ഗോകുലം ഗോപാലന്റെ അവിശ്വസനീയമായ ബിസിനസ് വളർച്ചയുടെ കഥ

Read Time:10 Minute, 38 Second

ഗോകുലം ഗോപാലന്റെ അവിശ്വസനീയമായ ബിസിനസ് വളർച്ചയുടെ കഥ

ആരാണ് ഗോകുലം ഗോപാലൻ? രാജ്യം അറിയുന്ന വ്യവസായി ആയി ഇ വടകരക്കാരൻ വളർന്നത് എങ്ങനെയാണ്? ഇടപാടുകാരുടെ വിശ്വാസ്യത കൈമുതലാക്കി കൊണ്ടാണ് കച്ചവടത്തിലെ മലയാളിയുടെ ഏറ്റവും വലിയ ആൾറൗണ്ടർ ആയി മാറിയത്. ഗോകുലത്തിന്റെ സംഭാവന ചിട്ടിയിൽ തുടങ്ങി, എല്ലാ ബിസ്സിനസ്സുകളിലും കാണാം. മെഡിക്കൽ കോളേജ് മുതൽ ഷോപ്പിംഗ് മാൾ വരെ, ഗോകുലം മെഡിക്കൽ കോളേജിൽ അറുപതിൽ പരം പശുക്കളേയും വളർത്തുന്നുണ്ട്.

അച്ഛനിലൂടെ തുടങ്ങി ബൗദ്ധിക വളർച്ചയുടെ വഴിയിലൂടെ ഉള്ള സഞ്ചാരം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. 1944 ജൂലായ് 23 നു ആയിരുന്നു ഗോകുലം ഗോപാലന്റെ ജനനം. അച്ഛൻ അധ്വാനിയായ കർഷകനും പ്രാദേശികമായി അറിയപ്പെടുന്ന കച്ചവടക്കാരനും ആയിരുന്നു. അച്ഛൻ ഉത്സവപ്പറമ്പുകളിലും മറ്റും വോൾ സെയിൽ ആയി കച്ചവടം നടത്തിരുന്നു. ഇത് കണ്ടു വളർന്ന ഗോപാലന്റെ മനസിലും കച്ചവട ചിന്ത വളരെ ചെറുപ്പത്തിൽ തന്നെ കടന്നു കൂടി. എന്ത് ചെയ്താലും അത് പ്രതിഫലിക്കുക തന്നെ ചെയ്തു. ആദ്യ കച്ചവടം ക്‌ളാസ് റൂമിൽ തന്നെ ആയിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകളിൽ, ചെറുപ്പത്തിൽ സ്കൂളിൽ പഠിക്കുന്ന കാലത്തു താൻ നല്ലൊരു അത്‌ലറ്റും ശാരീരിക ക്ഷമത ഉള്ള പയ്യനായിരുന്നു. സ്കൂളിലെ ഒരു ഭിത്തിയിൽ നിന്നും മറ്റേ ഭിത്തിയിലേക്കു തോളിൽ സഹപാഠികളെ വെച്ച് ഓടുമായിരുന്നു, അത് അവർക്കു വലിയ സന്തോഷമായിരുന്നു, പ്രതിഫലമായി ഞാൻ എന്തെങ്കിലും ഒക്കെ ചോദിക്കുമായിരുന്നു. പണം അല്ലാ, ഒരു പെന്സില് നോട്ട് ബുക്ക് എന്നിവയാണ് കിട്ടിരുന്നത്. ഒരു ദിവസം കുട്ടികൾക്ക് ബുക്കും പെൻസിലും ഇല്ലാതെ ഇരിക്കുന്നത് കണ്ടു അധ്യാപകൻ ചോദിച്ചപ്പോൾ, കുട്ടികൾ പറഞ്ഞു എന്റെ കയ്യിലാണെന്നു… എന്നോട് തിരിച്ചു കൊടുക്കുവാൻ പറഞ്ഞു. ഞാൻ തിരിച്ചു കൊടുത്തു എങ്കിലും എന്റെ മനസ്സിൽ ബിസിനെസ്സ് ചിന്ത വളരുക ആയിരുന്നു.

കുട്ടിക്കാലത്തു കടല കച്ചവടവും നടത്തി. ഉത്സവ പറമ്പുകളിൽ ആയിരുന്നു കടല കച്ചവടം. അന്ന് അച്ഛന് അവിടെ വോൾ സെയിൽ കച്ചവടവും കാണും. അച്ഛൻ അറിയാതെ പണം ഉണ്ടാക്കാൻ കടലയുമായി ഗോപാലൻ എന്ന കൊച്ചു പയ്യൻ അവിടെ എത്തി. അച്ഛന് സോഷ്യലിസ്റ്റ് രാഷ്ട്രീയം കൂടി ഉണ്ടായിരുന്നു. എന്നാൽ പാർട്ടിക്കാർ പറയുന്നത് അംഗീകരിക്കാം കഴിയില്ല. അച്ഛൻ നന്നായി തന്നെ പഠിപ്പിച്ചു . ബ്രണ്ണൻ കോളേജിൽ പിണറായി വിജയന്റെ ജൂനിയർ വിദ്യാർത്ഥി ആയിരുന്നു.

എം എ സി മാത്തമാറ്റിക്സ് നു പഠിക്കുമ്പോൾ ആണ് മദിരാശിയിൽ എത്തിയത്. എവെരി ഇന്ത്യ ലിമിറ്റഡ് എന്ന പ്രശസ്തമായ കമ്പനിയുടെ ഇന്റർവ്യൂ നു വേണ്ടിയാണു മദിരാശിയിൽ എത്തിയത്. സിനിമ മോഹവും ഉണ്ടായിരുന്നു. രണ്ടായിരത്തിൽ കൂടുതൽ ആളുകൾ എത്തി അവസാന പതിനൊന്നിൽ താനും ഉൾപ്പെട്ടു. കൊൽക്കത്തയിൽ നിന്നെത്തിയ ആളുടെ ചോദ്യം ഗോപാലനും ഉത്തരം അയാൾക്കും പിടികിട്ടിയില്ല. അതോടെ ആ ജോലി പ്രതീക്ഷയും അസ്തമിച്ചു.

അവിടെ ഒരു ചെറിയ മുറി വാടകക്കെടുത്തു താമസിച്ചു. ലോട്ടറി കച്ചവടം ആരംഭിച്ചു. ലോട്ടറി വില്പനക്കിടെ ഡോക്ടർ മംഗളത്തെ കണ്ടു മുട്ടിയതും, ഗോകുലത്തിന്റെ വിദ്യാഭ്യാസ യോഗ്യത അവർ തിരിച്ചു അറിഞ്ഞതുമാണ് ബിസിനസ്സിൽ വഴിത്തിരിവ് ആയതു. ഡോക്ടർ മൂലം പ്രശസ്തമായാ ഒരു കമ്പനിയിൽ ജോബ് അപ്പോയിന്മെന്റ് ലെറ്റർ ലഭിക്കുകയും ചെയ്തു. പിന്നെ അവിടെ ആറുമാസക്കാലം ട്രെയിനിങ് ആയിരുന്നു. മെഡിക്കൽ റെപ്പ് ആയതോടെ നല്ല വസ്ത്രങ്ങൾ അനിവാര്യമായി തീർന്നു.

വീട്ടുകാരെ എന്തിനും ഏതിനും കഷ്ട്ടപെടുത്തുക എന്ന താൽപര്യക്കുറവ് ഗോകുലം ഗോപാലനെ ചിട്ടിക്കാരനും ആക്കി. വസ്ത്രം വാങ്ങുവാൻ വേണ്ടത് 600 രൂപ അത് കിട്ടുവാൻ വേണ്ടി മനസ്സിൽ തെളിഞ്ഞത് അച്ഛന്റെ കുറി ചിട്ടി ആയിരുന്നു. അങ്ങനെ അതിനു വേണ്ടിയാണു തുടക്കത്തിൽ ചിട്ടി ആരംഭിച്ചത്. മെഡിക്കൽ റെപ്പ് ആയിരുന്ന സമയത്തും കച്ചവടം പിടിക്കുവാൻ ഗോപാലൻ സാമർഥ്യം കാട്ടി. തുടർന്ന് ട്രിച്ചിയിലേക്കു പ്രമോഷനോടെ സ്ഥല മാറ്റം വന്നു. അതോടെ ആ ജോലി വിട്ടു.

അപ്പോളേക്കും 30 ജോലിക്കാർ ഉള്ള സ്ഥാപനമായി തന്റെ ഗോകുലം ചിട്ടി വളർന്നിരുന്നു. കമ്പനി രജിസ്റ്റർ ചെതിട്ടു രണ്ടു വർഷവുമായി. അതുകൊണ്ടു തന്നെ ബിസിനെസ്സിൽ കൂടുതൽ ശ്രദ്ധ നൽകുവാൻ തീരുമാനിച്ചു. കളക്ഷൻ ഏജെന്റ്മാരായിരുന്നു കൂടുതൽ സ്റ്റാഫുകളും. പിന്നെ ഓഫീസിൽ ആയി. പിന്നെ മാനേജരും സൂപ്പർവൈസറും താൻ തന്നെ. അങ്ങനെ ചിട്ടി കമ്പനി വളർത്തി. പിന്നീട് 24 മണിക്കൂർ ബിസിനസ് കാരനും ആയി.

അന്ന് സുദർശൻ ചിട്ടി ഫൻഡ്സ് തകർന്ന സാഹചര്യം ആയിരുന്നു. അതുകൊണ്ടു തന്നെ ജനങ്ങളെ വിശ്വസിപ്പിക്കുവാൻ ഏറെ ബുദ്ധിമുട്ടേണ്ടതായി തന്നെ വന്നു. അത് നന്നായി ചെയ്യുക താനെ ചെയ്തു. ഇതിനു ശേഷം 25 വർഷങ്ങൾ കൂടി കഴിഞ്ഞപ്പോൾ വീണ്ടും ചിട്ടി കമ്പനികൾ പൊളിഞ്ഞു . അപ്പോഴും ഗോകുലത്തിനു പിടിച്ചു നിൽക്കുവാൻ സാധിച്ചു.

ഇന്ത്യയിലെ അറിയപെടുന്ന വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമാണ് ശ്രീ ഗോകുലം ഗോപാലൻ. ശ്രീ ഗോകുലം മൂവീസ് ബാനറിൽ അമ്പതോളം മലയാള ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്‌. കേരളവർമ്മ പഴശ്ശി രാജ , കമ്മാര സംഭവം, കായംകുളം കൊച്ചുണ്ണി, പുഴയമ്മ തുടങ്ങിയവ തിയേറ്ററുകളിൽ നിന്നും മികച്ച വിജയമാണ് നേടിയത്. ഗോകുലം ശ്രീ എന്ന മാസ്സികയുടെ ചീഫ് എഡിറ്റർ കൂടിയാണ് ഇദ്ദേഹം.

തലശ്ശേരി ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന കാലം. വീട്ടിൽ നിന്ന് കോളേജിലേക്കുള്ള ദൂരം ഏഴു കിലോമീറ്റർ. ദിവസവും നടക്കുന്നത് 14 കിലോമീറ്റർ കാൾ അധികം. ജീവിതത്തിൽ എന്തെങ്കിലും ഒക്കെ ആകുവാൻ പിന്നെയും ഒരുപാട് ഓടിയിട്ടുണ്ട്. പ്രായം 76ൽ എത്തിയിട്ടും ഗോകുലം ഗോപാലൻ കിതയ്‌ക്കാത്തത് അതുകൊണ്ട് തന്നെയാണ് വേണമെങ്കിൽ പറയാം. കോളേജിൽ പഠിക്കുമ്പോൾ സ്വന്തം കാര്യം നോക്കിയത് ട്യൂഷനെടുത്താണെന്നും അദ്ദേഹം തെഹെ പറയുന്നു.

വടകരയിൽ അറിയപ്പെടുന്ന അമ്പലത്തു മേതിൽ കുടുംബത്തിൽ എ.എം.ചാത്തുവിന്റെയും മാതുവിന്റെയും മൂത്ത മകൻ ഗോപാലനോട് പഠിച്ച് മുന്നോട്ടു പോകണമെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. അതുനേടാൻ കുറച്ചു കൂടുതൽ ബുദ്ധിമുട്ടേണ്ടിവന്നു. പഠിക്കാൻ പണമില്ലാത്ത നിരവധിപേർക്ക് ഇപ്പോഴും അദ്ദേഹത്തിന്റെ കരുണ തേടി എത്തുന്നുണ്ട് . അതൊന്നും ആരും അറിയാറില്ലെന്ന് മാത്രം.

1968ൽ ചെന്നൈയിലെ മൈലാപ്പൂരിലാണ് ശ്രീ ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയത്. ഇന്ന് ഗോകുലം ചിറ്റ്സിന് രാജ്യ തലസ്ഥാനമായ ഡൽഹിയിലുൾപ്പെടെ ബ്രാഞ്ചുകളുള്ള മികച്ച ധനകാര്യ സ്ഥാപനമായി വളർന്നു കഴിഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളും മെഡിക്കൽ കോളേജും ആതുരാലയങ്ങളും ഒടുവിൽ ടെലിവിഷൻ ചാനലുകളായും വളർന്നപ്പോഴും ലാളിത്യം അദ്ദേഹത്തിൽ നിന്ന് ഒരിക്കലും വിട്ടുപോയില്ല.

 

”ഓരോ ദിവസം സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്ന ആളാണ് ഞാൻ. ലാഭം കിട്ടിയാൽ അത് നാട്ടുകാർക്ക് പ്രയോജനം ചെയ്യുന്ന കാര്യത്തിനായി വിനിയോഗിക്കുവാൻ ശ്രദ്ധിച്ചിട്ടുണ്ട് . ആശുപത്രികൾ, സ്‌കൂളുകൾ, കോളേജുകൾ എന്നിങ്ങനെ മറ്റുള്ളവരെ സഹായിക്കുന്ന സംരംഭങ്ങളാണ് തുടങ്ങിയത്. അതിലൂടെ പലരുടെയും കണ്ണീരൊപ്പാനും ഇപ്പോഴും കഴിയുന്നുണ്ട് ”തികഞ്ഞ ചാരിതാർത്ഥ്യത്തോടെ അദ്ദേഹം തുറന്നു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞിട്ട് മതി വിവാഹം, മക്കളുടെ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടൻ കൃഷ്ണകുമാർ
Next post അ ശ്ലീ ല കമന്റിനും മറുപടിയ്ക്കും ശേഷം അശ്വതി ശ്രീകാന്തിന് സംഭവിച്ചത് അറിഞ്ഞോ?