മുസ്ലീമായ ഉമ്മയോട് അത് ചെയ്യുമ്പോൾ ഡോ രേഖ അറിഞ്ഞില്ല എന്ത്മാത്രം പ്രധാനമാണ് അതെന്ന്; കണ്ണുനിറഞ്ഞു

Read Time:6 Minute, 7 Second

മുസ്ലീമായ ഉമ്മയോട് അത് ചെയ്യുമ്പോൾ ഡോ രേഖ അറിഞ്ഞില്ല എന്ത്മാത്രം പ്രധാനമാണ് അതെന്ന്; കണ്ണുനിറഞ്ഞു

ബന്ധു ആകുവാൻ രക്ത ബന്ധം വേണം എന്നുണ്ടോ? വേണമെന്ന് ഇപ്പോൾ പറയുന്നവർ പോലും ഇ വരാത്ത മുഴുവൻ കണ്ടു കഴിയുമ്പോൾ നല്ലൊരു മനസ്സ് മാത്രം മതിയെന്ന് തന്നെ പറയേണ്ടതായി വരും. കാരണം ആരുടെയും ഹൃദയത്തെ തൊട്ടു കടന്നു പോകുന്ന വാർത്ത തന്നെയാണ് ഇത്. മരിക്കുന്നതിന് മുൻപ് ശഹാദത്ത് കലിമ കേൾക്കുന്നതും അത് എട്ടു ചൊല്ലുന്നതും ഇസ്ലാം മത വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ടതാണ്.

അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ് ഏറ്റു ചൊല്ലുന്നതിലൂടെ ആ വ്യക്തിക്ക് സ്വർഗ്ഗ പ്രവേശം എളുപ്പമാകുന്നു എന്നാണ് വിശ്വാസം. ഇസ്‌ലാമിക വിശ്വാസത്തിന്റെ പ്രഖ്യാപനമാണ് ശഹാദത്ത് കലിമ. ശഹാദത്ത് എന്നാൽ സാക്ഷ്യം എന്നർഥം. കലിമ എന്നാൽ വാക്യം എന്നും. രണ്ടു വാക്യങ്ങളാണ് ശഹാദത്തിൽ ഉള്ളത്. ഒന്ന് സ്രഷ്ടാവായ ദൈവത്തെക്കുറിച്ചുള്ള പ്രഖ്യാപനം. മറ്റൊന്ന് മുഹമ്മദ് നബിയെ സംബന്ധിച്ചുള്ള പ്രഖ്യാപനം. എന്നിങ്ങനെയാണ്.

കോ വിഡ് വാർഡിൽ തൃത്താല വാടിത്തറ സ്വദേശി ആയ വീട്ടമ്മ പട്ടാമ്പി സേവന ആസ്പത്രിയിൽ മ രണം കാത്തു കിടക്കുക ആയിരുന്നു. ഇതേ ആസ്പത്രിയിലെ ഫിസിഷ്യൻ ആണ്‌ ഡോക്റ്റർ രേഖ കൃഷ്‌ണൻ. കോ വിഡ് ബാധിച്ചു ഗുരുതരാവസ്ഥയിൽ ആയ അമ്മയെ ഇനി ഒന്നും ചെയ്യാൻ ഇല്ല എന്ന് ബോധ്യമായതോടെ ബന്ധുക്കളുടെ പൂർണ്ണ സമ്മത പ്രകാരം വെന്റിലേറ്റർ നിന്നും മാറ്റുക ആയിരുന്നു . വെന്റിലേറ്ററിൽ നിന്നും മാറ്റിയതോടെ അവരുടെ ഓരോ അവയവങ്ങളുടെ പ്രവർത്തനം നിലച്ചു തുടങ്ങി.

കോ വിഡ് ബാധിച്ചതിനാൽ ബന്ധുക്കൾക്കൊന്നും വാർഡിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. മരണ സമയം കുറിച്ച് വെക്കുവാൻ വേണ്ടിയാണു ഡോക്ടർ രേഖ അവരുടെ കൂടെ നിന്നതു. പക്ഷെ അവരുടെ അവസാന നിമിഷങ്ങളിലെ ശ്വാസം എടുക്കുന്നത് കണ്ടപ്പോൾ, ഒരു ഡോക്റ്റർ എന്ന നിലയിൽ അല്ല മറിച്ചു ഒരു മനുഷ്യൻ എന്ന നിലയിലാണ് ഡോക്ടർ രേഖക്ക് പെരുമാറാൻ കഴിഞ്ഞത്.

ആദ്യം അവർക്കു വേണ്ടി ഒരു നിമിഷം കണ്ണടച്ച് പ്രാത്ഥിക്കുകയാണ് ചെയ്‍തത്. ആ നിമിഷമാണ് അവരുടെ മകനോ മകളോ അടുത്ത് ഉണ്ടെങ്കിൽ ശഹാദത്ത് കലിമ, അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ് ഓതി കൊടുക്കുക എന്ന കാര്യം ഡോക്ടറുടെ ഓർമ്മയിൽ വന്നത്. യു എ എ യിൽ പഠിച്ചു വളർന്ന രേഖക്ക് അറബിയോടൊപ്പം ഇ പ്രാർത്ഥന വാക്യം അറിയുകയും ചെയ്യാം . മുസ്ലിം സുഹൃത്തുക്കളുടെ വീടുകളിൽ മരണം ഉണ്ടായാൽ കലിമ ചൊല്ലിക്കൊടുക്കുന്നതു കുട്ടിക്കാലം മുതൽ രേഖ ശ്രദ്ധിച്ചിരുന്നു.

അറബി അറിയാവുന്നതിനാൽ കലിമ കോലി കൊടുക്കുവാനും അതിന്റെ അർത്ഥവും രേഖക്ക് അറിയാമായിരുന്നു. ആ കാര്യം എല്ലാം മനസ്സിൽ തന്നെ ഉണ്ടായിരുന്നു. ആ അന്ത്യ നിമിഷങ്ങൾ കണ്ടപ്പോൾ രേഖയുടെ മനസ്സിലും നാവിലും ആ പ്രാർത്ഥനയാണ് വന്നത്. അങ്ങനെ ഡോക്ടർ അവർക്കു ആ പ്രാർത്ഥന ചൊല്ലി കൊടുത്തു. ശഹാദത്ത് കലിമ ചൊല്ലി കൊടുത്തതിനു ശേഷം ഒരു ദീർഘ ശ്വാസം എടുത്തു ആ ഉമ്മ യാത്രയായി.

ഇ കാര്യങ്ങൾ ഡോക്റ്റർ രേഖ സഹപ്രവർത്തനായ ഡോക്റ്റർ മുസ്‌തഫയോട് വളരെ വേദനയോടു വിവരിച്ചു. അദ്ദേഹമാണ് രേഖ ചെയ്തത് വലിയ കാര്യമാണെന്നും, അതിന്റെ വില എത്രത്തോളം ആണെന്ന് അവരോടു പറഞ്ഞത്. ഡോക്ടർ മുസ്തഫ ഇ കാര്യം സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചതോടു കൂടിയാണ് മറ്റുള്ളവരും അറിയുന്നത്. ഉമ്മയുടെ മരണത്തിനു ശേഷം ഡോക്റ്റർ അവരുടെ ബന്ധുക്കളോട് പോലും പറഞ്ഞിരുന്നില്ല.

ഉമ്മയുടെ നില വളരെ മോശമാണെന്നും താൻ ഉമ്മക്ക് വേണ്ടി പ്രാർഥിച്ചിട്ടുണ്ടെന്നുമാണ് രേഖ ആ സമയത്തു ബന്ധുക്കളോട് പറഞ്ഞത്. പിന്നീട് കലിമ ചൊല്ലി കൊടുത്ത കാര്യം അറിഞ്ഞപ്പോൾ ഉമ്മയുടെ ബന്ധുക്കൾ ഡോക്റ്ററെ നേരിട്ട് വിളിച്ചു നന്ദി പറയുക ആയിരുന്നു. അങ്ങനെ ആ ഉമ്മക്ക് അവരുടെ വിശ്വാസ പ്രകാരമുള്ള പ്രാർത്ഥന ചൊല്ലി കൊടുത്ത ഡോക്റ്റർ അവർക്കു മനസ്സ് കൊണ്ട് ബന്ധു ആയി. മറ്റൊരു കോ വിഡ് രോഗിയെ പോലെ വിശ്വാസങ്ങൾക്കും അനുഷ്ടാനകള്ക്കും സ്‌ഥാനമില്ലാതെ അവസാന ശ്വാസം എടുക്കേണ്ടി വന്ന ഉമ്മയെ ഒറ്റ കലിമ ചൊല്ലി കൊടുക്കലിലോടെ സനാത ആക്കിയ ഡോക്റ്റർ രേഖക്ക് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *

Previous post ശ്വാസം എടുക്കാൻ പോലും കഴിയാതെ ആശുപത്രിയിൽ കിടന്ന ദിനങ്ങളെ കുറിച്ചു – ബീന ആന്റണിയുടെ വാക്കുകൾ
Next post മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞിട്ട് മതി വിവാഹം, മക്കളുടെ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടൻ കൃഷ്ണകുമാർ