പ്രാവിണ്യം നേടിയിരുന്നു. ഏറെ നാൾ സംസ്കൃത അധ്യാപകനായും ക്ഷേത്രപൂജാരിയായുമൊക്കെ ജോലി ചെയ്ത മാടമ്പ് കുറച്ചുകാലം ആകാശവാണിയിലും പ്രവർത്തിച്ചിരുന്നു. മാടമ്പിന്റെ ആദ്യ നോവലായ അശ്വത്ഥാമാവ് , കെ ആർ മോഹനൻ സിനിമ ആക്കിയപ്പോൾ ആ ചിത്രത്തിൽ നായകവേഷത്തെ അവതരിപ്പിച്ചതും മാടമ്പ് ആയിരുന്നു. ഇരുപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പൈതൃകം, കരുണം, ആറാം തമ്പുരാൻ, ആനച്ചന്തം, പോത്തൻ വാവ, വടക്കുംനാഥൻ, കാറ്റു വന്നു വിളിച്ചപ്പോൾ, അഗ്നിസാക്ഷി, ദേശാടനം എന്നിവയാണ് പ്രധാന ചിത്രങ്ങൾ.

ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും മാടമ്പ് കുഞ്ഞുകുട്ടൻ ആയിരുന്നു. ഈ തിരക്കഥയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം മാടമ്പിനെ തേടിയെത്തി. ‘പരിണാമം’ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതിന് അഷ്ദോദ് അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരവും മാടമ്പ് നേടി. മകൾക്ക്, ഗൗരീശങ്കരം, സഫലം, ദേശാടനം എന്നീ ചിത്രങ്ങളുടെ തിരക്കഥയും മാടമ്പിന്റേതായിരുന്നു.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും മാടമ്പിന് ലഭിച്ചിരുന്നു. അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവലു, നിഷാദം, പാതാളം, ആര്യാവർത്തം, അമൃതസ്യ പുത്രഃ എന്നിവയാണ് പ്രധാന നോവലുകൾ. മകൾക്ക്, സഫലം എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമെഴുതി. ഗൗരീശങ്കരം, കരുണം, ദേശാടനം എന്നീ ചിത്രങ്ങൾക്ക് തിരക്കഥയുമെഴുതി. വളരെ ജനപ്രിയമാണ് മാടമ്പിന്റെ നോവലുകളും കഥകളും തിരക്കഥകളും. തപസ്യ കലാവേദി സംസ്ഥാന അധ്യക്ഷൻ കൂടിയായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് 2001ൽ ബിജെപി സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. സാവിത്രി അന്തർജ്ജനമാണ് ഭാര്യ. ജസീന മാടമ്പ് , ഹസീന മാടമ്പ് എന്നിവർ മക്കൾ.

സംസ്‌കൃതവും ഹസ്തായുർവേദവും (ആന ചികിത്സ ) മാടമ്പ് പഠിച്ചു. കുറച്ചു നാൾ കൊടുങ്ങല്ലൂരിൽ സംസ്‌കൃത അദ്ധ്യാപകൻ ആയും അമ്പലത്തിൽ ശാന്തി ആയും ജോലി നോക്കി. ആകാശവാണിയിലും മാടമ്പ് ജോലി ചെയ്തിട്ടുണ്ട്. പൂമുള്ളി ആറാംതമ്പുരാൻ ആണ് ആന ചികിത്സ പഠിപ്പിച്ചത്. സാഹിത്യത്തിൽ കോവിലനും തന്ത്ര വിദ്യയിൽ പരമ ഭാട്ടാരക അനംഗാനന്ദ തീർത്ത പാദ ശ്രീ ഗുരുവുമാണ് ഗുരുക്കന്മാർ.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരളത്തിന്റെ സ്വന്തം വിപ്ലവ നായിക കെ ആർ ഗൗരിയമ്മ അന്തരിച്ചു; വിടവാങ്ങുന്നത് സംസ്ഥാനത്തെ ആദ്യ വനിതാമന്ത്രി
Next post വിതുമ്പി മലയാള സിനിമ; പ്രശസ് താരത്തിന് അപ്രതീക്ഷിത വിയോഗം; ചങ്കുതകർന്ന് സൂപ്പർതാരങ്ങൾ